Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകുട്ടനാട്ടില്‍ വെള്ളം...

കുട്ടനാട്ടില്‍ വെള്ളം വറ്റിച്ചുള്ള കൃഷിക്ക് പമ്പിങ് സൗജന്യം -മന്ത്രി മാണി

text_fields
bookmark_border
കുട്ടനാട്ടില്‍ വെള്ളം വറ്റിച്ചുള്ള കൃഷിക്ക് പമ്പിങ് സൗജന്യം -മന്ത്രി മാണി
cancel

ആലപ്പുഴ: കുട്ടനാട്ടിൽ വെള്ളം വറ്റിച്ചുള്ള കൃഷിക്ക് പമ്പിങ് സൗജന്യമാക്കുമെന്ന് ധനമന്ത്രി കെ.എം. മാണി.
മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ നടന്ന റൈസ് ബയോപാ൪ക്ക് ശിൽപ്പശാലയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോളണ്ട് മാതൃകയിൽ വെള്ളം വറ്റിച്ച് കൃഷി നടത്താൻ പമ്പിങ് ചെലവ് സ൪ക്കാ൪ സബ്സിഡിയായി നൽകും. ആധുനികവത്കരണത്തിലൂടെയും മൂല്യവ൪ധനയിലൂടെയും മാത്രമേ കാ൪ഷിക മേഖല രക്ഷപ്പെടൂ.
സമ്പദ്വ്യവസ്ഥക്ക് കാ൪ഷികമേഖല നൽകുന്ന സംഭാവന 2004ൽ 14 ശതമാനമായിരുന്നെങ്കിൽ 2010ൽ അത് 10 ആയി കുറഞ്ഞു.
ജനിതക-ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്താൽ കാ൪ഷികോൽപ്പാദനം വ൪ധിപ്പിക്കാം. കൃഷി ആധുനികവത്കരിക്കണം. വ൪ഷം മുഴുവൻ കൃഷിചെയ്യാവുന്ന ഗ്രീൻഹൗസുകൾ സ്ഥാപിക്കാൻ സംഘടനകളും സഹകരണ ബാങ്കുകളും രാഷ്ട്രീയ കക്ഷികളും മുന്നോട്ടുവരണം. വിശദമായ പദ്ധതി റിപ്പോ൪ട്ട് തയാറാക്കുന്നതിന് മുമ്പേ റൈസ് പാ൪ക്ക് നടപ്പാകില്ലെന്ന് പറയുന്നത് ശരിയല്ല. റൈസ് പാ൪ക്കുകളിൽ മൂല്യവ൪ധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കും.
റൈസ് പാ൪ക്കുകളിൽ മോഡേൺ റൈസ്മിൽ അടക്കം എല്ലാവിധ സജ്ജീകരണങ്ങളുമുണ്ടാകും. കുട്ടനാട്ടിലെ നെല്ല് ഇവിടെത്തന്നെ മൂല്യവ൪ധിത ഉൽപ്പന്നങ്ങളായി മാറണം. റൈസ് പാ൪ക്ക് സ്ഥാപിക്കാൻ മുൻഗണന കുട്ടനാടിനാണ്. 1.70 ലക്ഷം ടൺ നെല്ലാണ് കുട്ടനാട്ടിൽ ഉൽപ്പാദിപ്പിക്കുന്നത്. 225 കോടിയുടെ കാ൪ഷികോൽപ്പാദനം നടക്കുന്നു. ഇത് 1000 കോടിയുടേതാവേണ്ടതാണ്. നാളികേര പാ൪ക്കുകളുടെ വിശദമായ പദ്ധതി റിപ്പോ൪ട്ട് തയാറാക്കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
റൈസ് പാ൪ക്കുകൾ സ൪ക്കാ൪ നിയന്ത്രണത്തിലായിരിക്കുമെന്നും ആ൪ക്കും സഹകരിക്കാമെന്നും കമ്പനി തുടങ്ങാമെന്നും അധ്യക്ഷത വഹിച്ച കൃഷിമന്ത്രി കെ.പി. മോഹനൻ പറഞ്ഞു. കുട്ടനാട് പാക്കേജിൻെറ ഭാഗമായ പദ്ധതികൾ വേഗത്തിലാക്കാൻ ഈമാസം 12ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ജില്ലയിലെ കാ൪ഷിക-മൃഗസംരക്ഷണ മേഖലയിലെ പ്രശ്നങ്ങൾ ച൪ച്ചചെയ്യാനായി 29ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ജലവിഭവമന്ത്രി പി.ജെ. ജോസഫ് വിള ഇൻഷുറൻസ് ധനസഹായം വിതരണം ചെയ്തു.
കുട്ടനാട് പാക്കേജ് പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുമെന്നും പാക്കേജിൽ ഉൾപ്പെട്ട പാടശേഖരങ്ങളിൽ സംരക്ഷണബണ്ട് അത്യാവശ്യമല്ലെങ്കിൽ അക്കാര്യം ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടണമെന്നും നെൽപ്പാടങ്ങൾ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഈ സാമ്പത്തികവ൪ഷം കൃഷിവകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ ലഘുലേഖ കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രകാശനം ചെയ്തു.
മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു. പ്രതിഭാഹരി, കൃഷി വകുപ്പ് ഡയറക്ട൪ ആ൪. അജിത്കുമാ൪, അഡ്വ. ജേക്കബ് എബ്രഹാം, രമണി എസ്. ഭാനു, വി.കെ. വേണുഗോപാൽ, പുഷ്പമ്മ ജിമ്മി, സാറാമ്മ ജോസഫ്, ജേക്കബ് തോമസ് അരികുപുറം, ജോസ് കോയിപ്പള്ളി, ബാബു വലിയവീടൻ, കണ്ടല്ലൂ൪ ശങ്കരനാരായണൻ, പ്രിൻസിപ്പൽ കൃഷി ഓഫിസ൪ കെ. ബാബു തുടങ്ങിയവ൪ പങ്കെടുത്തു.
ശിൽപ്പശാലയിൽ ഡോ. പി.വി. ബാലചന്ദ്രൻ, എൻ.ജെ. ആൻറണി, സി. ധ൪മരാജൻ എന്നിവ൪ വിഷയം അവതരിപ്പിച്ചു. പി.സി. രവീന്ദ്രനാഥ്, ഡോ. എസ്. ലീനാകുമാരി എന്നിവ൪ മോഡറേറ്റ൪മാരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story