Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightധൈര്യമുണ്ടോ,...

ധൈര്യമുണ്ടോ, എസ്.എഫ്.ഐക്ക് ശരിക്കും ഒരു പഠിപ്പുമുടക്ക് സമരം നടത്താന്‍?

text_fields
bookmark_border
ധൈര്യമുണ്ടോ, എസ്.എഫ്.ഐക്ക് ശരിക്കും ഒരു പഠിപ്പുമുടക്ക് സമരം നടത്താന്‍?
cancel

എസ്.എഫ്.ഐയുടെ മലയാളിയായ അഖിലേന്ത്യാ പ്രസിഡൻറ് വി. ശിവദാസൻ പഠിപ്പുമുടക്ക് സമരങ്ങൾക്കെതിരെ കഴിഞ്ഞദിവസം രംഗത്തുവരുകയുണ്ടായി. എന്നാൽ, എസ്.എഫ്.ഐ കണ്ണൂ൪ ജില്ലാ സെക്രട്ടറി സരിൻ ശശി ഇതിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു. കണ്ണൂ൪ ജില്ലാ കമ്മിറ്റിക്ക് വേണമെങ്കിൽ പഠിപ്പുമുടക്ക് സംബന്ധിയായ അഖിലേന്ത്യാ പ്രസിഡൻറിൻെറ പ്രസ്താവനക്കെതിരെ ഒരു പടിപ്പുമുടക്ക് സമരം സംഘടിപ്പിക്കാവുന്നതാണ്. കാരണം, വിഷയത്തിൻെറ ഗൗരവമനുസരിച്ചാണ് പിഠിപ്പുമുടക്ക് വേണമോ വേണ്ടയോ എന്നു തീരുമാനിക്കുക എന്നാണല്ളോ സരിൻ ശശിയുടെ ഫേസ് ബുക് പോസ്റ്റിൽ പറയുന്നത്.
പഠിപ്പുമുടക്കം വിദ്യാ൪ഥികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ സമരായുധംതന്നെയാണ്. എന്നിട്ടും എസ്.എഫ്.ഐക്ക് എന്തുകൊണ്ട് ഇപ്പോൾ ഇത്തരമൊരു പുനരാലോചന ഉണ്ടാവുന്നു എന്നത് പ്രസക്തമായ ആലോചനാവിഷയമാണ്. എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ ഈ സമരരീതി ഇത്രയുംകാലം നടപ്പാക്കിയ ശൈലിയുടെ അനിവാര്യ പ്രതിസന്ധി മാത്രമാണിത്. കണ്ണൂ൪ ജില്ലാ കമ്മിറ്റി എന്തുപറഞ്ഞാലും ഇപ്പോൾ പിന്തുടരുന്ന പഠിപ്പുമുടക്ക് സമരരീതി എല്ലാ വിദ്യാ൪ഥി സംഘടനകൾക്കും ഉപേക്ഷിക്കേണ്ടിവരും.
പഠിപ്പുമുടക്ക് സമരമെന്നാൽ ബലം പ്രയോഗിച്ചോ സമ്മ൪ദതന്ത്രങ്ങളുപയോഗിച്ചോ വിദ്യാലയത്തിലോ കലാലയത്തിലോ ക്ളാസ് അവസാനിപ്പിച്ച് വിദ്യാ൪ഥികൾ സിനിമക്ക് പോകുന്ന ഏ൪പ്പാടല്ല. യഥാ൪ഥത്തിലത് ഒരു രാഷ്ട്രീയ ആവശ്യമുന്നയിച്ച് അതിനോട് യോജിക്കുന്ന വിദ്യാ൪ഥികൾ ക്ളാസ് ബഹിഷ്കരിക്കുന്ന സമരമുറയാണ്. പഠിപ്പുമുടക്കിനും പണിമുടക്കിനും ഇന്ത്യയിൽ ഏറ്റവും ശക്തമായ നേതൃത്വം നൽകിയ രാഷ്ട്രീയ നേതാവ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയായിരുന്നു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൻെറ ഭാഗമായി അദ്ദേഹം പറഞ്ഞത് വിദ്യാ൪ഥികളോട് കലാലയങ്ങളും അഭിഭാഷകരോട് കോടതിയും തൊഴിലാളികളോട് തൊഴിൽശാലകളും ബഹിഷ്കരിച്ച് സമരരംഗത്തേക്ക് വരാനായിരുന്നു. ആ ബഹിഷ്കരണത്തത്തെന്നെ ഒരു വലിയ സമരമായായിരുന്നു ഗാന്ധിജി കണ്ടിരുന്നത്. അത് ജനാധിപത്യത്തിനുവേണ്ടിയുള്ള ജനാധിപത്യ സമരമായിരുന്നു.
ഈ ജനാധിപത്യ സമരരീതിയെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായും ആശയശൂന്യമായും ഉപയോഗിക്കുകയാണ് നമ്മുടെ നാട്ടിൽ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാ൪ഥി സംഘടനകൾ ചെയ്തത്. മേലേനിന്നാഹ്വാനം വരുമ്പോൾ യൂനിറ്റ് നേതാക്കൾ ബലം പ്രയോഗിച്ചും സമ്മ൪ദം സൃഷ്ടിച്ചും സ്കൂളും കോളജും നി൪ത്തിവെപ്പിക്കുന്ന ഒരശ്ളീല പരിപാടിയാക്കി ഇതിനെ മാറ്റുകയായിരുന്നു. ഈ ജനാധിപത്യ വിരുദ്ധതയുടെ കൈ്ളമാക്സിലാണ് ഇതിനെക്കുറിച്ച് പുനരാലോചിക്കാൻ ഇത്തരം സമരങ്ങൾ ഏറ്റവും കൂടുതൽ നടത്തിയ എസ്.എഫ്.ഐ നി൪ബന്ധിതരാവുന്നത്.
ജനാധിപത്യപരമായ തിരുത്തലുകളുടെയും സ്വയം ക്രമീകരണങ്ങളുടെയും ഭാഗമാണ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറിൻെറ ഈ പ്രസ്താവനയെങ്കിൽ സംഘടന ആത്മപരിശോധന നടത്തേണ്ട ഇതിനേക്കാൾ ഗുരുതരമായ വേറെയും വിഷയങ്ങൾ വിദ്യാ൪ഥി രാഷ്ട്രീയ രംഗത്തുണ്ട്. കേരളത്തിൽ സി.പി.എമ്മിനുള്ള പാ൪ട്ടി ഗ്രാമങ്ങളെയും നാണിപ്പിക്കുന്ന എത്രയോ എസ്.എഫ്.ഐ കോളജുകളും സ്കൂളുകളും ഉണ്ട്. ഇത് മസിൽ പവറിൻെറ ബലത്തിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ്. ഒരു മുല്ലപ്പൂ വിപ്ളവം എസ്.എഫ്.ഐക്കെതിരെ ഏത് നിമിഷവും കേരളത്തിലെ കലാലയങ്ങളിൽ ഉണ്ടാകാവുന്നതാണ്. അല്ളെങ്കിൽ ബംഗാളിലെ സി.പി.എമ്മിൻെറ കാര്യത്തിൽ സംഭവിച്ചപോലെ മറ്റൊരു ഗുണ്ടാസംഘം എസ്.എഫ്.ഐക്ക് പകരം വെക്കപ്പെടുകയും ചെയ്യും.
രാഷ്ട്രീയ വിദ്യാഭ്യാസം നൽകി വിദ്യാ൪ഥികളെ അണിനിരത്തി ശരിയായ പഠിപ്പുമുടക്ക് സമരം നടത്താൻ ആശയപരമായും സംഘടനാപരമായും എസ്.എഫ്.ഐക്ക് ത്രാണിയില്ലാത്തതുകൊണ്ടുകൂടിയാണ് പഠിപ്പുമുടക്ക് സമരത്തിനെതിരെ അവ൪ക്കും അവരുടെ മാതൃസംഘടനക്കും രംഗത്തുവരേണ്ടിവരുന്നത്. സംഘടനയിൽ പോലും അവ൪ വിദ്യാ൪ഥികളെ അണിനിരത്തുന്നത് എത്രയോ കാലമായി ആശയപരമായല്ല, കായികശേഷി ഉപയോഗിച്ചാണ്. എതി൪ ശബ്ദങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ നിശ്ശബ്ദമാക്കുക എന്നതാണ് എസ്.എഫ്.ഐയുടെ ഏറ്റവും പ്രധാനപ്പെട്ട സംഘടനാ പരിപാടി. ഇങ്ങനെ ഇനിയും എത്രനാൾ മുന്നോട്ട് പോകാനാവുമെന്ന് അവ൪ ആലോചിക്കേണ്ടതാണ്. ജനാധിപത്യം കൊടിയിലും ഏകാധിപത്യം വടിയിലും എന്നതാണ് സമകാലിക എസ്.എഫ്.ഐയുടെ രീതി.
സമരം ചെയ്യുന്നവ൪ക്ക് സമരം ചെയ്യാനും സമരം ചെയ്യാത്തവ൪ക്ക് പഠിക്കാനും കഴിയുക, എല്ലാവരും സമരം ചെയ്യുമ്പോൾ സ്വാഭാവികമായും അധ്യാപക൪ക്ക് പഠിപ്പിക്കാൻ വിദ്യാ൪ഥികളില്ലാതിരിക്കുക എന്ന ജനാധിപത്യത്തിൻെറ മനോഹരരൂപം പഠിപ്പുമുടക്ക് സമരത്തിനു മാത്രമല്ല, പണിമുടക്കിനും ഹ൪ത്താലിനുമെല്ലാം ബാധകമാണ്. നി൪ബന്ധിച്ച് കടയടപ്പിക്കുന്നതിൻെറയും വാഹനം തടയുന്നതിൻെറയും പേരല്ല ഹ൪ത്താൽ. ഒരു സമരമുദ്രാവാക്യത്തോട് യോജിക്കുന്നവ൪ കടയടച്ചും വാഹനമോടിക്കാതെയും സഞ്ചരിക്കാതെയും പണിയെടുക്കാതെയും സമരംചെയ്യുന്ന ജനാധിപത്യ രീതിയാണത്. അതിലൂടെ ഒരു സമരത്തിൻെറ ജനപിന്തുണ അധികാരികളെ ബോധ്യപ്പെടുത്താനും സാധിക്കും. പഠിപ്പുമുടക്ക്, പണിമുടക്ക് സമരങ്ങളുടെയെല്ലാം ആത്മാവ് ത്യാഗമാണ്. തങ്ങളുടെ ക്ളാസ് അധ്യയനത്തെ, ഒന്നോ അതിലധികമോ തൊഴിൽ ദിനങ്ങളെ, സമൂഹത്തെ സംബന്ധിച്ചിടത്തോളം തങ്ങൾ വിലപ്പെട്ടതെന്ന് കരുതുന്ന ഒരാവശ്യത്തിനുവേണ്ടി ത്യജിക്കലാണത്. ഉപവാസ സമരത്തിൻെറ മറ്റൊരു രൂപം. ഞങ്ങൾ ക്ളാസ് മുറിയിൽ പഠിക്കുന്നില്ല, ഓഫിസിലോ തൊഴിൽ ശാലയിലോ പണിയെടുക്കുന്നില്ല എന്നതുകൊണ്ട് നിങ്ങളും പഠിക്കരുത്, പണിയെടുക്കരുത് എന്ന് പറയുന്നതിലുള്ളത് ത്യാഗമല്ല, ഗുണ്ടായിസമാണ്. എസ്.എഫ്.ഐക്ക് ഈ ബുദ്ധി ഉപദേശിച്ചുകൊടുത്ത സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ ഹിംസ ഉപയോഗിച്ച് പാ൪ട്ടി നടത്തുന്ന ഹ൪ത്താലുകളോടും തങ്ങളുടെ യുവജന സംഘടനയും ട്രേഡ് യൂനിയനുകളും സ൪വീസ് സംഘടനകളും നടത്തുന്ന സമരങ്ങളോടും ഇതേ നിലപാട് ആവ൪ത്തിക്കുമോ എന്നറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് താൽപര്യമുണ്ട്.
മുൻകൂട്ടി പ്രഖ്യാപിക്കുന്ന ഹ൪ത്താലുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ മികച്ച അവധി ദിനങ്ങളാണ്. പെട്ടെന്ന് പ്രഖ്യാപിക്കുന്നവയാകട്ടെ, ഏറ്റവും വലിയ ജനപീഡനങ്ങളും. കേരളത്തിൽ ഏറ്റവും മദ്യം ചെലവാകുന്ന ദിവസങ്ങളിലൊന്ന് ഹ൪ത്താലിൻെറ തലേനാളുകളുമാണ്. രാഷ്ട്രത്തിൻെറ പൊതുനഷ്ടം കഴിഞ്ഞാൽ കൂലിത്തൊഴിലാളികൾക്ക് മാത്രമാണ് അതുകൊണ്ട് നഷ്ടമുള്ളത്. അന്തസ്സാര ശൂന്യമായ ഒരു സമരരൂപത്തെ അരാഷ്ട്രീയ സമൂഹം അവരുടെ ആസക്തികൾക്കും സൗകര്യങ്ങൾക്കും വേണ്ടി ആഹ്ളാദപൂ൪വം സ്വീകരിക്കുകയാണ്. നമ്മുടെ ഓരോ ഹ൪ത്താലും ഒരു സമര രൂപത്തിൻെറ ചരമാഘോഷം കൂടിയാണ്. ജനാധിപത്യപരമായ രീതികളിലൂടെ മാത്രമേ സമൂഹത്തിൽ ജനാധിപത്യ ആവശ്യങ്ങൾ നേടിയെടുക്കാനും വള൪ത്തിയെടുക്കാനും കഴിയൂ. മുഖ്യധാരാ മുന്നണികൾക്കെതിരെ രംഗത്തുവരുന്ന ചില നവരാഷ്ട്രീയ പാ൪ട്ടികളും പ്രാകൃതമായ ബലപ്രയോഗ ഹ൪ത്താൽ രീതികൾതന്നെയാണ് പിന്തുടരുന്നത് എന്നത് നിരാശജനകമാണ്. ഇത് ജനപക്ഷ രാഷ്ട്രീയത്തിൻെറ സംസ്കാരമല്ല. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്പ്രദായിക രാഷ്ട്രീയത്തിൻെറ രീതിയാണ് എന്ന് പുതിയ രാഷ്ട്രീയ പാ൪ട്ടികൾ തിരിച്ചറിയേണ്ടതാണ്.
ജനാധിപത്യം ഒരു ഉടമ്പടിയാണ്. പരസ്പരം ബലപ്രയോഗം നടത്താതെ മനുഷ്യ൪ക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പൊതു ഉടമ്പടി. ജനാധിപത്യം കണ്ടുപിടിക്കുന്നതിനു മുമ്പ് തമ്മിൽ തല്ലിയായിരുന്നു പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. ജനാധിപത്യത്തിൻെറ പേരിലും ഒരുവിഭാഗം മറുവിഭാഗത്തിൻെറ പേരിൽ നടത്തുന്ന ബലപ്രയോഗങ്ങൾ തുടരുകയാണ്. ജനാധിപത്യത്തിനകത്ത് ഏകാധിപത്യത്തിൻെറ ഇത്തരം ആഘോഷങ്ങളും ആചാരങ്ങളും വള൪ത്തിയെടുക്കുന്നതിൽ നമ്മുടെ മാധ്യമങ്ങൾക്ക് പൊതുവിലും ദൃശ്യമാധ്യമങ്ങൾക്ക് സവിശേഷവുമായ പങ്കുണ്ട്. എത്ര പ്രസക്തമാണെങ്കിലും ജനപിന്തുണയുണ്ടെങ്കിലും സമാധാനപരമായ സമരങ്ങളെ അവഗണിക്കുകയും, അക്രമാസക്തമായ സമരങ്ങളെ ആഘോഷിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ദൃശ്യമാധ്യമങ്ങളുടെ രീതി. സമാധാനത്തിന് ദൃശ്യശേഷി കുറവാണ്. ആക്രമണത്തിന് അത് വേണ്ടുവോളമുണ്ടുതാനും. ജനാധിപത്യ ക്രമത്തിനകത്തെ വാ൪ത്തയിലും പഴയ സ്റ്റണ്ട് സിനിമയുടെ പാരമ്പര്യം പിന്തുടരാനാണ് ദൃശ്യമാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇതിലൂടെ മാധ്യമങ്ങൾ ജനാധിപത്യത്തിൻെറ നാലാം തൂണാവുകയല്ല, അതിനെ അട്ടിമറിക്കുന്ന വിധ്വംസക ശക്തിയാവുകയാണ് ചെയ്യുന്നത്.
.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story