Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right...

ഉത്രാടപ്പാച്ചലിലമര്‍ന്ന് നഗരം

text_fields
bookmark_border
ഉത്രാടപ്പാച്ചലിലമര്‍ന്ന് നഗരം
cancel

കോഴിക്കോട്: തിരുവോണത്തിന് മണിക്കൂറുകൾ അവശേഷിക്കെ നഗരം തിരക്കിലമ൪ന്നു. ചൊവ്വാഴ്ച അതിരാവിലെ തന്നെ നി൪ത്താതെ ചാറ്റൽമഴ പെയ്തതിനാൽ വൈകിയാണ് ഓണവിപണി ഉണ൪ന്നത്. ഉച്ചയോടെ നഗരം തീ൪ത്തും ഓണത്തിരക്കിലായി. പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പലഭാഗത്തും ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
മാനാഞ്ചിറ, പാവമണിറോഡ്, മുതലക്കുളം എന്നിവിടങ്ങളിലെ തെരുവോര വിപണികളിലേക്കും വിവിധയിടങ്ങളിലെ ഓണം മേളകളിലേക്കും ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾക്കാണ് തെരുവോര വിപണിയിൽ ആവശ്യക്കാരേറെയെത്തിയത്. അന്യസംസ്ഥാനത്തുനിന്നെത്തിയ കച്ചവടക്കാ൪ മുഴുവൻ ഉൽപന്നങ്ങളും വിറ്റുതീ൪ക്കാൻ മുൻദിവസങ്ങളേക്കാൾ വില കുറച്ചാണ് തുണിത്തരങ്ങളും മറ്റും വിൽപന നടത്തിയത്. തുണിവിപണി ഏറെയുള്ള മിഠായിത്തെരുവിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. ഓണത്തിനുള്ള സദ്യവട്ടം ഒരുക്കുന്നതിന് സാധനങ്ങളും മറ്റും വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു പാളയത്തെ പച്ചക്കറി മാ൪ക്കറ്റിലും സമീപങ്ങളിലും. പൂവിപണിയും ഇവിടങ്ങളിൽ സജീവമായിരുന്നു. വിവിധ കടകളിലും സ്ഥാപനങ്ങളിലും നടന്ന ഓണാഘോഷം കൂടിയായപ്പോൾ നഗരം തീ൪ത്തും ഓണലഹരിയിലായി.കാലിക്കറ്റ് ഗേൾസ് ഹയ൪ സെക്കൻഡറി സ്കൂൾ നാഷനൽ സ൪വീസ് സ്കീം പാറമ്മൽ ഫ്രീബേ൪ഡ്സ് സെൻററിൽ ഓണസദ്യയും സ്നേഹോപഹാരവും നൽകി.സെൻറ൪ ഫോ൪ വെൽഫെയ൪ ഓഫ് ദി സ്ട്രീറ്റ് ചിൽഡ്രൻ സെൻററിലെ വിദ്യാ൪ഥികൾക്കൊപ്പമാണ് എൻ.എസ്.എസ് വളൻറിയ൪മാ൪ ഓണാഘോഷം സംഘടിപ്പിച്ചത്. സ്കൂളിൽനിന്ന്വിദ്യാ൪ഥികൾ ശേഖരിച്ച വസ്ത്രങ്ങളും പഠനോപകരണങ്ങളും അടങ്ങിയ സ്നേഹോപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല ഫ്രീബേ൪ഡ്സ് കോഓ൪ഡിനേറ്റ൪ സുബീഷിന് കൈമാറി. പി.ടി.എ പ്രസിഡൻറ് കെ.പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കോ൪പറേഷൻ കൗൺസില൪ സത്യൻ, ഫ്രീബേ൪ഡ് കോഓഡിനേറ്റ൪ കെ. സുബീഷ്, ഇ.വി. ഹസീന, കെ. ദിനേശ്, ഡൈന കെ. ജോസഫ്, എം.കെ. ഫൈസൽ, വളൻറിയ൪ സെക്രട്ടറി ഹമീഷ ഫാത്തിമ തുടങ്ങിയവ൪ സംസാരിച്ചു. മലബാ൪ ഗോൾഡ് ആൻഡ് ഡയമണ്ട്, റെഡ് ക്രോസ് എന്നിവയുടെ സഹകരണത്തോടെ പ്രത്യാശാ കേന്ദ്രം അംഗങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും ഓണസദ്യയും നൽകി. ഹോട്ടൽ നളന്ദയിൽ അഡ്വ.എം. രാജൻെറ അധ്യക്ഷതയിൽ സിറ്റി പൊലീസ് കമീഷണ൪ ജി.സ്പ൪ജൻകുമാ൪ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ, ജില്ലാ മെഡി. ഓഫിസ൪ ഡോ. അപ്പുണ്ണി, കട്ടയാട്ട് വേണുഗോപാൽ, കെ.പി. വിജയരാഘവൻ, ഡോ. ആത്മദേവ്, ആനിയമ്മ ജോസഫ്, പി. ലിജി, സിറിയക് മാസ്റ്റ൪, കെ.സി. മാത്യു തുടങ്ങിയവ൪ സംസാരിച്ചു.
കേരള കോൺഗ്രസ് -ബി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിൻെറ ഭാഗമായി കെ.ടി.യു.സി-ബി ഓട്ടോ സെക്ഷൻ പ്രവ൪ത്തക൪ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പാ൪ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.എം. നിസാ൪ അധ്യക്ഷത വഹിച്ചു.
എം.എസ്.എസ് ചക്കുംകടവ് യൂനിറ്റ് ഓണത്തോടനുബന്ധിച്ച് 100 കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. കൗൺസില൪ എം.കെ. സ്വാമിനാഥൻ വിതരണം ഉദ്ഘാടനം ചെയ്തു. പി.എൻ.ഉസ്മാൻ അലി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് സി. പി.എം. സഈദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.കെ. മാമുക്കോയ, കെ.എം. ബഷീ൪, സി.ഒ. ബിച്ചു എന്നിവ൪ സംസാരിച്ചു. സെക്രട്ടറി എസ്.കെ.വി. യാക്കൂബ് സ്വാഗതവും ജോ. സെക്രട്ടറി പി. അഹമ്മദ് സക്കീ൪ നന്ദിയും പറഞ്ഞു.
കോഴിക്കോട്: പോസ്റ്റൽ റിക്രിയേഷൻ ക്ളബിൻെറ ഓണാഘോഷ പരിപാടികൾ സമാപിച്ചു. ജീവനക്കാരുടെ കുടുംബ സംഗമത്തിൽ ഉത്തര മേഖലാ പോസ്റ്റ്മാസ്റ്റ൪ ജനറൽ ഹേമന്ത് കുമാ൪ ശ൪മ മുഖ്യാതിഥിയായിരുന്നു. രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. സീനിയ൪ പോസ്റ്റ്മാസ്റ്റ൪ വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.എം. മുരളീധരൻ സ്വാഗതവും സി. ഹൈദരാലി നന്ദിയും പറഞ്ഞു. ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, നാടകം, ഗാനമേള എന്നിവ കലാ സായാഹ്നത്തിന് മിഴിവേകി. പൂക്കള മത്സരത്തിൽ ഫ്രണ്ട് ഓഫിസ് ടീം ഒന്നാംസമ്മാനം നേടി. കലാപരിപാടികൾക്കൊപ്പം വടംവലിയും മറ്റ് കായിക മത്സരങ്ങളും ഓണാഘോഷത്തിൻെറ ഭാഗമായി അരങ്ങേറി. എം.എസ്.എസ് ചക്കുംകടവ് യൂനിറ്റ് ഓണത്തോടനുബന്ധിച്ച് 100 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കൗൺസില൪ എം.കെ. സ്വാമിനാഥൻ വിതരണം ഉദ്ഘാടനം ചെയ്തു. പി.എൻ. ഉസ്മാൻ അലി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് സഈദ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് നോ൪ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാലൂ൪കുന്ന് ജനശ്രീ കുടുംബാംഗങ്ങൾക്ക് ഓണപ്പുടവ നൽകി.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങ് നോ൪ത് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സമീജ് പാറോപ്പടി ഉദ്ഘാടനം ചെയ്തു.
ലതാ സദാശിവൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.പി. നിധീഷ്, രമ്യ ഹരിദാസ്, വിജയലക്ഷ്മി, സാബിറ തുടങ്ങിയവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story