Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightചുവപ്പ് ഇടനാഴിയിലെ...

ചുവപ്പ് ഇടനാഴിയിലെ ഭരണകൂട വീഴ്ചകള്‍

text_fields
bookmark_border
ചുവപ്പ് ഇടനാഴിയിലെ ഭരണകൂട വീഴ്ചകള്‍
cancel

മാവോവാദി തീവ്രവാദി ഭീഷണി നിലനിൽക്കുന്ന ചുവപ്പ് ഇടനാഴികൾ പിന്നെയും രക്തപങ്കിലമാകുന്നു. പഴുതടച്ച സുരക്ഷയെക്കുറിച്ച് ഒൗദ്യോഗികസംവിധാനങ്ങൾ വാചാലമാകുമ്പോൾതന്നെയാണ് ഭീകരാക്രമണങ്ങൾ ആവ൪ത്തിക്കുന്നത്. ഛത്തിസ്ഗഢിലെ ബീജാപൂ൪, ബസ്ത൪ ജില്ലകളിൽ രണ്ട് മാവോവാദി ഭീകരാക്രമണങ്ങളിലായി ഏഴ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം 15 പേരാണ് ശനിയാഴ്ച മരിച്ചത്. ബസ്ത൪ ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പൂ൪ത്തിയാക്കി മടങ്ങുന്ന ഉദ്യോഗസ്ഥരുടെ ബസിന് നേരെയും വനത്തിലൂടെ ആംബുലൻസിൽ സഞ്ചരിക്കുകയായിരുന്ന സി.ആ൪.പി.എഫ് ജവാന്മാ൪ക്കു നേരെയും നടന്ന ആക്രമണത്തിലാണ് ഇത്രയുംപേ൪ കൊല്ലപ്പെട്ടത്. ഏപ്രിൽ ഏഴിന് തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം ഇതുവരെ 20 സുരക്ഷാ ഉദ്യോഗസ്ഥ൪ കൊല്ലപ്പെട്ടു. കഴിഞ്ഞ 11 മാസത്തിനിടെ ദ൪ഭ മേഖലയിൽ നടക്കുന്ന മൂന്നാമത്തെ ഭീകരമായ ഗറില ആക്രമണമാണിത്.
സാമാന്യേന സമാധാനപരമായ തെരഞ്ഞെടുപ്പാണ് 10ന് ബസ്തറിൽ നടന്നത്. സംഘ൪ഷഭരിതപ്രദേശമായിരുന്നിട്ടും 52 ശതമാനം പോളിങ് നടന്നിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞു മടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥ൪ക്കു നേരെ വെടിവെപ്പുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതായി ഇപ്പോൾ റിപ്പോ൪ട്ടുകളിൽ കാണുന്നു. 25,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച മേഖലയിലെ 80 ശതമാനം പോളിങ് ബൂത്തുകൾ അതീവ ജാഗ്രത വേണ്ടവയായി അധികൃത൪ തരംതിരിച്ചിരുന്നു. ഇതെല്ലാമുണ്ടായിരിക്കെ മാവോവാദികൾക്ക് ഇത്തരമൊരു ആക്രമണം നടത്താനായത് സുരക്ഷാവീഴ്ചയായിത്തന്നെ കാണണം. അധികൃതരുടെ സുരക്ഷാക്രമീകരണങ്ങൾ ഒരുവഴിക്കും ഭീകരാക്രമണങ്ങൾ അതിൻെറ വഴിക്കും സമാന്തരമായി നീങ്ങുന്ന വിരോധാഭാസമാണ് ചുവപ്പൻ ഇടനാഴികളിൽ എപ്പോഴും കണ്ടുവരുന്നത്. സ൪വസന്നാഹങ്ങളും വിനിയോഗിക്കുന്നു എന്നു പറയുമ്പോഴും എല്ലാം നിഷ്ഫലമാകുന്ന അവസ്ഥ. രാജ്യത്തെ രണ്ടു ഡസൻ നക്സൽ ഭീഷണിപ്രദേശങ്ങളിലേക്കായി ഒന്നര ലക്ഷം സൈനികരെയാണ് നിശ്ചയിച്ചിരിക്കുന്നത്. നക്സൽ ബെൽറ്റിൽ ഉടനീളം ഒന്നിച്ച് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചതും സുരക്ഷാക്രമീകരണങ്ങളിലെ പഴുതടക്കാൻതന്നെ. 2009ലെ തെരഞ്ഞെടുപ്പു കാലത്ത് ചുവപ്പ് ഇടനാഴികളിൽ 24 പേ൪ക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ വ൪ഷം ഒരാൾക്കു പോലും അപായമുണ്ടാകരുത് എന്ന ദൃഢനിശ്ചയത്തോടെയുള്ള മുന്നൊരുക്കങ്ങൾ പ്രഖ്യാപിച്ചതിൻെറ തൊട്ടടുത്ത ദിനമാണ് ഈ ഭീകരാക്രമണം നടക്കുന്നത്. തെരഞ്ഞെടുപ്പിനെ സമാധാനം പുല൪ത്താനുള്ള മാ൪ഗമായി ഉപയോഗപ്പെടുത്തണമെന്നു കരുതുന്ന ഗവൺമെൻറിൻെറ നടപടികൾ ഇനിയും ഫലവത്തായിട്ടില്ല എന്ന൪ഥം. ക്രമസമാധാന പ്രശ്നം എന്ന നിലക്ക് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത് ജനാധിപത്യക്രമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഭീകരപ്രവ൪ത്തനങ്ങളെ അടിച്ചൊതുക്കുകതന്നെ വേണം. എന്നാൽ, ഈ അടിച്ചമ൪ത്തൽ പലപ്പോഴും ദുരന്തശേഷമുള്ള പഴുതടക്കൽ മാത്രമായി പരിണമിക്കുകയാണ്. ഇത്തവണയും തെരഞ്ഞെടുപ്പ് പ്രഖ്യാപനം, വിവിധ പാ൪ട്ടികളുടെ സ്ഥാനാ൪ഥി നി൪ണയം, പ്രചാരണപരിപാടികൾ എല്ലാം നടന്നെങ്കിലും വടക്കേ ഇന്ത്യയിലെ ചുവപ്പ് ഇടനാഴികളിൽ കാര്യങ്ങൾ തീവ്രവാദി നിയന്ത്രണത്തിലായിരുന്നു. മാവോവാദികളുടെ ശക്തികേന്ദ്രങ്ങളിൽ പ്രചാരണം പോലും പ്രദേശവാസികളുടെ പേരിൽ തീവ്രവാദികൾ നൽകുന്ന ഒൗദാര്യത്തിൻെറ ചുവടുപിടിച്ചുമാത്രമാണ് നടന്നത്.
ഈ മേഖലകളിലെ സുരക്ഷക്ക് ബജറ്റിൽ വ൪ഷം തോറും വൻതുകയാണ് വകയിരുത്തുന്നത്. എല്ലാമായിട്ടും സുരക്ഷാപാലനത്തിൽ വീഴ്ചവരുന്നെങ്കിൽ അതു കണ്ടത്തെുകയും അടിയന്തരപരിഹാരം കാണുകയും വേണം. ദീ൪ഘകാലാടിസ്ഥാനത്തിൽ ഈ ചുവപ്പുഭീഷണിയെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മാ൪ഗങ്ങളെല്ലാം ഉന്നതതല ച൪ച്ചകളിലും പ്രമേയങ്ങളിലുംനിന്ന് പ്രയോഗതലത്തിലേക്ക് ഇറങ്ങിവരുന്നില്ല. പ്രദേശവാസികളുടെ പിന്തുണയോടെയാണ് ഇവിടങ്ങളിൽ ഒരുതരം സ്വയംപ്രഖ്യാപിത ‘നക്സൽ സ്വയംഭരണം’ നിലനിൽക്കുന്നത്. പ്രദേശത്തിൻെറ പിന്നാക്കാവസ്ഥയും തദ്ദേശീയരുടെ അടിസ്ഥാനാവശ്യങ്ങളും പരിഹരിച്ചു വികസനത്തിൻെറ വഴിയിലേക്ക് ഈ പ്രദേശങ്ങളെ നയിക്കുകയാണ് ശിഥിലീകരണ, വിധ്വംസകശക്തികളുടെ പിടിയിൽനിന്നു വിമോചിപ്പിക്കാനുള്ള മാ൪ഗം എന്ന തിരിച്ചറിവ് ഭരണതലത്തിലുള്ളവ൪ക്ക് ഇല്ലാതെയല്ല. ഇതൊക്കെയായിട്ടും പ്രയോഗതലത്തിൽ പാളിച്ചകൾ തുട൪ക്കഥയാവുന്നെങ്കിൽ മറുപടി പറയേണ്ടത് ഇതിനൊക്കെ മുൻകൈയെടുക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾതന്നെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story