Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎമര്‍ജിങ് കേരളയുടെ...

എമര്‍ജിങ് കേരളയുടെ ലോഗോ വിവാദത്തില്‍

text_fields
bookmark_border
എമര്‍ജിങ് കേരളയുടെ ലോഗോ വിവാദത്തില്‍
cancel

കോഴിക്കോട്: വൻവികസനം ലക്ഷ്യമിട്ട് കോടികൾ മുടക്കി നടത്തുന്ന എമ൪ജിങ് കേരളയുടെ ലോഗോ കോപ്പിയടിച്ചതോ? ഫേസ് ബുക്കിലാണ് ഇതു സംബന്ധിച്ച സംശയം ചിത്ര സഹിതം പ്രചരിക്കുന്നത്.
നിരവധി വിദേശ രാജ്യങ്ങളിലെ പ്രതിനിധികളെ ക്ഷണിച്ച് കൊച്ചിയിൽ സംഘടിപ്പിക്കുന്ന സംരംഭകരുടെ ഒത്തുചേരലിൻെറ ലോഗോ ഒരു വെബ് സൈറ്റിൽ നിന്ന് പക൪ത്തിയതാണെന്ന്് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ദോഷം പറയരുതല്ലോ പേരിനുവേണ്ടി ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.
http://www.scientificillustrator.com/illustration/bird/bird.html എന്ന സൈറ്റിലാണ് ഒറിജിനൽ ചിത്രമുള്ളത്. ഈ സൈറ്റിൽ തന്നെ, തന്റെചിത്രം എമ൪ജിങ് കേരളക്കായി മുൻകൂ൪ അനുവാദമില്ലാതെ ഉപയോഗിച്ചെന്നും പിന്നീട് സംഘാടകരുമായി ബന്ധപ്പെട്ടതിനെ തുട൪ന്ന് പണം നൽകിയെന്നും പറയുന്നു. എന്നാൽ ഒരു കലാസൃഷ്ടി ഉപയോഗിക്കും മുമ്പ് അത് നി൪മിച്ചയാളുടെ അനുവാദം വാങ്ങുകയായിരുന്നു മര്യാദയെന്നും സൈറ്റിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story