Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഅ്ദനിയുടെ നില അതീവ...

മഅ്ദനിയുടെ നില അതീവ ഗുരുതരം -ഡോ. ഫസല്‍ഗഫൂര്‍

text_fields
bookmark_border
മഅ്ദനിയുടെ നില അതീവ ഗുരുതരം -ഡോ. ഫസല്‍ഗഫൂര്‍
cancel

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അബ്ദുന്നാസി൪ മഅ്ദനിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ലെങ്കിൽ അദ്ദേഹത്തിൻെറ ജീവൻ അപകടത്തിലാകുമെന്ന് ജയിലിൽ മഅ്ദനിയെ സന്ദ൪ശിച്ച എം.ഇ.എസ് പ്രസിഡൻറും മുതി൪ന്ന ന്യൂറോളജിസ്റ്റുമായ ഡോ. ഫസൽഗഫൂ൪. പ്രമേഹത്തിൻെറ പല പ്രത്യാഘാതങ്ങളും അദ്ദേഹത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ശരീരത്തിൻെറ ഓരോ അവയവങ്ങളെയും രോഗം പിടികൂടിയിരിക്കുകയാണെന്ന് മഅ്ദനിയെ സന്ദ൪ശിച്ചശേഷം അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.
കണ്ണിലെ ധമനികളിലൂടെയുള്ള രക്തയോട്ടം നിലച്ചതുകാരണം കാഴ്ചശക്തി ഏറക്കുറെ നഷ്ടമായ പോലെയാണ്. ഡയബറ്റിസ് നെഫ്രോപതി ബാധിച്ച് വൃക്കയുടെ പ്രവ൪ത്തനവും തകരാറിലായിട്ടുണ്ട്.
വൃക്കയുടെ പ്രവ൪ത്തനം നിലച്ചതുകാരണം കാലിലും മുഖത്തും നീരുണ്ട്. പ്രമേഹം ഞരമ്പുകളെ ബാധിച്ചതിനാൽ കൈകാലുകൾക്ക് തള൪ച്ചയുണ്ട്. കൂടാതെ മുഖത്തും ശരീരത്തിലെ പല ഭാഗങ്ങളിലും വ്രണങ്ങളുണ്ട്. ഇനിയും അദ്ദേഹത്തെ ചികിത്സക്ക് വിധേയമാക്കിയില്ലെങ്കിൽ മരണംതന്നെ സംഭവിച്ചേക്കാമെന്ന് ഡോ. ഫസൽഗഫൂ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story