Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപ്രവാസി എഴുത്തുകാരുടെ...

പ്രവാസി എഴുത്തുകാരുടെ ഗൃഹാതുരത്വം മാറണമെന്ന് പി. സുരേന്ദ്രന്‍

text_fields
bookmark_border
പ്രവാസി എഴുത്തുകാരുടെ ഗൃഹാതുരത്വം മാറണമെന്ന് പി. സുരേന്ദ്രന്‍
cancel

മസ്കത്ത്: പ്രവാസി എഴുത്തുകാരുടെ രചനകളിലെ ഗൃഹാതുരത്വം മാറ്റണമെന്ന് പ്രസിദ്ധ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി സുരേന്ദ്രൻ. പ്രവാസി എഴുത്തുകാ൪ക്ക് അനന്തസാധ്യതകളാണുള്ളത്. വിവിധ രാജ്യക്കാരും സംസ്കാരങ്ങളുമായി ഇണങ്ങിജീവിക്കുന്ന ഇവ൪ക്ക് ഭാഷക്ക് നിരവധി സംഭാവനകൾ നൽകാനാവും. പുതിയ ജീവിതാനുഭവങ്ങളുണ്ടാവുമ്പോൾ പുതിയ ഭാഷയുണ്ടാവും. നിളാതീരത്തിനും കേരളത്തിലെ ഹരിതഭംഗിക്കും കേരളീയ സ്വത്വങ്ങൾക്കും സാഹിത്യത്തിൽ ഇനി വലിയ സ്ഥാനമില്ല. കേരളത്തിലെ മികച്ച എഴുത്തുകാരെല്ലാം ഇവ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും ഇത് ആവ൪ത്തിക്കുന്നത് ഭാഷ മരിക്കുന്നുവെന്ന തോന്നലുണ്ടാക്കും. ഗൾഫിലും അമേരിക്കയിലും മറ്റും ജീവിക്കുന്ന പ്രവാസി മലയാളിക്ക് മികച്ച ജീവിതാനുഭവമുണ്ടാവും. മറ്റു ഭാഷകളിൽ നിന്നും സംസ്കരത്തിൽനിന്നും ലഭിക്കുന്ന ഇത്തരം അനുഭവങ്ങൾ മലയാള ഭാഷക്ക് മുതൽക്കൂട്ടാക്കി മാറ്റാൻ പ്രവാസി എഴുത്തുകാ൪ക്ക് കഴിയണം. ഫിലിപ്പിനോയുടെയും ആഫ്രിക്കൻ രാജ്യക്കാരുടെയും മറ്റും ജീവിതാനുഭവങ്ങൾ ഭാഷയിലത്തെുമ്പോൾ അത് ഭാഷക്ക് സംഭാവനകളാവും. പ്രവാസി ലോകത്തെ എഴുത്തുകാ൪ പ്രാദേശിക എഴുത്തുകാരുടെയും സാഹിത്യകാരുടെയും കൂട്ടായ്മയുണ്ടാക്കണമെന്നും ഇത്തരം കൂട്ടായ്മകളിലൂടെ അതാത് രാജ്യങ്ങളിലെ സാഹിത്യവും സംസ്കാരവും അടുത്തറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഭാഷ വൈവിധ്യങ്ങൾ നിറഞ്ഞതാവണം. മലയാള ഭാഷയിൽ അന്യഭാഷയിലെ നിരവധി വാക്കുകളുണ്ട്. ബ്രാഹ്മണ ഭാഷയെന്ന ശുദ്ധ ഭാഷാപ്രയോഗം ഫാഷിസമാണ്. ഇത് ഭാഷക്ക് പരിക്കേൽപിക്കും. തിരുവനന്തപുരത്തുകാരൻെറയും തൃശൂരുകാരൻെറയും മലബാറുകാരുടെയും ഭാഷകളെ പരിഹസിക്കുന്നത് ശരിയല്ല. എല്ലാം ചേ൪ന്നതാണ് ഭാഷ. ചെമ്മീൻ, ഖസാകിൻെറ ഇതിഹാസം, സുൽത്താൻ വീട് എന്നിവയിലെല്ലാം പ്രാദേശിക ഭാഷകളാണ് ഉപയോഗിക്കുന്നത്. ഭാഷയിൽ കല൪പ്പ് ഭയക്കേണ്ടതില്ല. ഇതുകൊണ്ടാണ്, നാടോടിസാഹിത്യം ശക്തമായി തിരിച്ചുവരുന്നത്. ഇതോടെ, ഭാഷയിൽ ബഹുസ്വരത വളരാൻ തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും വരുന്ന സാഹിത്യസൃഷ്ടികൾക്ക് ഒരു മൂല്യവുമില്ല. വികലമായ പ്രയോഗങ്ങളാണ് ഫേസ്ബുക്കിലും മറ്റും വരുന്നത്. ബ്ളോഗ് എഴുത്തുകാരിൽ പല൪ക്കും മലയാള പദങ്ങളുടെ അ൪ഥംപോലും അറിയില്ല. പ്രണയമാണ് മിക്കതിലും വിഷയം. പഴഞ്ചനായ പ്രകൃതിവ൪ണനകളിലൂടെ രചനകൾ നടത്തുന്നവരുമുണ്ട്. എഴുത്തുകാ൪ക്ക് പാരമ്പര്യവും ഭാഷയിൽ പരിജ്ഞാനവും വേണം. എഴുതുന്നത് സുന്ദരിയാണെങ്കിൽ വായനക്കാരിൽ നല്ല സ്വീകാര്യത ലഭിക്കും. പലരും എഴുത്തുകാരുടെ ഫോട്ടോ നോക്കിയാണ് സൃഷ്ടികൾ വിലയിരുത്തുന്നത്. അര ശതമാനം പോലും മൗലികതയില്ലാത്ത ജീ൪ണിച്ച വികലമായ ഭാഷയിൽ കവിതയെഴുതിയ ഒരു പെൺകുട്ടിക്ക് ഫേസ്ബുക്കിൽ നല്ല സ്വീകാര്യത ലഭിച്ചു. ഇത് കുട്ടി സുന്ദരിയായതുകൊണ്ട് മാത്രമാണ്. ഫേസ്ബുക്കിൽ ഫങ്ഷനൽ മലയാളത്തിലാണ് സൃഷ്ടികൾ രചിക്കുന്നത്. ഭാഷ എസ്. എം.എസ് രൂപത്തിൽ ഉപയോഗിക്കുമ്പോൾ അതിൻെറ അനന്തസാധ്യതകൾ ഉപയോഗിക്കാൻ കഴിയുന്നില്ല. നിറയെ നിധികൾ ഉള്ളിൽവെച്ച് പട്ടിണികിടക്കുന്നതു പോലെയാണിത്. വ്യക്തിത്വംപോലുമില്ലാത്ത ഫേസ്ബുക്കിൻെറ ഉപയോഗത്തിൽ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ തലത്തിൽ ഒന്നു മുതൽ 12 വരെ മലയാളം പഠിച്ചാലും ഭാഷയെ കുറിച്ച് ഏകദേശ ധാരണമാത്രമാണ് ലഭിക്കുന്നത്. പാഠപുസ്തകത്തിൽ ആവശ്യമായ പരിഷ്കരണം വരുത്താത്തതുകൊണ്ടാണിത്. പാഠപുസ്തകങ്ങൾ രൂപപ്പെടുത്തത് രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാണ്. പ്രസിദ്ധ സാഹിത്യകാരൻ ആനന്ദിൻെറ കൃതികൾക്ക് പാഠപുസ്തകങ്ങളിൽ ഇടം ലഭിക്കാത്തത് അതുകൊണ്ടാണ്.
സ്കൂളുകളിൽ ആഖ്യാനശാസ്ത്രം പഠിപ്പിക്കാത്തത് എഴുത്തുകാരുടെ ശൈലികളെ തിരിച്ചറിയുന്നതിൽ കുട്ടികൾ പരാജയപ്പെടുന്നു. അധ്യാപകരുടെ ഗുണനിലവാരക്കുറവും മലയാള ഭാഷയുടെ ശാപമാണ്. ഭാഷയിൽ ബിരുദവും ബിരദാനന്തര ബിരുദവും ബി.എഡും ഉള്ളവ൪ക്കു പോലും മലയാളം തെറ്റില്ലാതെ എഴുതാൻ കഴിയുന്നില്ല. എഴുത്തുകാ൪ ഭാഷാനിയമങ്ങൾ പലിക്കണമെന്ന വാദക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story