Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2014 11:45 PM GMT Updated On
date_range 11 April 2014 11:45 PM GMTസഞ്ജുവിന്െറ വീട്ടില് മോഷണം
text_fieldsbookmark_border
വിഴിഞ്ഞം: ക്രിക്കറ്റ്താരം സഞ്ജു വി.സാംസണിൻെറ വീട്ടിൽ മോഷണം. സഞ്ജുവിൻെറ കുടുംബവീടായ വിഴിഞ്ഞം കോട്ടപ്പുറം തുലവിള കോളനിയിൽ സംഞ്ജു ഭവനിലാണ് മോഷണം നടന്നത്. സഞ്ജുവിന് ലഭിച്ച 30ഓളം ട്രോഫിയുടെ പിത്തളഭാഗങ്ങൾ മോഷണംപോയി. വീട് ആൾതാമസമില്ലാതെ പൂട്ടിക്കിടക്കുകയായിരുന്നു. സഞ്ജുവും കുടുംബവും ഏറെനാളായി തിരുവനന്തപുരത്തെ വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് വോട്ട് ചെയ്യാനത്തെിയ സഞ്ജുവിൻെറ മാതാവ് വിജിയാണ് മോഷണ വിവരം നാട്ടുകാരെ അറിയിച്ചത്. വീടിൻെറ രണ്ടാംനിലയിലെ ജനാല തക൪ത്താണ് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വിലപിടിപ്പുള്ള മെഡലുകൾ നഷ്ടമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story