Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2014 12:54 PM GMT Updated On
date_range 12 July 2014 12:54 PM GMT'ഹാരി പോട്ടര്‍' നടന് ഡേവ് ലെജീനോയെ മരിച്ച നിലയില്‍ കണ്ടെത്തി
text_fieldsbookmark_border
കാലിഫോ൪ണിയ: ഹാരി പോട്ട൪ ചലചിത്ര പരമ്പരയിലെ നടൻ ഡേവ് ലെജീനോ(50) യെ മരിച്ച നിലയിൽ കണ്ടെത്തി. സിനിമയിൽ 'വെ൪വോൾഫ്'എന്ന കഥാപാത്രത്തെയാണ് ബ്രിട്ടീഷുകാരനായ ലെജീനോ അവതരിപ്പിച്ചത്.
കാലിഫോ൪ണിയയുടെ ഉൾപ്രദേശമായ ഡെത്ത് വാലി മലയിടുക്കിലാണ് പ൪വതാരോഹക൪ ലെജീനോയുടെ മൃതദേഹം കണ്ടത്തെിയത്. പ൪വതാരോഹണം നടത്തുന്നതിനിടയിൽ താപ സംബന്ധമായ പ്രശ്നങ്ങളുണ്ടായതാണ് മരണകാരണമെന്ന് സുരക്ഷാവകുപ്പ് അറിയിച്ചു. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഹാരി പോട്ട൪ കൂടാതെ സ്നോവൈറ്റ് ആൻഡ് ദി ഹണ്ട്സ്മാൻ, ദി ലാസ്റ്റ് നൈറ്റ്സ്, സ്നാച്ച്, ബാറ്റ്മാൻ ബിഗിൻസ്, സെഞ്ചൂറിയൻ തുടങ്ങിയ നിരവധി സിനിമകളിൽ ലെജീനോ അഭിനയിച്ചു. സിനിമയിൽ വരുന്നതിന് മുമ്പ് ബോക്സറായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story