Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാജ്പേയിക്കും...

വാജ്പേയിക്കും അദ്വാനിക്കും അഴിമതിബന്ധം ; തെളിവുണ്ട്, പറയില്ല -ദിഗ്വിജയ്

text_fields
bookmark_border
വാജ്പേയിക്കും അദ്വാനിക്കും  അഴിമതിബന്ധം ; തെളിവുണ്ട്,  പറയില്ല -ദിഗ്വിജയ്
cancel

ന്യൂദൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി എന്നിവരുമായി ബന്ധപ്പെട്ടവ൪ നടത്തിയ അഴിമതിയുടെ തെളിവുകൾ തൻെറ പക്കലുണ്ടെന്നും എന്നാൽ, അവ വെളിപ്പെടുത്തില്ലെന്നും മുതി൪ന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിപക്ഷത്തെ രണ്ടു മുതി൪ന്ന നേതാക്കളെ വെള്ളംകുടിപ്പിക്കുന്ന വിവരങ്ങൾ ഞങ്ങൾക്കറിയാം. എന്നാൽ, വിവരങ്ങൾ പുറത്തുവിട്ട് നേതാക്കളെ അപമാനിക്കാൻ തയാറല്ല. ഇതുപോലെ എൻ.ഡി.എ ഭരണകാലത്തെ ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും കോൺഗ്രസ് പ്രയോഗിച്ചിട്ടില്ല. പ്രയോഗിക്കുകയുമില്ല -അദ്ദേഹം തുട൪ന്നു.
തെളിവുകൾ കൈയിലുണ്ടായിരിക്കെ, അത് മറച്ചുവെക്കുന്നതിലൂടെ അഴിമതിക്കാരെ സഹായിക്കുകയല്ലേ ചെയ്യുന്നതെന്ന ആവ൪ത്തിച്ചുള്ള ചോദ്യത്തിന് തെളിവുകൾ ഒരിക്കലും പുറത്തുവിടില്ലെന്നായിരുന്നു ദിഗ്വിജയ് സിങ്ങിൻെറ മറുപടി. 40 വ൪ഷമായി രാഷ്ട്രീയ പ്രവ൪ത്തനം നടത്തുന്ന തനിക്ക് എന്തൊക്കെ ചെയ്യാമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലെന്നും അറിയാം. എൻെറ മക്കളും മരുമക്കളും നടത്തുന്നതിന് ഞാൻ ഉത്തരവാദിയല്ല. അതുകൊണ്ടാണ് വാജ്പേയിയും അദ്വാനിയുമായി അടുത്ത് ബന്ധപ്പെട്ടവ൪ നടത്തിയ അഴിമതിയുടെ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുന്നതെന്നും ദിഗ്വിജയ് സിങ് തുട൪ന്നു.

















Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story