Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൗണ്‍സലിങ് എന്ന...

കൗണ്‍സലിങ് എന്ന കച്ചവടം

text_fields
bookmark_border
കൗണ്‍സലിങ് എന്ന കച്ചവടം
cancel

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻെറ 2013ലെ പരിഷ്കരിച്ച മാനസികാരോഗ്യനയത്തിൽ ഇങ്ങനെ പറയുന്നു: ‘മനോരോഗ ചികിത്സാരംഗത്ത് ജനങ്ങൾ വളരെയധികം വിശ്വാസമ൪പ്പിക്കുന്ന രംഗമാണ് കൗൺസലിങ്. കൗൺസലിങ് കേന്ദ്രങ്ങൾ സംസ്ഥാനത്ത് കൂണുപോലെ മുളച്ചുപൊന്തുന്നുണ്ട്. നി൪ഭാഗ്യവശാൽ കൗൺസലിങ്ങിൽ ആവശ്യമായ പരിശീലനമോ വിദ്യാഭ്യാസയോഗ്യതയോ ഇല്ലാത്തവരാണ് മിക്ക കേന്ദ്രങ്ങളിലും കൗൺസലിങ് നടത്തുന്നത്. ഇത്തരക്കാ൪ നൽകുന്ന അശാസ്ത്രീയമായ കൗൺസലിങ് പൊതുജനങ്ങളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ കാരണമാകുന്നുണ്ട്. അതിനാൽ, മനോരോഗ ചികിത്സാരംഗവുമായി ബന്ധപ്പെട്ട കൗൺസലിങ് കേന്ദ്രങ്ങളിലെ സേവനത്തിൻെറ ഗുണമേന്മ ഉറപ്പാക്കാനും കൗൺസല൪മാരുടെ വിദ്യാഭ്യാസയോഗ്യത ഉറപ്പുവരുത്തുന്നതിലേക്കുമായി ഇത്തരം കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കേണ്ടതുണ്ട്.’
ക്ളിനിക്കൽ സൈക്കോളജി, അബ്നോ൪മൽ സൈക്കോളജി, കൗൺസലിങ് സൈക്കോളജി, കമ്യൂണിറ്റി സൈക്കോളജി എന്നിങ്ങനെ ക്ളിനിക്കൽ സൈക്കോളജിയുടെ വിവിധ മേഖലകൾ സമഗ്രമായി പഠിച്ച് ബിരുദാനന്തരബിരുദവും എം.ഫിലും ഡോക്ടറേറ്റും നേടി റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആ൪.സി.ഐ)യുടെ രജിസ്ട്രേഷനോടെ ക്ളിനിക്കൽ സൈക്കോളജിസ്റ്റുകൾ കേരളത്തിലെ സ്വകാര്യ, സ൪ക്കാ൪ ആശുപത്രികളിൽ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ രീതിയിൽ കൗൺസലിങ് നടത്തുമ്പോഴാണ് നാടിൻെറ മുക്കിലും മൂലയിലും ‘മുറിവൈദ്യന്മാ൪’ പെട്ടിക്കടകൾപോലെ കൗൺസലിങ് കേന്ദ്രങ്ങൾ തുറന്ന് മന$ശാന്തിയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും മൊത്തമായി വിറ്റഴിക്കുന്നത്. ക്ളിനിക്കൽ സൈക്കോളജിസ്റ്റുകൾക്കു പുറമെ മന$ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ പഠനവും കൗൺസലിങ്ങിൽ രണ്ടു വ൪ഷത്തെ സ്പെഷലൈസേഷനും നടത്തിയവരും കൗൺസലിങ് നല്ലരീതിയിൽ നി൪വഹിച്ചുവരുന്നുണ്ട്. എന്നാൽ, ആ൪ക്കും കൗൺസലിങ് പഠിപ്പിക്കുകയും കൗൺസലിങ് കേന്ദ്രങ്ങൾ നടത്തുകയും കൗൺസലിങ് വിദഗ്ധരാവുകയും ചെയ്യാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് കണ്ണൂ൪ ജില്ലാ ആശുപത്രിയിൽനിന്ന് വിരമിച്ച ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഇ.ഡി ജോസഫ് പറയുന്നു.
സംസ്ഥാനത്തിൻെറ പല ഭാഗങ്ങളിലും കൗൺസലിങ് പരിശീലന കേന്ദ്രങ്ങൾ പ്രവ൪ത്തിച്ചുവരുന്നുണ്ട്. മതിയായ യോഗ്യതയുള്ളവരല്ല ഇവിടങ്ങളിലൊന്നും പരിശീലനം നൽകുന്നത്. ഇത്തരം സ്ഥാപനങ്ങളിൽനിന്ന് അച്ചടിച്ചുവെച്ച ചില സിദ്ധാന്തങ്ങളുടെ അരയും മുറിയും ലൊട്ടുലൊടുക്ക് വിദ്യകളും പഠിച്ചിറങ്ങുന്നവ൪ തൊട്ടടുത്ത ദിവസം ഒരു കൗൺസലിങ് കേന്ദ്രം തുടങ്ങുകയാണ്. നിങ്ങളെ അലട്ടുന്ന മാനസികപ്രശ്നങ്ങൾ എന്തുമാകട്ടെ കൗൺസലിങ്ങിലൂടെ തങ്ങൾ പരിഹരിച്ചുതരാമെന്ന പ്രലോഭനത്തിലകപ്പെട്ട് ഇത്തരം അനധികൃതകേന്ദ്രങ്ങളിലേക്ക് ആളുകൾ ഒഴുകുകയും ചെയ്യുന്നു. കൗൺസലിങ് കച്ചവടക്കാരുടെ വഴിവിട്ട ചികിത്സയിലൂടെ നിസ്സാര പ്രശ്നങ്ങൾപോലും ഗുരുതര മാനസിക പ്രശ്നങ്ങളായി മാറിയ കേസുകൾ നിരവധിയാണ്. രോഗാവസ്ഥ സങ്കീ൪ണമാകുമ്പോഴായിരിക്കും ഇത്തരക്കാ൪ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നി൪ബന്ധത്തിന് വഴങ്ങി ക്ളിനിക്കൽ സൈക്കോളജിസ്റ്റിൻെറയോ സൈക്യാട്രിസ്റ്റിൻെറയോ സേവനം തേടിയത്തെുക. കൗൺസലിങ്ങിന് കേരളത്തിൽ വിപണിസാധ്യത കൂടിയതോടെ ഒരാഴ്ച മുതൽ ആറ് മാസം കൊണ്ടുവരെ ആരെയും കൗൺസലിങ് വിദഗ്ധരാക്കുന്ന പരിശീലനകേന്ദ്രങ്ങളും പൊട്ടിമുളക്കാൻ തുടങ്ങി. തപാലിലൂടെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് കൗൺസലിങ് പഠിക്കാനും പണമുണ്ടെങ്കിൽ പഠിക്കാതെതന്നെ യോഗ്യതാ സ൪ട്ടിഫിക്കറ്റ് കിട്ടാനും ഇന്ന് മാ൪ഗങ്ങളുണ്ട്. ഇത്തരം തട്ടിപ്പ് കോഴ്സുകളുടെയും അനധികൃത പരിശീലന കേന്ദ്രങ്ങളുടെയും പരസ്യങ്ങൾ പത്രങ്ങളിലെയും ആനുകാലികങ്ങളിലെയും പതിവു കാഴ്ചയാണെങ്കിലും അവയുടെ ഉറവിടങ്ങളെക്കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ അധികൃത൪ മുതിരാറില്ല. കോഴിക്കച്ചവടം നടത്തി പൊളിഞ്ഞവരും യു.പി സ്കൂളിൽ പഠനം നി൪ത്തിയവരുംവരെ നമ്മുടെ നാട്ടിൽ കൗൺസലിങ് വിദഗ്ധരായി പേരെടുത്തിട്ടുണ്ട്.
ക്ളിനിക്കൽ സൈക്കോളജിസ്റ്റുകൾ പടിക്ക് പുറത്ത്
മാനസികാരോഗ്യ ചികിത്സയെ സൈക്യാട്രിസ്റ്റ്, ക്ളിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വ൪ക്ക൪, സൈക്യാട്രിക് നഴ്സ് എന്നിവ൪ ഉൾപ്പെടുന്ന ടീംവ൪ക്കായാണ് ലോകാരോഗ്യ സംഘടന വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിൻെറ മാനസികാരോഗ്യ നയത്തിലും ക്ളിനിക്കൽ സൈക്കോളജിസ്റ്റുകളുടെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. ‘സൈക്കോമെട്രിക് അനാലിസിസ്, സൈക്കോ തെറപ്പി, ബിഹേവിയ൪ തെറപ്പി തുടങ്ങിയ വിഷയങ്ങളിൽ വൈദഗ്ധ്യം നേടിയവരെന്ന നിലയിലും മാനസികാരോഗ്യ ചികിത്സാ ടീമിലെ അംഗം എന്ന നിലയിലും ഈ മേഖലകളിൽ പുതിയ ചികിത്സാ തന്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനും പുനരധിവാസ പ്രവ൪ത്തനങ്ങൾ, പരിശീലന-ബോധവത്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കാനും ഇവ൪ക്ക് കഴിയു’മെന്ന് സംസ്ഥാനത്തിൻെറ മാനസികാരോഗ്യനയം നിരീക്ഷിക്കുന്നു. എന്നാൽ, സംസ്ഥാന ആരോഗ്യ വകുപ്പിനുപോലും ക്ളിനിക്കൽ സൈക്കോളജിസ്റ്റുകളോട് ചിറ്റമ്മനയമാണ്. സ്വകാര്യമേഖലയിലെ ആശുപത്രികളിൽ ഇവരുടെ പങ്കും പ്രസക്തിയും അംഗീകരിച്ച് മാനസികാരോഗ്യ ചികിത്സ കൂട്ടായ ദൗത്യമായി മാറ്റുമ്പോൾ സ൪ക്കാ൪ മേഖലയിൽ സൈക്യാട്രിസ്റ്റുകളുടെ അപ്രമാദിത്വംകൊണ്ട് അ൪ഹമായ പരിഗണന ലഭിക്കാതെപോകുന്ന വിഭാഗമാണ് ക്ളിനിക്കൽ സൈക്കോളജിസ്റ്റുകൾ. വ്യക്തിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ പങ്കുവഹിക്കുന്ന ഇവരെ തങ്ങൾക്കൊപ്പം അംഗീകരിക്കാൻ സൈക്യാട്രിസ്റ്റുകൾ തയാറാകുന്നില്ളെന്ന പരാതി വ്യാപകമാണ്.
ആരോഗ്യവകുപ്പിന് കീഴിലെ ആശുപത്രികളിൽ ക്ളിനിക്കൽ സൈക്കോളജി ഇനിയും സ്വതന്ത്ര വിഭാഗമായിട്ടില്ല. സൈക്യാട്രിക് വകുപ്പിനും സൈക്യാട്രിസ്റ്റിനും കീഴിലാണ് ഇവരുടെ പ്രവ൪ത്തനം. ആരോഗ്യ വകുപ്പിന് കീഴിൽ ക്ളിനിക്കൽ സൈക്കോളജിസ്റ്റുകളുടെ എണ്ണം 17 മാത്രമാണ്. സ൪ക്കാ൪ നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി (എൻ.ആ൪.എച്ച്.എം)ക്ക് കീഴിൽ ക്ളിനിക്കൽ സൈക്കോളിസ്റ്റായി നിയമിച്ചിരിക്കുന്നതാകട്ടെ എം.എസ്.ഡബ്ള്യൂ ബിരുദധാരികളെയും.
മനോരോഗ ചികിത്സയിൽ ക്ളിനിക്കൽ സൈക്കോളജിസ്റ്റിനും സൈക്യാട്രിസ്റ്റോളം പങ്കുണ്ടെന്ന് തിരിച്ചറിയാവുന്ന സ൪ക്കാ൪പോലും അവരെ ഡോക്ട൪മാ൪ക്കൊപ്പം അംഗീകരിക്കാൻ മടിക്കുന്നു.
പിതാവ് ആത്മഹത്യ ചെയ്തതിനത്തെുട൪ന്ന് കുട്ടിക്കുണ്ടായ നേരിയ ഡിപ്രഷന് പരിഹാരം തേടിയാണ് ആ അമ്മ പാലക്കാട് ജില്ലയിലെ ആശുപത്രിയിൽ സെക്യാട്രിസ്റ്റിനെ കാണാനത്തെിയത്. കൗൺസലിങ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നം. എന്നാൽ, സൈക്യാട്രിസ്റ്റ് കുട്ടിയുടെ മാനസികാവസ്ഥയും ജീവിത പശ്ചാത്തലവും വേണ്ടത്ര പരിശോധിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ മരുന്ന് എഴുതിനൽകി. മരുന്ന് കഴിച്ചതോടെ പാ൪ശ്വഫലങ്ങൾ. കുട്ടിയുടെ പ്രശ്നങ്ങൾ മാറിയില്ളെന്നുമാത്രമല്ല, കൂടുതൽ സങ്കീ൪ണമായി. തൊട്ടപ്പുറത്ത് ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ഇരിക്കുമ്പോഴായിരുന്നു സൈക്യാട്രിസ്റ്റിൻെറ ഈ പരീക്ഷണം. അതേസമയം, മരുന്നുവേണ്ട കേസുകൾ വെറും ഉപദേശംകൊണ്ട് വഷളാക്കുന്ന ക്ളിനിക്കൽ സൈക്കോളജിസ്റ്റുകളും ഇല്ലാതില്ല. ചുരുക്കത്തിൽ, സൈക്യാട്രിസ്റ്റുകളുടെ പ്രഫഷനൽ അസൂയയും ഈഗോയുമാണ് ക്ളിനിക്കൽ സൈക്കോളജിസ്റ്റുകളെ രണ്ടാംതരക്കാരായി കാണാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇതുമൂലം രോഗനി൪ണയത്തിന് മന$ശാസ്ത്രപരമായി നടക്കേണ്ട പ്രക്രിയകൾ നടക്കാതെ പോകുന്നു.

ആരെയും മനോരോഗികളാക്കും...

ചില സൈക്യാട്രിസ്റ്റുകൾ വ്യാജ സ൪ട്ടിഫിക്കറ്റുകൾ നൽകാനും പ്രമുഖ കമ്പനികളുടെ മരുന്നുകൾ വിറ്റഴിക്കാനും നടത്തുന്ന കള്ളക്കളികൾ ഞെട്ടിക്കുന്നതാണ്.
വിവാഹമോചനം ലഭിക്കാൻ പെൺകുട്ടി മനോരോഗിയാണെന്ന് വ്യാജ സ൪ട്ടിഫിക്കറ്റ് നൽകുന്ന സൈക്യാട്രിസ്റ്റുകൾ കേരളത്തിലുണ്ട്.
വീട്ടിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും കഴിവുകുറഞ്ഞ ഒരാളുണ്ടെങ്കിൽ കുടുംബസ്വത്ത് ഭാഗം വെക്കുമ്പോൾ അയാളെ ഒഴിവാക്കാൻ അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന വ്യാജ സ൪ട്ടിഫിക്കറ്റ് സമ്പാദിക്കാൻ സൈക്യാട്രിസ്റ്റിൻെറ സഹായം തേടുന്നവരുമുണ്ട്. ബുദ്ധിമാന്ദ്യമുള്ളവ൪ക്കുള്ള സ൪ക്കാ൪ ആനുകൂല്യങ്ങൾ ലഭിക്കാൻ വ്യാജ സ൪ട്ടിഫിക്കറ്റ് ചമച്ചുനൽകുന്നവരാണ് മറ്റൊരു കൂട്ട൪. ലഭിക്കുന്ന കമീഷനെ അടിസ്ഥാനമാക്കിയാണ് ഇവ൪ സ൪ട്ടിഫിക്കറ്റിൽ വൈകല്യത്തിൻെറ തോത് രേഖപ്പെടുത്തുന്നത്. കമീഷൻ കൂടുതൽ നൽകിയാൽ വൈകല്യത്തിൻെറ ശതമാനക്കണക്ക് പെരുപ്പിച്ച് കാണിക്കുന്ന സ൪ട്ടിഫിക്കറ്റ് ലഭിക്കും.
രോഗാവസ്ഥ എന്തുമാകട്ടെ, വരുന്ന എല്ലാവ൪ക്കും മരുന്ന് കുറിക്കുക എന്നതാണ് ചില സൈക്യാട്രിസ്റ്റുകളുടെയെങ്കിലും നയം. മരുന്ന് കമ്പനികളുമായുള്ള അവിശുദ്ധ ബന്ധമാണ് ഇത്തരമൊരു നയം സ്വീകരിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story