സ്വകാര്യമേഖലയില്‍ രണ്ടു നാള്‍ വാരാന്ത അവധിക്കു ധാരണ

സ്വകാര്യമേഖലയില്‍ രണ്ടു നാള്‍ വാരാന്ത അവധിക്കു ധാരണ

റിയാദ്: സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് വാരാന്ത അവധി രണ്ടു ദിവസമാക്കി നിശ്ചയിക്കാന്‍ ദേശീയചര്‍ച്ചയില്‍ പങ്കെടുത്ത·പ്രതിനിധികള്‍ ഏകദേശ ധാരണയിലെത്തിയതായി തൊഴില്‍കാര്യ ദേശീയ സമിതി അധ്യക്ഷന്‍ നിദാല്‍ റിദ്വാന്‍ വെളിപ്പെടുത്തി. എന്നാല്‍ പ്രതിവാര തൊഴില്‍ സമയം എത്രയായിരിക്കണമെന്നതിനെക്കുറിച്ച് യോജിപ്പിലെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിവാരം ജീവനക്കാരുടെ തൊഴില്‍സമയം ദിനേന എട്ടു മണിക്കൂര്‍ എന്ന അനുപാതത്തില്‍ 40 മണിക്കൂറാക്കി നിശ്ചയിക്കണമെന്നാണ് സമിതിയുടെ ആവശ്യം. എന്നാല്‍ തൊഴിലുടമകള്‍ ഇത് 45 മണിക്കൂറാക്കണമെന്നാണ് വാദിക്കുന്നു. തൊഴിലാളികള്‍ക്ക് ശാരീരികവും മാനസികവുമായ വിശ്രമത്തിനും കുടുംബപരമായ ആവശ്യങ്ങളുടെ നിര്‍വഹണത്തിനുമായി വേണ്ടത്ര സമയം ലഭിക്കണമെന്നാണ് സമിതിയുടെ അഭിപ്രായം. നിലവില്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിയെടുക്കുന്നത് ആശാസ്യമല്ല.
ഇത് സ്വകാര്യമേഖലയില്‍നിന്ന് സ്വദേശികളെ പിന്തിരിപ്പിക്കുന്നുണ്ട്. അതിനാല്‍ ആഴ്ചയില്‍ 40 മണിക്കൂറില്‍ കൂടരുതെന്നാണ് സമിതിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വിവിധ തലങ്ങളിലുള്ള പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ഒരു ദിവസത്തെ·ജോലി സമയം തുടര്‍ച്ചയായി ഒറ്റ സമയമാക്കാനും ധാരണയായിട്ടുണ്ട്.
അതേസമയം, ജോലി സമയത്തെക്കുറിച്ച് അപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ചയിലൂടെ അന്തിമതീരുമാനത്തിലെ·ത്തുമെന്നും അത് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും നിദാല്‍ രിദ്വാന്‍ വ്യക്തമാക്കി. വാരാന്ത അവധി രണ്ട് ദിനമാക്കുന്നതു സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം, തൊഴില്‍കാര്യ ദേശീയ സമിതി, തൊഴിലുടമകള്‍, ജീവനക്കാര്‍ തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള പ്രതിനിധികളുടെ യോഗത്തിലാണ് ചര്‍ച്ച നടന്നത്.
അഭിപ്രായങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കുകയുമായിരുന്നു അതിന്‍െറ ലക്ഷ്യം. ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ രാജാവിന് സമര്‍പ്പിക്കുമെന്നും ഉചിതമായ തീരുമാനം സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus