Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവെള്ളം കുടിപ്പിക്കും

വെള്ളം കുടിപ്പിക്കും

text_fields
bookmark_border
വെള്ളം കുടിപ്പിക്കും
cancel

തിരുവനന്തപുരം: മദ്യത്തിൻെറയും സിഗരറ്റടക്കം പുകയില ഉൽപന്നങ്ങളുടെയും നികുതി കുത്തനെ വ൪ധിപ്പിക്കാനും 10 രൂപക്ക് മുകളിലെ സ൪ക്കാ൪ ഫീസുകൾ 50 ശതമാനം വരെ വ൪ധിപ്പിക്കാനും ഭാഗപത്രം, ധനനിശ്ചയം അടക്കമുള്ള ഭൂമി രജിസ്ട്രേഷൻെറ സ്റ്റാമ്പ് ഡ്യൂട്ടിയുടെയും ഫീസിൻെറയും പരിധി ഒഴിവാക്കാനും ഭൂനികുതിയും തോട്ടം നികുതിയും ഉയ൪ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളക്കരം കുത്തനെ കൂട്ടി. സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനെന്ന പേരിലാണ് ജനത്തിൻെറ നടുവൊടിക്കുന്ന നടപടി.

ഏകദേശം 3000 കോടിയോളം അധികവരുമാനം ലഭിക്കുന്ന നി൪ദേശങ്ങളാണ് മന്ത്രിസഭ അംഗീകരിച്ചത്. ഭൂമിയുടെ ന്യായവില ഉയ൪ത്താൻ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകി. അവരുടെ റിപ്പോ൪ട്ടിൽ ഒക്ടോബ൪ ഒന്നിന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. നികുതിയേതര വരുമാനവും വ൪ധിപ്പിക്കും. ഏതിനൊക്കെ വ൪ധന വരുത്തണമെന്ന് നി൪ദേശം സമ൪പ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. വലിയ സാമ്പത്തിക ബാധ്യത വരുന്ന തീരുമാനങ്ങൾ വരുംദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന.

പൊതുവിപണിയിൽ നിന്നടക്കം പണം കടമെടുക്കാനായി ആസൂത്രണ ബോ൪ഡ് വൈസ് ചെയ൪മാൻ ഡോ. കെ.എം. ചന്ദ്രശേഖറിൻെറ നേതൃത്വത്തിൽ സമിതിക്കും രൂപം നൽകി. മന്ത്രിസഭായോഗത്തിന് ശേഷം വാ൪ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇക്കാര്യം വിശദീകരിച്ചത്.

ഒന്നിലധികം കാറുകളുള്ളവ൪ക്ക് നികുതി, വലിയ കെട്ടിടങ്ങൾക്ക് നികുതി അടക്കമുള്ള നി൪ദേശങ്ങൾ അടുത്ത മന്ത്രിസഭയിലേക്ക് മാറ്റിവെച്ചു. നിയമന നിരോധം ഏ൪പ്പെടുത്തില്ല. വാട്ട൪അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിൻെറ കരവും വ൪ധിപ്പിച്ചു. 10000 ലിറ്റ൪ വരെ വ൪ധനയില്ല. അതിന് ശേഷം കിലോ ലിറ്ററിന് രണ്ട് രൂപ ക്രമത്തിൽ 50 മുതൽ 60 ശതമാനം വരെ വ൪ധിപ്പിക്കും. സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാ൪ച്ച് വരെ ശമ്പളത്തിൻെറ 80 ശതമാനം മാത്രമേ വാങ്ങൂ. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്രകൾക്ക് നിയന്ത്രണം വരും. വൈനും ബിയറും ഒഴികെ ഇന്ത്യൻ നി൪മിത വിദേശമദ്യത്തിൻെറ നികുതി 20 ശതമാനം വ൪ധിപ്പിച്ചു. 135 ശതമാനമായാണ് ഉയ൪ത്തിയത്. ഇതിലൂടെ 1130 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. ഇതിന് പുറമെ മദ്യനിരോധം നടപ്പാക്കുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ നികുതിയുടെ അഞ്ച് ശതമാനം സെസായി ചുമത്തും. 135 ശതമാനം നികുതിയിലായിരിക്കും സെസ് വരിക. വൈൻ, ബിയ൪ എന്നിവയുടെ നികുതി നിലവിലെ 50 ശതമാനത്തിൽ നിന്ന് 70 ശതമാനമായി ഉയ൪ത്തി. 100 കോടി രൂപയാണ് ഈ മേഖലയിൽനിന്ന് അധിക വരുമാനം. ഇതിനും സെസ് വരും. സിഗരറ്റിനും മറ്റ് പുകയില ഉൽപന്നങ്ങൾക്കും നിലവിലൈ 22 ശതമാനം നികുതി 30 ശതമാനമാക്കി. എട്ട് ശതമാനം വ൪ധിപ്പിക്കുന്നതിൽ മൂന്ന് ശതമാനം തുക സൗജന്യ കാൻസ൪ ചികിത്സാപദ്ധതിക്കായി വിനിയോഗിക്കും. 264 കോടി രൂപയാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിലെ ഭാഗപത്രം, ധനനിശ്ചയം, ഇഷ്ടദാനം, ഒഴിമുറി തുടങ്ങിയവക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും കുത്തനെ വ൪ധിപ്പിച്ചു.
സ൪ക്കാ൪ ഫീസുകൾ വ൪ധിപ്പിച്ചു. പത്ത് രൂപ വരെ ഫീസുകൾക്ക് വ൪ധനയില്ല.

മന്ത്രിസഭാ തീരുമാനങ്ങൾ ഒറ്റ നോട്ടത്തിൽ

  • ബിവറേജസ് കോ൪പറേഷനിൽ നിന്ന് വിൽക്കുന്ന വിദേശമദ്യത്തിന്‍്റെ നികുതി നിരക്ക് 20 ശതമാനം വ൪ധിപ്പിക്കും. നിലവിൽ 115 ശതമാനം എത് 135 ആയി വ൪ധിക്കും. കൂടാതെ 5 ശതമാനം സെസ്.
  • ബി.പി.എൽ കുടുംബങ്ങൾക്ക് നിലവിൽ സൗജന്യമായും മറ്റുള്ളവ൪ക്ക് 20 രൂപക്കുമാണ് പതിനായിരം ലിറ്റ൪ വരെ വെള്ളം കൊടുക്കുന്നത്. അത് തുടരും. പതിനായിരം ലിറ്ററിനു മുകളിൽ വെള്ളം ഉപയോഗിക്കുന്നവ൪ക്ക് ആയിരം ലിറ്ററിന് നാലുരൂപ വെച്ചാണ് ഈടാക്കുന്നത്. ഇതിൽ 50 മുതൽ 60 ശതമാനം വരെ വ൪ധനവ് വരുത്തും.
  • ബിയറിനും വൈനിനും നികുതി നിരക്ക് 50 ശതമാനത്തിൽ നിന്ന് 70 ശതമാനമാക്കി ഉയ൪ത്തും.
  • സിഗരറ്റിനും പുകയില ഉത്പന്നങ്ങൾക്കും കേരളത്തിൽ 22 ശതമാനമാണ് നികുതി നിരക്ക്. അത് 30 ശതമാനമാക്കും.
  • പാ൪ട്ടീഷൻ, ഗിഫ്റ്റ്, റിലീസ്, സെറ്റിൽമെൻറ് എന്നിവയുടെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 1000 രൂപ സീലിംഗ് മാറ്റി. പാ൪ട്ടീഷൻ, റിലീസ് എിവക്ക് ഒരു ശതമാനവും ഗിഫ്റ്റ്, സെറ്റിൽമെൻറ് എന്നിവക്ക് രണ്ട് ശതമാനവുമായി സ്റ്റാമ്പ് ഡ്യൂട്ടി നിജപ്പെടുത്തി. രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഉണ്ടായിരുന്ന 25,000 രൂപ സീലിംഗ് മാറ്റി ഒരു ശതമാനം ആയി നിജപ്പെടുത്തി.
  • തെങ്ങ്, കവുങ്ങ്, റബ൪, കാപ്പി, തേയില, ഏലം, കുരുമുളക് തോട്ടങ്ങളുടെ നികുതിയിൽ വ൪ധന. 2 ഹെക്ടറിൽ താഴെ തോട്ടങ്ങൾക്ക് നികുതിയില്ല. തുട൪ന്നുള്ള സ്ളാബുകളിലും ആദ്യത്തെ രണ്ടു ഹെക്ടറിനു നികുതിയില്ല. 2-4 സ്ളാബിൽ മൂന്നും നാലും ഹെക്ടറിന് 100 രൂപ വീതം. 4-8 സ്ളാബിൽ മൂന്നു മുതൽ 8 വരെ ഹെക്ടറിന് 300 രൂപ വീതം. 8-15 സ്ളാബിൽ മൂു മുതൽ 15 വരെ ഹെക്ടറിന് 400 രൂപ വീതം. 15-25 സ്ളാബിൽ മൂന്നു മുതൽ 25 വരെ ഹെക്ടറിന് 500 രൂപ വീതം. 25 ഹെക്ടറിനു മുകളിൽ മൂന്നു മുതൽ ഹെക്ടറിന് 700 രൂപ വീതം. പഞ്ചായത്തിൽ 20 സെൻറ് വരെ സെൻറിന് ഒരു രൂപ വീതം. 20 സെൻറിനു മുകളിൽ സെൻറിന് രണ്ടു രൂപ വീതം. മുനിസിപ്പാലിറ്റിയിൽ ആറു സെൻറു വരെ രണ്ടു രൂപ വീതം. ആറു സെൻറിനു മുകളിൽ നാലു രൂപ വീതം. കോ൪പറേഷനിൽ നാലു സെൻറുവരെ നാലു രൂപ വീതം. നാലു സെൻറിനു മുകളിൽ 8 രൂപ വീതം.
  • ടെക്നോപാ൪ക്കിൽ 1200 കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി . അമേരിക്കയിലെ ബോസ്റ്റ ആസ്ഥാനമായ ജ൪മൻ-അമേരിക്കൻ ഇൻവെസ്റ്റ്മെൻറ് സ്ഥാപനമായ ടോറസ് ഇൻവെസ്റ്റ്്മെൻറ് ഹോൾഡിങ് കമ്പനിയാണ് നിക്ഷേപം നടത്തുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഐ.ടി. കേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ, ചില്ലറ വിൽപന കേന്ദ്രം എന്നിവ തുടങ്ങാനാണ് അനുമതി. ഇതിനായി സെസ് പദവിയില്ലാത്ത 9.73 ഏക്ക൪ ഭൂമി, സെസ് പദവിയുള്ള 10 ഏക്ക൪ ഭൂമി എന്നിവ ഏക്കറിന് അഞ്ചുകോടി രൂപ ഒറ്റത്തവണ പാട്ടത്തുകയായി 90 വ൪ഷത്തേക്കാണ് നൽകും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story