ആലപ്പുഴ: ജില്ലയിലെ ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്തി നിലവാരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് രണ്ടുകോടി രൂപ അനുവദിച്ചതായി കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
ജില്ലയിലെ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കഴിഞ്ഞദിവസം കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ വിളിച്ച യോഗം ദേശീയപാതയുടെ നിലവാരം മെച്ചപ്പെടുത്താന്‍ തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചത്. അറ്റകുറ്റപ്പണിക്ക് ടെന്‍ഡര്‍ വിളിക്കുന്നതടക്കമുള്ള നടപടി ആരംഭിച്ചു.
ജില്ലയിലെ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് കെ.സി. വേണുഗോപാല്‍ ദല്‍ഹിയില്‍ ഉപരിതല ഗതാഗത മന്ത്രി സി.പി. ജോഷിയുമായി ചര്‍ച്ച നടത്തി. ഈ ഭാഗത്ത് ദേശീയപാതയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്നും കെ.സി. വേണുഗോപാല്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. പാതിരപ്പള്ളി മുതല്‍ കരൂര്‍ വരെ 22 കി.മീറ്ററും കരുവാറ്റ മുതല്‍ ഹരിപ്പാട് മാധവ ജങ്ഷന്‍ വരെ ആറ് കി.മീറ്ററും ദേശീയപാതാ നിലവാരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍െറ ദേശീയപാതാ വിഭാഗം സമര്‍പ്പിച്ച എസ്റ്റിമേറ്റിന് ഉടന്‍ അംഗീകാരം നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെ ദേശീയപാതയുടെ നിലവാരം മെച്ചപ്പെടുത്താന്‍ അനുവദിച്ച 17 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍