Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആശ്രിതനിയമനം...

ആശ്രിതനിയമനം യോഗ്യതക്കനുസരിച്ച തസ്തികകളില്‍

text_fields
bookmark_border
ആശ്രിതനിയമനം യോഗ്യതക്കനുസരിച്ച തസ്തികകളില്‍
cancel

തിരുവനനന്തപുരം: സ൪വീസിലിരിക്കെ മരിക്കുന്ന ജീവനനക്കാരുടെ ആശ്രിത൪ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച തസ്തികകളിൽ ആശ്രിതനിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി സ൪വീസ് ചട്ടത്തിൽ ഭേദഗതി കൊണ്ടുവരാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സ൪വീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിത൪ക്ക് നിലവിൽ ലാസ്റ്റ് ഗ്രേഡിലോ എൽ.ഡി ക്ള൪ക്ക്-അസിസ്റ്റൻറ് ഗ്രേഡിലോ ആണ് നിയമനം നൽകുന്നത്. എത്ര ഉയ൪ന്ന വിദ്യാഭ്യാസമുണ്ടായാലും ഈ തസ്തികകളിൽ മാത്രമേ നിയമനം നൽകാറുള്ളൂ. എം.ബി.ബി.എസ് യോഗ്യതയും എൻജിനീയറിങ് ബിരുദവുമുള്ളവ൪ക്കുപോലും ഈ രണ്ട് തസ്തികകളിൽ ആശ്രിതനിയമനം നൽകേണ്ട സ്ഥിതിയാണ്. ചുരുക്കം ചില കേസുകളിൽ ചട്ടം മറികടന്ന് തീരുമാനം എടുത്തിട്ടുണ്ട്. നിലവിലെ വ്യവസ്ഥ മാറ്റണമെന്ന അഭിപ്രായമാണ് മന്ത്രിസഭയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗ്യത നോക്കി എൻട്രി കേഡറിൽ നിയമനം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി, എം.ബി.ബി.എസ് യോഗ്യതയുള്ള ഒരാൾക്ക് ബന്ധപ്പെട്ട തസ്തികയിലെ ഏറ്റവും താഴെയുള്ള എൻട്രി കേഡറിൽ നിയമനം നൽകും. പുതിയ റൂൾ അംഗീകരിച്ചാലേ ഇത് നടപ്പാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story