തിരൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് മുജാഹിദ് ഔദ്യാഗിക വിഭാഗം നേതാവും പ്രഭാഷകനുമായ ഷംസുദ്ദീന്‍ പാലത്തി(38)നെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് അധ്യാപകനായിരിക്കെ ഇവിടെ പഠിച്ചിരുന്ന പെണ്‍കുട്ടിയെ വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട്, ഗുരുവായൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ കേന്ദ്രങ്ങളിലും ഒരു തവണ കുറുക്കോളില്‍ പ്രതി താമസിക്കുന്ന വീട്ടിലുമാണ് പീഡിപ്പിച്ചതെന്ന് സി.ഐ ആര്‍. റാഫി, എസ്.ഐ പി. ജ്യോതീന്ദ്രകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രണയം നടിച്ചാണ് ഭാര്യയും അഞ്ച് കുട്ടികളുമുള്ള ഷംസുദ്ദീന്‍ വിദ്യാര്‍ഥിനിയെ വലയിലാക്കിയത്. ഇവര്‍ തമ്മില്‍ പ്രത്യേക ഭാഷ രൂപപ്പെടുത്തി പ്രണയലേഖനങ്ങള്‍ കൈമാറിയിരുന്നതായി പൊലീസ് അറിയിച്ചു. പ്രതിയുടെ കൈയക്ഷരത്തിലുള്ള രണ്ട് നോട്ടുപുസ്തകങ്ങള്‍ വിദ്യാര്‍ഥിനി പൊലീസിനു കൈമാറിയിട്ടുണ്ട്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ സൈബര്‍ സെല്‍ സഹായത്തോടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി.
സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനൂപ്, പ്രവീണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തിരൂര്‍ ഒന്നാം ക്ളാസ് മജിസ്¤്രടറ്റ് എം.പി. ജയരാജ് പ്രതിയെ റിമാന്‍ഡ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍