Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകോലം കെട്ട കാലത്തെ...

കോലം കെട്ട കാലത്തെ ആധിയുടെ കടലിരമ്പങ്ങള്‍

text_fields
bookmark_border
കോലം കെട്ട കാലത്തെ ആധിയുടെ കടലിരമ്പങ്ങള്‍
cancel

പഠന കാര്യങ്ങൾ തിരക്കുന്നതിനിടെ പത്രം വായിക്കാൻ ആറാം ക്ളാസുകാരിയായ മകളെ ഇടക്കിടെ ഓ൪മിപ്പിക്കാറുണ്ട്. കടലിനിക്കരെയാണെങ്കിലും രക്ഷിതാവിൻെറ റിമോട്ട് കയ്യിലുണ്ടല്ലോ . ആ ബോധം ലൈവായി നിലനിൽക്കാൻ ഇടയ്ക്കിടെ ഇന്‍്റ൪നെറ്റ് ഫോണിൽ ‘കൽപിക്കും’. നെറ്റ്ഫോണിന്റെകാര്യവും ബഹുരസമാണ്. ചിലപ്പോഴൊക്കെ സംസാരം വിക്കുള്ളവന്റെ് പോലെ. നെറ്റ് ഫോണിലെ സംസാരം മിക്കപ്പോഴും ഇവിടെയുള്ളയാൾക്ക് കൃത്യമായി കേൾക്കാനായാലും വിളിപ്പുറത്തുള്ളവ൪ക്ക് എന്തോ ഒരു കൂട്ടം പറയുന്നുണ്ടെന്നേ തോന്നൂ. എന്താണ് കാര്യമെന്ന് മാത്രം തിരിഞ്ഞു കിട്ടില്ല. മറ്റു ചിലപ്പോൾ മുക്കിയും മൂളിയും ടാറിടാത്ത റോഡിലൂടെ സ൪ക്കാ൪ വക ശകടം പോകുന്നത് പോലെ ചില അരോചക ശബ്ദങ്ങൾ കേൾക്കാം.അത്രമാത്രം. എന്നാൽ ഇവിടത്തെപ്പോലെ അവിടെയും സംഗതി ഓക്കെയാണെന്ന് വന്നാലോ, ഇവിടുത്തെ കക്ഷി പിന്നെ ഫോൺ താഴെ വെക്കില്ല. ചറ..പറാ..പറഞ്ഞുകൊണ്ടിരിക്കും. ഈ പൊതുബോധം നാട്ടിലുള്ളവ൪ക്കും നന്നായുണ്ട്. അതിനാൽ ചില ‘എമ൪ജെൻസി എക്സിറ്റു’കൾ നാട്ടിലുള്ളവരും കണ്ടു വെച്ചിട്ടുണ്ട്. ഇങ്ങനെ ചില ‘തരികിടകൾ’ ഇല്ലെങ്കിൽ ഇക്കാലത്ത് ജീവിക്കാൻ പറ്റുമോ എന്ന ഭാവത്തിൽ. അതിനാൽ വല്ലാതെ പൊറുതി മുട്ടുമ്പോൾ, ‘ഹലോ..കേൾക്കുന്നില്ലല്ലോ..കട്ടായോ ..’തുടങ്ങിയ ചില പൊടിക്കെകൾ പ്രയോഗിച്ച് അവ൪ മെല്ല െതടിയൂരും.
ഈ കടമ്പകളൊക്കെ അതിജീവിച്ചാണ് പതിവായി കുടുംബാംഗങ്ങളുമായി സംവദിച്ചു പോരുന്നത്. അതിനിടെ ‘ക്ഷമ’ ക്കുള്ള അവാ൪ഡ് കിട്ടേണ്ട നിരവധി സന്ദ൪ഭങ്ങൾ ഇരുഭാഗത്തും സൃഷ്ടിക്കപ്പെടുന്നു.
ഒരിക്കൽ സന്ദ൪ഭവശാൽ പത്രപാരായണത്തിൻെറ പുരോഗതി അന്വേഷിക്കുന്നതിനിടെ മകൾ പറഞ്ഞു: 'പൊളിറ്റിക്സ് എനിക്കിഷ്ടമില്ല. അതിനാൽ അത് ഞാൻ വായിക്കില്ല.
'പിന്നെ എന്താണ് വായിക്കാറുള്ളത്?'
'അപകടങ്ങളും തട്ടിക്കോണ്ടു പോകലും പീഡനവുമൊക്കെ വായിക്കും. പക്ഷെ , ഇപ്പോൾ അത് വായിക്കുമ്പോൾ വല്ലാത്ത പേടിയാണുപ്പാ... ഇപ്പോൾ അതും ഞാൻ വായിക്കാറില്ല.'
'പിന്നെ?'
'ഞാൻ വെറുതെ മറിച്ചു നോക്കും. അത്രമാത്രം'
മകൾക്ക് കൊടുക്കാൻ പറ്റുന്ന ഒരു മറുപടിക്ക് വേണ്ടി ഞാൻ ഒട്ടേറെ പരതി. പക്ഷെ , ഫലം നാസ്തി. അത്യന്തം ബീഭത്സമായ ഈ പീഡനയുഗത്തിൽ , പീഡന വാ൪ത്തകളാൽ സമൃദ്ധമായ പത്രം വായിക്കാൻ പേടിയാണെന്ന് അവൾ പറഞ്ഞ സ്ഥിതിക്ക് , ഇഷ്ടമില്ലാത്തത് വായിക്കാൻ എങ്ങിനെ നി൪ബന്ധിക്കും?
കാലമിന്ന് അങ്ങയേറ്റം കോലം കെട്ടുപോയിരിക്കുന്നു എന്ന് വിളിച്ചു പറയുന്നതാണ്, മാധ്യമ വാ൪ത്തകൾ. നമ്മുടെ പ്രഭാതങ്ങളുടെ സന്തോഷവും ശാലീന സൗന്ദര്യവും കെടുത്തിക്കളയുന്നത് ആ വാ൪ത്തകൾക്ക് പിന്നിലെ മനുഷ്യാകാരം പൂണ്ട പിശാചുക്കളാണെന്നതിൽ രണ്ടു പക്ഷമില്ല. ഇങ്ങനെ ഓരോന്നോ൪ത്തപ്പോൾ ഒരു മാപ്പിള ഈരടി മനസ്സിലൂടെ കടന്നു പോയി.
"ജന്മം കൊണ്ട് നാം ഇരുകാലി ....ക൪മം കൊണ്ടിന്ന് നാൽക്കാലി.... "
പുതിയ കാലത്തിൻെറ കെടുമണം പരത്തുന്ന കാഴ്ചകളിലൂടെ കടന്നു പോകുമ്പോൾ കൂടുതൽ ഓ൪മിക്കാൻ ഇട വന്ന വരികൾ. മേൽവരിയിലെ ജന്തുത ജയിക്കുന്ന ബീഭത്സ സാഹചര്യം പിറവിയെടുത്തു കഴിഞ്ഞു. പുതുകാലം കൂടുതൽ ഉൽപാദിപ്പിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യൻെറ ഉടലും മൃഗത്തിൻെറ ഇന്ദ്രിയവും ജീവികളെയാണെന്ന് ആ൪ക്കും തോന്നും. 'മനുഷ്യൻ' എന്ന് അവരെ വിശേഷിപ്പിക്കാൻ ആവുമോ, ആവോ? അവരെ വിളിക്കാൻ നമുക്ക് പുതിയ വല്ല പേരും കണ്ടു പിടിക്കുകയാവും ഉചിതം. 'മനുഷ്യൻ , എത്ര മനോഹരമായ പദ' മെന്ന് പറഞ്ഞപ്പോൾ മാനവികതയുടെ മഹാ പ്രവാചകനായി മനുഷ്യനെ അവരോധിക്കുകയായിരുന്നുവല്ലോ, വിഖ്യാത ചിന്തകനായ മാക്സിംഗോ൪ക്കി. ഗോ൪ക്കി അങ്ങനെ പറഞ്ഞെങ്കിലും, ഓരോ മനുഷ്യനും മനോഹാരിത സ്വയം വഹിക്കണമെന്നില്ല. മനുഷ്യ ധ൪മത്തിൻെറ ആചരണത്തിൽ മാത്രം പുഷ്ക്കലമാവുന്ന പ്രതിജനഭിന്നമായ ഒന്നാണ് മനുഷ്യ(ത്വ) സൌന്ദര്യം എന്നത്. പണം കൊടുത്ത് വാങ്ങാനാവാത്ത,
ബോധപൂ൪വം ആ൪ജിച്ചടെുത്താൽ മാത്രം കരഗതമാകുന്ന ഒന്ന്. 'മനുഷ്യന്റെബാഹ്യസൗന്ദര്യം അവന് മാന്യത ചാ൪ത്തില്ല; ക൪മത്തിലും സ്വഭാവങ്ങളിലും ആ സൗന്ദര്യം പ്രകടമല്ലങ്കെിൽ' എന്ന് അറബിക്കവി.

സ്വന്തം പെൺമക്കളിൽ പോലും കാമം കാണുന്ന പിതാക്കളും വിദ്യാ൪ഥിനികളെ ലൈംഗിക ദാഹ ശമനത്തിനുപയോഗിക്കുന്ന അധ്യാപകരും വാ൪ത്തകളിൽ നിറയുന്ന കെട്ട കാലം. തെരുവും തൊഴിലിടങ്ങളും പൊതു വാഹനങ്ങളും സ്ത്രീക്ക് സുരക്ഷിതമല്ലാതായപ്പോഴും വീടകം അവളെ ഒരു കോട്ട കണക്കെ കാത്തുകൊള്ളും എന്ന ധാരണയും കെട്ടുകഥയായൊടുങ്ങി. വീട് പോലും സ്ത്രീക്ക് സുരക്ഷിതമല്ലാതായ കാലം. സ്കൂളുകളിലേക്കും കലാലയങ്ങളിലേക്കും പോകുന്ന പെൺകുട്ടികളെ ഓ൪ത്ത്, അവ൪ തിരിച്ചു വരുന്നത് വരെ ഉള്ളിൽ നീറിപ്പുകയുന്ന ആശങ്കയുടെ നെരിപ്പോടിൽ വെന്തുരുകേണ്ടി വരുന്ന രക്ഷിതാക്കൾ. കുട്ടി വീട്ടിലെത്താൻ സാധാരണയിൽ നിന്ന് ഒരല്പം താമസിക്കുമ്പോഴേക്കും ഫോൺ കാളുകൾ കൊണ്ട് നിൽക്കപ്പൊറുതിയില്ലാതാവുന്ന പ്രിൻസിപ്പാളും സ്കൂൾ അധികൃതരും. ദൽഹി പെൺകുട്ടിയെ ഏതാനും നരാധമന്മാ൪ ചേ൪ന്ന് പിച്ചിച്ചീന്തിയ കൊടും ക്രൂരതയും തൊട്ടു പിന്നാലെയുള്ള പ്രതിഷേധ പ്രവാഹവും കണ്ടപ്പോൾ സാധുക്കളായ നാം വിചാരിച്ചു, ഈ മ്ളേഛ വൃത്തിക്ക് ഇനിയെങ്കിലും അല്പം ശമനമുണ്ടാകുമെന്ന്. എന്നാൽ സംഭവിച്ചതോ? ദൽഹി സംഭവത്തിനു ശേഷവും വിളയാട്ടം സകലമാന റിക്കൊ൪ഡുകളും തക൪ത്ത് മുന്നേറുകയായിരുന്നു. എന്ന് വെച്ചാൽ, ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്നത്, കുറ്റകൃത്യം പുത്തൻ ശൈലികളിൽ പുനരാവിഷ്കരിക്കാൻ കുറ്റവാളികൾ പ്രചോദനമായി സ്വീകരിക്കുന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.
കറുത്ത സത്യങ്ങൾ ഫണം വിട൪ത്തിയാടുന്ന നിലവിലേത് പോലുള്ള ഒരു കാലം പ്രസരിക്കുന്ന ബീഭത്സ വ൪ത്തമാനങ്ങൾ മനുഷ്യത്വത്തെയും മാനവിക മൂല്യങ്ങളെയും ബന്ധിയാക്കുന്ന കാഴ്ച ഉള്ളുലക്കുന്ന നീറ്റലാണ്, മനുഷ്യ സ്നേഹികൾക്ക്. അധ൪മത്തിൻെറ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചുപോകുന്ന മൂല്യങ്ങളെ നി൪വികാരം നോക്കി നിൽക്കുന്ന ജീവനറ്റ സമൂഹം. ഏതോ ഒന്നോ രണ്ടോ സംഭവങ്ങൾ സമൂഹത്തിൻെറ പ്രതികരണം ഉണ൪ത്തിയതുകൊണ്ട് മാത്രമായോ? ഈ സമൂഹം അതിൻെറ ഭാവശുദ്ധിയിൽ നിലനിൽക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉത്തരം തേടുന്ന നി൪ണായക മുഹൂ൪ത്തത്തിൽ നമ്മുടെ പ്രതികരണം മ൪മം സ്പ൪ശിക്കാത്ത ചൊട്ടുവിദ്യകളായാൽ മതിയോ? നാട് സ൪വനാശത്തിലേക്ക് മുതലക്കൂപ്പ് നടത്തുമ്പോൾ ഉണ൪ന്നില്ലങ്കെിൽ പിന്നീടൊരിക്കലും ഉണരേണ്ടി വരില്ലന്നെ് പോലും ചിന്തിക്കാൻ നമുക്ക് ആവുന്നില്ല¤െന്നാ?
സ്വന്തം പൈതൃക മഹിമകളെ അവഹേളിക്കുകയും മനുഷ്യത്വത്തെ അവമതിക്കുകയും ചെയ്യുന്ന വാ൪ത്തകളുടെ ചാകര തിമ൪ക്കുന്ന കലികാലം. നാഗരിക മനുഷ്യൻ എന്ന അഹങ്കാരത്തിന്റെമൂടുപടം ഇനി ഊരിവേക്കുകയാണ് ഉചിതമെന്ന് മനുഷ്യത്വമുള്ളവരെ ചിന്തിപ്പിച്ച അനിഷ്ട സംഭവങ്ങളുടെ ഘോഷയാത്രകൾ. മനുഷ്യന്ന് ഇതെന്തു പറ്റിയെന്ന് മനുഷ്യത്വത്തിന്റെകണികയെങ്കിലും ശേഷിച്ചവ൪ മൂക്കത്തു വിരൽ വെച്ച് അതിശയം കൂറുന്ന സാഹചര്യം. ഇക്കണ്ട കാലം തല ഉയ൪ത്തിപ്പിടിച്ച് ജീവിച്ച മനുഷ്യനെന്ന നിലയിലുള്ള ഔത്യം, തല താഴ്ത്തിക്കളയുന്ന അധമത്വബോധമെന്ന അപമാനത്തിലേക്ക് പൊടുന്നനവേ വഴി മാറുന്ന ദുരന്താനുഭവം. പീഡന വാ൪ത്തകൾക്ക് പ്രത്യകേ പേജ് അനുവദിക്കുകയാണ് ഉചിതമെന്ന് സംസ്കാര സമ്പന്നരായ വായനക്കാ൪ പത്രാധിപന്മാ൪ക്ക് കത്തെഴുതാൻ മാത്രം ഭീഷണമായ സാഹചര്യം. പീഡനങ്ങളിൽ നിന്ന് മാത്രമല്ല മനസ്സിനെ മലീമസമാക്കാൻ മാത്രം ഉപകരിക്കുന്ന പീഡന വാ൪ത്തകളിൽ നിന്ന് കൂടി മനുഷ്യന് മോചനം അനിവാര്യമാണെന്ന് ചിന്തിപ്പിക്കുന്ന പശ്ചാത്തലം.
ഈ പശ്ചാത്തലം പെൺമക്കളുള്ള പ്രവാസികൾക്ക് മനസ്സിൽ കനൽ കോരിയിടുന്ന അനുഭവമാണ് സമ്മാനിക്കുന്നത്. പ്രവാസത്തിൻെറ പഴയ ദുരിതങ്ങളിൽ മുക്കാലേ മുണ്ടാണിയും അപ്രത്യക്ഷമായ സാഹചര്യമാണ് നിലവിലേത്. പഴയ നൊസ്റ്റാള്ജിയകളും സെൻറിമെൻസുകളും അതേ തീവ്രതയിൽ ഇന്നില്ല. ആശയ വിനിമയോപാധികൾ വ്യാപകവും ചെലവ് കുറഞ്ഞതും ആയതോടെ പഴയ കത്തുപാട്ടുകൾ കോറിയിട്ട തരത്തിലുള്ള വിരഹവും കടൽ കടന്നു. കുടുംബങ്ങളുമായി ദിനേന മണിക്കൂറുകൾ സംവദിക്കാൻ അധിക പ്രവാസികൾക്കും സാധ്യമാവുന്നുണ്ട്. വലിയ ഇടവേളകളില്ലാതെ
കുടുംബങ്ങളിലേക്കുള്ള യാത്രകൾ തരപ്പെടുന്നവരുടെ എണ്ണത്തിലും വൻ വ൪ധനവുണ്ടായി. ഇതെല്ലാം ഉള്ളതോടൊപ്പം കുടുംബം നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് സ്വന്തം കുടുംബത്തെക്കുറിച്ച ആശങ്കകൾ ശതഗുണീഭവിക്കാൻ ഭീഷണമായ നവ സാഹചര്യങ്ങൾ വഴിവെച്ചു. സ്കൂൾ- കോളേജ് പ്രായത്തിൽ പെൺകുട്ടികളുള്ള രക്ഷിതാക്കളുടെ മനസ്സ് അക്ഷരാ൪ത്ഥത്തിൽ എരിയുന്ന നെരിപ്പോട് കണക്കെയായിട്ടുണ്ട്. റിമോട്ട് പാരന്‍്റിങ്ങിൻെറ തലവേദന പെരുത്തുപെരുത്ത് ഒരു വഴിയാകുമെന്ന് കട്ടായം. സത്യത്തിൽ നാട്ടിലുള്ള വാഹനത്തിന് ഇവിടെനിന്ന് സ്റ്റിയറിങ് തിരി ക്കുന്ന 'വിദൂര രക്ഷാക൪തൃത്വം' എന്ന ഏ൪പ്പാടിനോളം വലിയ 'തലവേദന' ഇനിയും കണ്ടു പിടിച്ചിട്ടു വേണം. ദു൪ വാ൪ത്തകളുടെ ലോകത്ത് പ്രവാസിമനസ്സിൽ നിന്ന് മുഴങ്ങുന്ന ആധിയുടെ കടലിരമ്പം അകക്കാത് തുറന്നുവെച്ച ആ൪ക്കാണ് കേൾക്കാൻ കഴിയാത്തത്?

വാൽക്കഷ്ണം: കുട്ടികൾക്ക് സ്കൂളിൽ പോകാൻ നേരം തെറ്റിയ നേരം. വീട്ടിനു മുമ്പിലെ നിരത്തിൽ ഒരപരിചിത വാഹനം ഹോണടിക്കുന്നു. സ്ഥിരം ഡ്രൈവറോ എന്നും വരുന്ന വാഹനമോ അല്ല. പഴയ ഡ്രൈവ൪ ഒരു സൂചനയും തന്നിട്ടുമില്ല. കൊമ്പൻ മീശക്കാരൻ ഡ്രൈവ൪ ധൃതി കൂട്ടുന്നു. മറ്റെയാൾക്ക് അസൗകര്യം വന്നപ്പോഴുള്ള സ്റ്റെപ്പിനിയാണ് ടിയാനെന്ന് ഏതാണ്ട് പിടികിട്ടി. അപരിചിതനായ ആളോടൊപ്പം ആറാം ക്ളാസുകാരി മകളെ പറഞ്ഞയക്കാൻ ഭാര്യക്ക് വല്ലാത്ത ഭയം. പറഞ്ഞിട്ട് കാര്യമില്ല. കാലത്തിൻെറ ചുവരിൽ നിന്ന് പലതും കൂട്ടിവായിക്കുമ്പോൾ എങ്ങിനെ ഭയമില്ലാതിരിക്കും? ഒടുവിൽ അവളും കയറി വണ്ടിയിൽ.
കാലം സൃഷ്ടിക്കുന്ന ഭയപ്പാടുകൾ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story