കണ്ണൂര്‍: കുന്നാവില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം. മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്.
യുവമോര്‍ച്ച അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് ചാലാട്ടെ പത്മാലയത്തില്‍ പി.കെ. പ്രദീപന്‍ (25) മാണിക്കോത്ത് എം.കെ. രതീഷ് (26), ശോഭനാലയത്തില്‍ വിജിത്ത് (30) എന്നിവരെ പരിക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിന് കുന്നാവ് ക്ഷേത്രപരിസരത്താണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകരായ കിഷന്‍, അഭിജിത്ത് തുടങ്ങി ആറംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. ടൗണ്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍