Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപ്രതീക്ഷ...

പ്രതീക്ഷ പ്രയോഗത്തിലേക്ക് വളരുമോ?

text_fields
bookmark_border
പ്രതീക്ഷ പ്രയോഗത്തിലേക്ക് വളരുമോ?
cancel

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന നരേന്ദ്ര മോദിയെ ചുറ്റിപ്പറ്റി വമ്പൻ പ്രതീക്ഷകളുടെ കോട്ടകളാണ് കോ൪പറേറ്റ് മാധ്യമങ്ങൾ കെട്ടിയുയ൪ത്തുന്നത്. കാബിനറ്റ് രൂപവത്കരണം മുതൽ ഭരണരീതി തൊട്ട് അന്ത൪ദേശീയ നയങ്ങളിൽ വരെ ഇന്ത്യ ഇന്നോളം കണ്ടിട്ടില്ലാത്ത എന്തൊക്കെയോ വിസ്മയങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതിയാണ് പ്രചണ്ഡമായ പ്രചാരവേലകളുടെ ആകത്തുക. പ്രതിനിധാനംചെയ്യുന്ന പ്രത്യയശാസ്ത്രത്തെയും പാ൪ട്ടിയെയുമൊക്കെ അതിശയിപ്പിച്ചും അതിജയിച്ചും മുന്നോട്ടുപോകുന്ന സ്വതന്ത്ര പരമാധികാരിയായി മോദിയെ പ്രതിഷ്ഠിക്കുന്ന തിരക്കിലാണ് ചില മാധ്യമങ്ങൾ. തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിത്തിരിക്കുന്ന ഘട്ടത്തിൽ പൊലിപ്പിച്ചുനി൪ത്തിയ മോദിയുടെ വികസന വിരാട്പുരുഷൻെറ മുഖം പ്രധാനമന്ത്രിപദത്തിലത്തെിയതോടെ ജനമനസ്സിൽ കൊത്തിപ്പതിപ്പിക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും മോദി-ബി.ജെ.പി പ്രചാരണദൗത്യവുമായി നിലയുറപ്പിച്ച മാധ്യമങ്ങളും പംക്തിക്കാരും. സംഘ്പരിവാ൪ രാഷ്ട്രീയത്തിൻെറ മൂലധനത്തിൽ ഇന്ദ്രപ്രസ്ഥത്തിലത്തെിയ മോദി ആ൪.എസ്.എസ് രീതിശാസ്ത്രത്തിൻെറ പരിമിതികളും അധികാരരാഷ്ട്രീയത്തിൻെറ കീഴ്വഴക്കങ്ങളും മറികടന്ന് നടത്തിയേക്കാവുന്ന മുന്നേറ്റത്തിൻെറ അജണ്ട പോലും വിശദീകരിക്കുന്ന ഇക്കൂട്ട൪ ‘ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ’ എന്ന ആ പഴയ മുഖസ്തുതി മോദിപ്പേരിൽ തിരുത്തിയെഴുതാനുള്ള ശ്രമത്തിലാണ്. എന്നാൽ, ഗുജറാത്ത് സംസ്ഥാനത്തെ സംഘ്പരിവാറിൻെറ സങ്കുചിത സംഘ്ഭരണ ശൈലിയിൽനിന്ന് കേന്ദ്രത്തിൻെറ വിശാലാധികാര തലത്തിലേക്ക് മാറുമ്പോൾ, തീവ്ര ഹിന്ദുത്വരാഷ്ട്രീയം ഉയ൪ത്തിപ്പിടിച്ച് അധികാരമേറിയ മോദിക്ക് യാഥാ൪ഥ്യബോധത്തിൻെറ പേരിൽ ബലികഴിക്കേണ്ടിവരുന്ന നിലപാടുകളെക്കുറിച്ച് ഇവ൪ മൗനം പാലിക്കുകയും ചെയ്യുന്നു.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സംബന്ധിക്കാനത്തെുന്ന വാ൪ത്ത ഒരു ഉദാഹരണം മാത്രം. സാ൪ക് രാഷ്ട്രത്തലവന്മാരെ പതിവനുസരിച്ച് ചടങ്ങിലേക്ക് മോദിയും ഉപചാരപൂ൪വം ക്ഷണിച്ചു. നവാസ് ശരീഫ് അടക്കമുള്ളവ൪ വരാൻ സമ്മതം മൂളിയതോടെ പാക് പ്രധാനമന്ത്രിയുടെ സന്ദ൪ശനവാ൪ത്ത തലക്കെട്ടുകൾ കൈയടക്കി. പാകിസ്താനുമായി ബന്ധപ്പെട്ട് മോദിയും പാ൪ട്ടിയും പുല൪ത്തുന്ന തീവ്ര വിദ്വേഷനിലപാടു വെച്ച് അതിൽ അസ്വാഭാവികതയില്ല താനും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പോലും പാകിസ്താൻ നിഗ്രഹവും ഇന്ത്യയിൽ തങ്ങൾക്ക് ഇഷ്ടമല്ലാത്തവരെ ‘പാകിസ്താനിലേക്ക് നാടുകടത്തുക ’യുമൊക്കെയായിരുന്നു ബി.ജെ.പിയുടെ ഇഷ്ടവാഗ്ദാനം. പാക് ക്രിക്കറ്റ് കളിക്കാ൪ക്ക് പതിവായി ഊരുവിലക്കും രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിനു മേൽ പാക് കൂറിൻെറ പച്ച കുത്തും അടിച്ചേൽപിക്കുന്നവരാണ് എൻ.ഡി.എ പ്രബലരായ ശിവസേന. കഴിഞ്ഞ വ൪ഷം പാക്പ്രധാനമന്തി നവാസ് ശരീഫിൻെറ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ആ ക്ഷണം നിരസിച്ചത് പ്രതിപക്ഷ ബി.ജെ.പി മുന്നണിയെ കൂടി പേടിച്ചിട്ടാണ്. ഇതെല്ലാം മറവിയിലേക്ക് മായും മുമ്പേ വരുന്ന മോദിയുടെ പാക് ക്ഷണം വിസ്മയം പകരുക സ്വാഭാവികം. എന്നാൽ, സ്തുതിപാഠക൪ അപ്പോഴേക്കും മോദിയെന്ന ശക്തനായ നേതാവിൻെറ യുക്തിഭദ്രമായ തീരുമാനമായി ഇതിനെ പൊലിപ്പിച്ചുകാട്ടി. പാക്, കശ്മീ൪ വിഷയങ്ങളിൽ കോൺഗ്രസിന് ബി.ജെ.പി പിന്തുണ നോക്കാതെ തരമില്ളെന്നും എന്നാൽ, ദേശീയ പ്രതിച്ഛായയുള്ള ഹിന്ദു പാ൪ട്ടിയായതിനാൽ ബി.ജെ.പിക്ക് ഇക്കാര്യത്തിൽ ആരെയും കൂസേണ്ടതില്ളെന്നും വരെ ഇക്കൂട്ട൪ എഴുതിയൊപ്പിച്ചു. പാകിസ്താനിലാവട്ടെ, വിലങ്ങടിച്ചുനിന്ന സൈന്യത്തെ വരുതിയിലാക്കി സന്ദ൪ശനത്തിനു സമ്മതം മൂളിയ ശരീഫ് ച൪ച്ചക്കു കൂടി സമയമെടുത്ത് ഒരുമുഴം നീട്ടിയെറിഞ്ഞു. ഇതോടെ സത്യപ്രതിജ്ഞയിൽ കവിഞ്ഞ ശ്രദ്ധ നവാസ് ശരീഫ് നേടിയെടുത്തു. ഇത് സംഘ്പരിവാ൪ ക്യാമ്പിൽ വിതച്ച അസ്വാസ്ഥ്യം കണ്ടറിഞ്ഞാവണം ക്ഷണം ഉപചാരം മാത്രമാണെന്ന് ബി.ജെ.പി ശനിയാഴ്ച വിശദീകരിച്ചത്. നവാസ് ശരീഫിനെയും തമിഴ് വികാരം മറന്ന് ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജപക്സയെയും ക്ഷണിച്ചതിൽ ആദ്യമൊക്കെ ഇച്ഛാശക്തിയുടെ മേനി പറഞ്ഞ പാ൪ട്ടി പയ്യപ്പയ്യെ അയഞ്ഞുതുടങ്ങിയത് വരും കാല നിലപാടുകളിലേക്കു കൂടി സൂചന നൽകുന്നുണ്ട്.
വാണിജ്യതാൽപര്യങ്ങളുടെ പേരിൽ മോദിയുടെ അധികാരാരോഹണത്തിനു ചരടുവലിച്ച കോ൪പറേറ്റുകളുടെ കച്ചവടാവേശമാണ് അവരുടെ ചൊൽപ്പടിയിലുള്ള മാധ്യമങ്ങളിലെ അഭൂതപൂ൪വമായ മോദിസ്തുതിക്ക് ഹേതു. ഉഭയകക്ഷിബന്ധത്തിലെ പ്രശ്നങ്ങളല്ല, അയൽദേശത്തെ കച്ചവടസാധ്യതകളിലാണ് മോദിയെ കുടിയിരുത്തിയ കോ൪പറേറ്റുകളുടെ കണ്ണ്. അപ്പുറത്ത് നവാസ് ശരീഫിന് ഇന്ത്യയിലേക്ക് കൈവീശുന്നത് ഇവരുടെ പാക് കൗണ്ട൪പാ൪ട്ടുകളാണ്. പുതിയ ധനമന്ത്രി ഷൂറിയോ ജയ്റ്റ്ലിയോ എന്നു തുടങ്ങി മോദിസ൪ക്കാറിൻെറ മുൻഗണനാക്രമങ്ങളും പൂ൪വ, ഏഷ്യൻ അച്ചുതണ്ട് രൂപവത്കരണമടക്കമുള്ള വിദേശനയനിലപാടുകളും വരെ ഈ കോ൪പറേറ്റുകൾ തീരുമാനിച്ചുറച്ചിട്ടുണ്ട്. അവരുടെ പ്രതീക്ഷകളുടെ പെരുമ്പറയാണ് മോദിയുടെ അരങ്ങേറ്റത്തിന് കൊഴുപ്പ് കൂട്ടുന്നത്. എന്നാൽ, പ്രയോഗത്തിൽ അത് എ.ബി. വാജ്പേയിയുടെ മുൻ എൻ.ഡി.എ അനുഭവങ്ങളിൽനിന്ന് എത്രത്തോളം ഭിന്നമായിരിക്കുമെന്ന് നരേന്ദ്ര മോദി തെളിയിച്ചിട്ടുതന്നെ വേണം. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന കേന്ദ്രഗവൺമെൻറിലേക്ക് ഇന്ത്യൻജനത ഉറ്റുനോക്കുന്നത് ഈയൊരു കൗതുകത്തിൽ മാത്രമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story