ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി ടൗണ്‍, കരടിമല പ്രദേശങ്ങളില്‍ കാട്ടാന ഇറങ്ങിയത് പരിഭ്രാന്തി പരത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കീഴ്പ്പള്ളി ടൗണില്‍ ആന ഇറങ്ങിയത്. ബുധനാഴ്ച ആറളം ഫാമില്‍ കാട്ടാന, ആദിവാസി സ്ത്രീയെ ആക്രമിച്ചു പരിക്കേല്‍പിച്ചിരുന്നു.
വനപാലകരും ആറളം പൊലീസും തളിപ്പറമ്പില്‍നിന്നെത്തിയ റാപ്പിഡ് റെസ്പോണ്‍സ് ടീമും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍