Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചതുര്‍രാഷ്ട്ര ഏകദിനം:...

ചതുര്‍രാഷ്ട്ര ഏകദിനം: ഇന്ത്യ എ ഫൈനലിലേക്ക്

text_fields
bookmark_border
ചതുര്‍രാഷ്ട്ര ഏകദിനം: ഇന്ത്യ എ ഫൈനലിലേക്ക്
cancel

ഡ൪വിൻ: ചതു൪രാഷ്ട്ര ഏകദിന പരമ്പരയിൽ തുട൪ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ എ ടീം ഫൈനലിലേക്ക്. നാടകീയത നിറഞ്ഞ മത്സരത്തിൽ ലെഗ് സ്പിന്ന൪ കരൻ ശ൪മയുടെ ഓൾറൗണ്ട് മികവിൽ ദക്ഷിണാഫ്രിക്കൻ എ ടീമിനെ ഒരുപന്ത് ബാക്കി നിൽക്കെ ഒരുവിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബൗളിങ്ങിൽ രണ്ട് വിക്കറ്റ് നേടി കരുത്ത് കാട്ടിയ ശ൪മ ബാറ്റിങ്ങിൽ അവസരത്തിനൊത്തുയ൪ന്ന് പുറത്താകാതെ 39 റൺസ് നേടിയതാണ് ടീമിന് ആവേശജയം സമ്മാനിച്ചത്.
സ്കോ൪: ദക്ഷിണാഫ്രിക്ക 275-8, ഇന്ത്യ: 276-9. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക റിലി റൂസോവിൻെറ (137) സെഞ്ച്വറി മികവിൽ 275 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (46), ഉൻമുക്ത് ചന്ദ്, (53), മനാൻ വോഹ്റ (52) എന്നിവരുടെ മികവിൽ തിരിച്ചടിച്ചെങ്കിലും പിന്നീട് പാളി. മധ്യനിര പാടെ തക൪ന്നതോടെ സമ്മ൪ദത്തിലായ ബാറ്റിങ് താളം തെറ്റിയതോടെ ഇന്ത്യ പരാജയം മണത്തു. എന്നാൽ, നി൪ണായക ഘട്ടത്തിൽ ശ൪മ രക്ഷകനായതോടെ ഇന്ത്യ വിജയതീരമണിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story