വിദേശനാണയ ശേഖരത്തില്‍ വര്‍ധന

മുംബൈ: ഡിസംബര്‍ 28ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരത്തില്‍ 3.96 കോടി ഡോളറിന്‍െറ വര്‍ധന. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍പ്രകാരം 29,653 കോടി ഡോളറിന്‍െറ വിദേശനാണയ ശേഖരമാണ് ഇന്ത്യക്കുള്ളത്. തൊട്ടു മുമ്പുള്ള ആഴ്ചയില്‍ ശേഖരം 9.28 കോടി ഡോളര്‍ കുറഞ്ഞിരുന്നു.
വിദേശനാണയത്തിലുള്ള കറന്‍സി ശേഖരം 26,201 കോടി ഡോളറാണ്. തൊട്ടു മുമ്പുള്ള ആഴ്ചയില്‍ ഇത് 16.99 കോടി ഡോളര്‍ കുറഞ്ഞ് മുന്‍ ആഴ്ചയില്‍ 26,194 കോടി ഡോളറില്‍ എത്തിയിരുന്നു.
ഇന്ത്യയുടെ വിദേശനാണയ ശേഖരത്തില്‍ 2780 കോടി ഡോളര്‍ സ്വര്‍ണത്തിലാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus