Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമനോഹർ ലാൽ ഖട്ടർ...

മനോഹർ ലാൽ ഖട്ടർ ഹരിയാന മുഖ്യമന്ത്രി

text_fields
bookmark_border
മനോഹർ ലാൽ ഖട്ടർ ഹരിയാന മുഖ്യമന്ത്രി
cancel

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി മനോഹർ ലാൽ ഖട്ടറിനെ തെരഞ്ഞെടുത്തു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുതി൪ന്ന നേതാവ് ദിനേഷ് ശ൪മ എന്നിവരുടെ സാന്നിധ്യത്തിൽ വിജയിച്ച 47 എം.എൽ.എമാർ യോഗം ചേർന്നാണ്​ മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്​.
മുൻ പ്രചാരക്​ ആയ ഖട്ടറിനെയാണ്​ മുഖ്യമന്ത്രി സ്ഥാനത്തേക്ക്​ ആർ.എസ്​.എസ്​ പിന്തുച്ചത്​. ജാട്ട്​ സമുദായ അംഗമല്ലാത്ത ഒരാൾ ഇത്തവണ മുഖ്യമന്ത്രിയാകണമെന്ന യോഗത്തിലെ ധാരണയാണ്​ ഖട്ടറിന്​ അനുകൂലമായത്​.

മുഖ്യമന്ത്രിസ്ഥാനാ൪ഥിയെ പ്രഖ്യാപിക്കാതെയാണ്​ ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്​. മുഖ്യമന്ത്രി സ്ഥാനത്തേക്ക്​ ജാട്ട് സമുദായത്തിൽ നിന്നുള്ള നേതാവിനെ പരിഗണിക്കും എന്ന പരോക്ഷ സൂചന നൽകി ബി.ജെ.പി ഭൂരിപക്ഷ സമുദായത്തിൻെറ പിന്തുണ ഉറപ്പാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story