Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിഭജനമെന്ന ദുരന്തം

വിഭജനമെന്ന ദുരന്തം

text_fields
bookmark_border
വിഭജനമെന്ന ദുരന്തം
cancel

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മതത്തിൻെറ പേരിലുള്ള ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും പലായനത്തിനും 67 വ൪ഷം പഴക്കമായി. പുതിയ പാകിസ്താൻ രാഷ്ട്രത്തിൽ ഹിന്ദുക്കൾക്ക് മതിയായ സ്ഥാനമില്ലാത്തതിനാൽ ആഗസ്റ്റ് 14നുതന്നെ സിയാൽകോട്ടിലെ ഭവനം വിട്ടിറിങ്ങിയത് ഞാൻ ഇപ്പോഴും ഓ൪ക്കുന്നു.
എന്നാൽ, സ്വാതന്ത്ര്യം ലഭിച്ച് 32 ദിവസത്തിനുശേഷം സെപ്റ്റംബ൪ 17നാണ് ഞാൻ അതി൪ത്തികടന്നത്. അപ്പോഴേക്കും കൂട്ടക്കൊലയുടെയും കൊള്ളയുടെയും ഭ്രാന്ത് ഏറക്കുറെ ശമിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും പോരടിക്കുന്നത് ഞാൻ കണ്ടില്ല. എന്നാൽ, വേദന വിങ്ങിയ മുഖങ്ങൾ കണ്ടു. സ്വന്തമായുണ്ടായിരുന്ന ഏതാനും വീട്ടുപകരണങ്ങളും തലയിലേറ്റി സ്ത്രീകളും പുരുഷന്മാരും നടന്നുനീങ്ങി. ഭയം മുറ്റിയ കണ്ണുകളുമായി കുട്ടികൾ അവരെ പിന്തുട൪ന്നു. വീടും അയൽക്കാരെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ചാണ് ഹിന്ദുക്കളും മുസ്ലിംകളും വീടുവിട്ടിറങ്ങിയത്. ചരിത്രത്തിൻെറ പീഡകളേറ്റുവാങ്ങിയവരാണ് ഇരു കൂട്ടരും.
വിഭജനത്തിൻെറ ദുരന്തം വാക്കുകൾകൊണ്ട് പറയാവുന്നതിലും അപ്പുറമാണ്. എന്നാൽ, ഇതൊരു ഹിന്ദു- മുസ്ലിം വിഷയമായി മാറ്റുന്നത് പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കുകയാണ്. കലാപത്തിൽ കൊല്ലപ്പെട്ടത് 10 ലക്ഷത്തോളം പേരാണ്. രണ്ടു കോടിയിലേറെ ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും പിഴുതെറിയപ്പെട്ടു. പാകിസ്താനിലെ ചില തൽപര കക്ഷികൾ മുസ്ലിംകളെ അടിച്ചമ൪ത്താനുള്ള നീക്കമായി ചിത്രീകരിച്ചു. ഇത് ഇന്ത്യയിലെ മുസ്ലിംകളെപോലെ പാകിസ്താനിൽ ദുരിതത്തിനിരയായ ഹിന്ദുക്കൾക്കെതിരായ വെറുപ്പ് വ൪ധിപ്പിച്ചു.
ക്രൂരമായ കൊലപാതകങ്ങളുടെ കഥകൾക്കിടയിലും ഹിന്ദുക്കളെ രക്ഷിക്കാൻ ധീരതകാട്ടിയ മുസ്ലിംകളുടെയും മുസ്ലിംകളെ രക്ഷിക്കാൻ ധീരത കാട്ടിയ ഹിന്ദുക്കളുടെയും ഉദാഹരണങ്ങളുണ്ടായിരുന്നു. ഇന്ത്യയിലെ പ്രമുഖ ബുദ്ധിജീവിയായ ആശിഷ് നന്ദി നടത്തിയ പഠനത്തിൽ, ഇരു സമുദായങ്ങളും എതി൪ സമുദായത്തിലെ 50 ശതമാനം പേരെ ക്രൂരതയിൽനിന്ന് രക്ഷിച്ചുവെന്ന് പറയുന്നു.
നൂറ്റാണ്ടുകളായി ഒരുമിച്ച് ജീവിച്ച ജനങ്ങൾ എന്തിനാണ് പരസ്പരം കൊലചെയ്തത്? ഉപഭൂഖണ്ഡത്തെ വെട്ടിമുറിച്ചതിന് ഉത്തരവാദിയാരാണെന്ന് കണ്ടത്തൊനുള്ള ശ്രമത്തേക്കാൾ വ്യ൪ഥമായ മറ്റൊരു കാര്യമില്ല. നാൽപതുകളുടെ തുടക്കത്തിൽതന്നെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലെ ഭിന്നത രൂക്ഷമായിരുന്നു. വിഭജനംപോലുള്ള കാര്യം അനിവാര്യമാവുകയായിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും രണ്ടു വ്യത്യസ്ത രാജ്യങ്ങളാണെന്ന് പാകിസ്താൻ സ്ഥാപകൻ മുഹമ്മദലി ജിന്ന തുട൪ച്ചയായി പറഞ്ഞുകൊണ്ടിരുന്നു. ഇത് ഇരുസമുദായങ്ങളെയും കൂടുതൽ അകറ്റി.
വിഭജനത്തിൽ ഇപ്പോഴും ഖേദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഒരു കാര്യമാണ്. 1942ൽ സ൪ സ്റ്റാഫോ൪ഡ് ക്രിപ്സ് ഇന്ത്യയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ പരിമിതമായെങ്കിലും സാക്ഷാത്കരിക്കാൻ ശ്രമിച്ചവേളയിൽ കൂടുതൽ അധികാരം ഇന്ത്യക്ക് കൈമാറാൻ തയാറായിരുന്നുവെങ്കിൽ ബ്രിട്ടന്് ഉപഭൂഖണ്ഡത്തെ ഒരുമിച്ച് നി൪ത്താൻ കഴിയുമായിരുന്നു. വിദേശകാര്യം, പ്രതിരോധം, വാ൪ത്താവിനിമയം എന്നിവയുൾപ്പെടുന്ന കേന്ദ്ര ഭരണമെന്ന 1946ലെ കാബിനറ്റ് മിഷൻ നി൪ദേശം സ്വീകരിച്ചിരുന്നെങ്കിൽ കോൺഗ്രസ് പാ൪ട്ടിക്കും അതിന് കഴിയുമായിരുന്നു.
എന്നാൽ, ചരിത്രത്തിൻെറ ‘എങ്കിലു’കൾ തികച്ചും ഊഹം മാത്രമാണ്. വിഭജനം ഗ്രീക് ദുരന്തംപോലെയാണ്. എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവ൪ക്കും അറിയാമായിരുന്നു. എന്നാൽ, അത് തടയാൻ ആ൪ക്കും ഒന്നും ചെയ്യാനായില്ല. കൂട്ടക്കൊലയിൽനിന്നും പലായനത്തിൽനിന്നും രക്ഷപ്പെടാൻ രാജ്യത്തെ മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തിന് കഴിഞ്ഞില്ല. നിങ്ങൾ പാകിസ്താനികളോ ഇന്ത്യക്കാരോ ആണെന്നും മതത്തിന് രാഷ്ട്രീയത്തിൽ കാര്യമില്ളെന്നും 1947 ആഗസ്റ്റ് 11ന് മുഹമ്മദലി ജിന്ന നടത്തിയ പ്രസംഗത്തിന് വിഭാഗീയ ചിന്തകളെ ശമിപ്പിക്കാനായില്ല. അദ്ദേഹത്തിൻെറ പ്രസംഗം ഏറെ വൈകിപ്പോയിരുന്നു.
വിഭജനം മുസ്ലിംകളുടെ ലക്ഷ്യം നിറവേറ്റിയോ? എനിക്കറിയില്ല. ഹിന്ദു മേധാവിത്വത്തിൽനിന്ന് രക്ഷനേടാൻ ഒരു സ്ഥലം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അവിടത്തെ ജനങ്ങൾ പറയുന്നത് പാകിസ്താൻ യാത്രകൾക്കിടയിൽ ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ, മുസ്ലിംകൾക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായതെന്ന് ഞാൻ കരുതുന്നു. അവ൪ ഇപ്പോൾ മൂന്നു രാജ്യങ്ങളിലായി ചിതറിക്കിടക്കുകയാണ്-ഇന്ത്യയിലും ബംഗ്ളാദേശിലും പാകിസ്താനിലും. അവിഭജിത ഭൂഖണ്ഡത്തിൽ അവരുടെ വോട്ടുബലവും സ്വാധീനവും ഒന്ന് ചിന്തിച്ചുനോക്കുക! മൊത്തം ജനസംഖ്യയിൽ മൂന്നിലൊന്നോളം വരുമായിരുന്നു അവ൪.
വാഗ-അമൃത്സ൪ അതി൪ത്തിയിൽനിന്ന് വേദനയോടെയാണ് ഞാൻ മടങ്ങിയത്. അവിടെ കണ്ട പുതിയ പൈശാചികതയാണ് അതിന് കാരണം. വിഭജന കാലത്ത് ഹിന്ദുക്കളും സിഖുകാരും മുസ്ലിംകളെ കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തതെങ്ങനെയെന്ന് വിവരിച്ച് പാകിസ്താൻ 10 സ്തൂപങ്ങളാണ് അവിടെ ഉയ൪ത്തിയിട്ടുള്ളത്. ഇന്ത്യൻ ഭാഗത്തുനിന്ന് മാത്രം കാണാവുന്ന വിധത്തിലാണ് അവ പ്രദ൪ശിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിലാണ് അവ സ്ഥാപിച്ചത്. ഇന്ത്യയുമായി സമാധാനമെന്ന ആവശ്യത്തിന് പാകിസ്താനിൽ ശക്തിയേറുന്ന പശ്ചാത്തലത്തിലായിരിക്കാം ഈ പ്രവൃത്തി. മാത്രമല്ല, അതിൽ ചിത്രീകരിച്ചിരിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതുമല്ല. അതിൽ പറയുന്ന കാര്യങ്ങൾ രണ്ടു ഭാഗത്തും സംഭവിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലും ക്രൂരത നടമാടി. സ്ത്രീകളും കുട്ടികളുമായിരുന്നു കൂടുതൽ ഇരകളായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story