12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

കോഴിക്കോടിനെ പ്ളാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ റീസൈക്ളിങ് യൂണിറ്റ്

കോഴിക്കോടിനെ പ്ളാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ റീസൈക്ളിങ് യൂണിറ്റ്

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ പ്ളാസ്റ്റിക് മാലിന്യ മുക്തനഗരമായി കോഴിക്കോട് മാറുന്നു. ഇതിന് മാസങ്ങള്‍ക്ക് മുമ്പ് പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും പ്ളാസ്റ്റിക് മാലിന്യം പുന: ചംക്രമണം നടത്താനുള്ള യൂണിറ്റില്ലാത്തത് പ്രധാന തിരിച്ചടിയായി. പദ്ധതിയുടെ ഭാഗമായി ശേഖരിച്ച പ്ളാസ്റ്റിക്കുകള്‍ ആളില്ലാപറമ്പുകളിലും റോഡരികിലും മറ്റും കുമിഞ്ഞുകൂടി. ഇതിന് പരിഹാരമായി ജില്ലയില്‍ അത്യാധുനിക പ്ളാസ്റ്റിക് പുനചംക്രമണ യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനമായി. വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പ്ളാസ്്റ്റിക് റീസൈക്ളിങ് യൂണിറ്റ് ഈ മാസം അവസാനത്തോടെ പ്രവര്‍ത്തിച്ചു തുടങ്ങും. പുനചംക്രമണത്തിനാവശ്യമായ മിഷിനറി പ്ളാന്‍്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. കോര്‍പറേഷന്റെനേതൃത്വത്തിലുള്ള യൂണിറ്റിന്റെനടത്തിപ്പ് ടെന്‍ഡര്‍ വിളിച്ച് കരാറുകാര്‍ക്ക് നല്‍കിയിരിക്കുകയാണ്.

ഒരു ദിവസം 800 കിലോഗ്രാം വരെ ഉണങ്ങിയ പ്ളാസ്റ്റിക് ആണ് ഇവിടെ പുനചംക്രമണം ചെയ്യുക. വിവിധ പാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്ന അസംസ്കൃത വസ്തുക്കളാണ് പുനചംക്രമണം നടത്തി ഉണ്ടാക്കുക. പ്ളാസ്റ്റിക് കവറുകളില്‍ നിന്ന് പ്രധാനമായും പൈപ്പ് ഉണ്ടാക്കാനുള്ള അസംസ്കൃതവസ്തു ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. മാലിന്യമില്ലാത്ത പ്ളാസ്റ്റിക് മാത്രമേ പുനചംക്രമണം നടത്താന്‍ പറ്റുകയുള്ളൂ. അതിനാല്‍ പ്ളാസ്റ്റിക്കില്‍ മാലിന്യം ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീടുകളിലും കടകളിലും മറ്റുമുള്ളവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും യോഗം ഉടന്‍തന്നെ വിളിച്ചുചേര്‍ക്കുന്നുണ്ട്. നാട്ടുകാര്‍ ഇക്കാര്യങ്ങളില്‍ താത്പര്യം കാട്ടിയാല്‍ മാത്രമേ പദ്ധതി പൂര്‍ണമായും വിജയിക്കുകയുള്ളൂ. പ്ളാസ്റ്റിക് കവര്‍, കുപ്പി തുടങ്ങിയവ സാധാരണ പോലെ കുടുംബശ്രീ യൂണിറ്റുകള്‍ ശേഖരിക്കുകയും പിന്നീട് ഇവരില്‍ നിന്ന് കരാറുകാര്‍ മൊത്തമായി ശേഖരിച്ചുകൊണ്ടുപോകാനുമാണ് ധാരണയായിരിക്കുന്നത്.

നിലവില്‍ പ്രദേശത്ത് കെട്ടികിടക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മറ്റു സ്ഥലത്തേക്ക് മാറ്റിയിടാനാണ് തീരുമാനം. ശേഷം ഇവ പൂര്‍ണമായും കഴുകി വൃത്തിയാക്കി പുനചംക്രമണം ചെയ്യും. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാനമ്മ കുഞ്ഞുണ്ണി മാധ്യമ ത്തോട് പറഞ്ഞു. റീസൈക്ളിങ് യൂണിറ്റ് രണ്ടുതവണ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. രണ്ടുതവണയും വിജയകരമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പ്ളാസ്റ്റിക് മാലിന്യ സംസ്കരണം പ്രധാന പ്രശ്നമായി മാറിയതോടെയാണ് പ്ളാന്‍്റ് സ്ഥാപിക്കുന്നതിന് കോര്‍പറേഷന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com