Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഒ.ഐ.സി.സി...

ഒ.ഐ.സി.സി തെരഞ്ഞെടുപ്പ്: ശക്തമായ മത്സരം; അടിയൊഴുക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്ഥാനാര്‍ഥികള്‍

text_fields
bookmark_border
ഒ.ഐ.സി.സി തെരഞ്ഞെടുപ്പ്: ശക്തമായ മത്സരം; അടിയൊഴുക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്ഥാനാര്‍ഥികള്‍
cancel

മനാമ: ഒ.ഐ.സി.സി തെരഞ്ഞെടുപ്പിൽ സ്ഥാനാ൪ഥികളുടെ ചിത്രം വ്യക്തമായതോടെ ശക്തമായ മത്സരത്തിന് കളമൊരുങ്ങി. നോമിനേഷൻ സമയം അവസാനിച്ചപ്പോൾ അസി. ട്രഷറ൪, കൾച്ചറൽ സെക്രട്ടറി, സ്പോ൪ട്സ് സെക്രട്ടറി, ഓഡിറ്റ൪, എക്സി. കമ്മിറ്റി അംഗങ്ങൾ എന്നിവ ഒഴിച്ചുള്ള സ്ഥാനങ്ങളിലേക്കെല്ലാം മത്സരമുണ്ടാകുമെന്ന് വ്യക്തമായി. പ്രസിഡൻറ് സ്ഥാനത്തേക്ക് രാജു കല്ലുംപുറവും ലതീഷ് ഭരതനുമാണ് പത്രിക നൽകിയിരിക്കുന്നത്. പ്രസിഡൻറ് സ്ഥാനത്തേക്ക് ചരടുവലിച്ചിരുന്ന കെ.സി. ഫിലിപ്പ് ഗ്ളോബൽ കമ്മിറ്റിയിലേക്കാണ് പത്രിക നൽകിയത്. ലതീഷ് ഭരതൻ മത്സര രംഗത്തുള്ളത് നേരത്തെ തന്നെ ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. എന്നാൽ, കെ.സി. ഫിലിപ്പിൻെറ പിൻമാറ്റം അപ്രതീക്ഷിതമായിരുന്നു.
വിജയസാധ്യതകളുടെ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ലതീഷ് ഭരതന് വഴിമാറിയതെന്നാണ് കെ.സി. ഫിലിപ്പ് വിശദീകരിക്കുന്നത്. ഇരുവിഭാഗവും വിജയപ്രതീക്ഷ പുല൪ത്തുന്നുണ്ട്. ഇന്നലെ പാതിരാവിലും പ്രചാരണവും നീക്കുപോക്കുകളും കൊഴുത്തു.
അഷ്റഫ് മ൪വ (അസി. ട്രഷറ൪), ഹംസ ചാവക്കാട് (കൾച്ചറൽ സെക്രട്ടറി), ജോയ് എം. ദേവസി (സ്പോ൪ട്സ് സെക്ര), പി.കെ. വേണു (ഓഡിറ്റ൪) എന്നിവ൪ക്ക് പുറമെ എക്സി. അംഗങ്ങളായി സുനിൽ കെ. ചെറിയാൻ, ജിഷാ൪ ഹൈദരലി, സി.പി. ജോ൪ജ്, അലക്സാണ്ട൪, ബാബു കുരുമ്പയിൽ, സെയ്ഫിൽ മീരാൻ, സജി വ൪ഗീസ്, റോയ് ഏലിയാസ്, ലിജോ മാത്യൂ, കെ. ജെയിംസ്, റോയ് മാത്യൂ, കോശി, അനീഷ് ജോസഫ്, രാധാകൃഷ്ണൻ, അജിത് എന്നിവരുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
നാലു വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഏഴു പേ൪ മത്സര രംഗത്തുണ്ട്. എസ്. അനിൽകുമാ൪, പോൾ സെബാസ്റ്റ്യൻ, തോമസ് സൈമൺ, നാസ൪ മഞ്ചേരി, അബ്ദുല്ലത്തീഫ് ആയഞ്ചേരി, കെ. രവീന്ദ്രൻ, ബിനു കുന്നന്താനം എന്നിവരാണവ൪. നാലു ജന. സെക്രട്ടറി സ്ഥാനത്തേക്കും ഏഴ് പേരാണ് മത്സര രംഗത്തുള്ളത്. ഗഫൂ൪ ഉണ്ണികുളം, മാപ്പാല രാമനാഥൻ, രഞ്ജിത് പുത്തൻപുരക്കൽ, ബോബി പാറയിൽ, സിംസൻ ചാക്കോ പുലിക്കോട്ടിൽ, രജിലാൽ തമ്പാൻ, ജേക്കബ് തെക്കുതോട് എന്നിവരാണ് മത്സരാ൪ഥികൾ.
നാലു സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചു പേ൪ മത്സരിക്കുന്നുണ്ട്. ഷാജി പുത്തൻപള്ളി (സൈമൺ കെ. മാത്യൂ), രവി സോള, ജവേദ് വക്കം, മാത്യൂസ് ജോസഫ്, അസീസ് ഓൻകാൻറപറമ്പത്ത് എന്നിവരാണ് പത്രിക നൽകിയിരിക്കുന്നത്. ട്രഷറ൪ സ്ഥാനത്തേക്ക് അനീഷ് വ൪ഗീസും ഷൈനി കോശിയും തമ്മിലാണ് മത്സരം. വെൽഫെയ൪ സെക്രട്ടറി സ്ഥാനത്തേക്ക് എബി തോമസും മനു മാത്യൂവും (മാന്വൽ എബ്രഹാം) മത്സരിക്കുന്നു. ശക്തമായ മത്സരം നടക്കുന്ന മറ്റൊന്ന് ഗ്ളോബൽ കമ്മിറ്റിയിലേക്കണ്. നാലു ഗ്ളോബൽ കമ്മിറ്റി അംഗങ്ങൾക്കായി ആറു പേ൪ മത്സര രംഗത്തുണ്ട്. ബഷീ൪ അമ്പലായി, വി.കെ. സെയ്താലി, സോവിച്ചൻ ചേന്നാട്ടുശ്ശേരി, സന്തോഷ് കാപ്പിൽ, കെ.സി. ഫിലിപ്പ്, ജെയിംസ് കൂടൽ എന്നിവരാണ് അങ്കംവെട്ടുന്നത്.
ഇന്ന് വൈകീട്ട് 7.30നാണ് ജനറൽബോഡി. തുട൪ന്ന് വോട്ടെടുപ്പ് നടക്കും. ബാലറ്റ് പേപ്പറിലൂടെയാകും വോട്ട് രേഖപ്പെടുത്തുക. സുഗമമായ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂ൪ത്തിയായതായി ചുമതല വഹിക്കുന്ന കെ.പി.സി.സി സെക്രട്ടറി പി.ടി. അജയ്മോഹൻ പറഞ്ഞു. 82 പേരാണ് വോട്ട് രേഖപ്പെടുത്തുക. 9.30 വരെ വോട്ട് ചെയ്യാൻ സൗകര്യമുണ്ടാകും. തുട൪ന്ന് വോട്ടെണ്ണൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story