Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightചടങ്ങായി അവലോകന...

ചടങ്ങായി അവലോകന യോഗം; ലക്ഷ്യം ബി.ഒ.ടി

text_fields
bookmark_border
ചടങ്ങായി അവലോകന യോഗം; ലക്ഷ്യം ബി.ഒ.ടി
cancel

ആലപ്പുഴ: ജില്ലയിലെ ദേശീയപാതയുടെ പരിതാപ അവസ്ഥയെക്കുറിച്ച് ച൪ച്ച ചെയ്യാൻ കേന്ദ്ര ഊ൪ജ സഹമന്ത്രി കെ.സി. വേണുഗോപാലിൻെറ നേതൃത്വത്തിൽ വിളിച്ചുചേ൪ത്ത യോഗം പതിവ് ചടങ്ങായി. എല്ലാത്തിൻെറയും ഉത്തരവാദിത്തം ഉദ്യോഗസ്ഥ൪ക്ക് പതിച്ചു നൽകുന്ന പതിവ് ശൈലിയിലാണ് ഇക്കുറിയും യോഗം സമാപിച്ചത്.
കാൽനട യാത്രപോലും ദുസ്സഹമാകുന്ന തരത്തിലാണ് ചേ൪ത്തല മുതൽ കൃഷ്ണപുരം വരെയുള്ള ജില്ലയുടെ തെക്കൻ മേഖലയുടെ അവസ്ഥ. അമ്പലപ്പുഴക്കും പാതിരാപ്പള്ളിക്കുമിടയിലാണ് ഏറ്റവും മോശം. ഓണക്കാലത്ത് റോഡിൽ തിരക്കേറിയതോടെ അപകടങ്ങളും പതിവായി. ഇതിനിടയിൽ ഓട്ടയടക്കൽ നാടകം തകൃതിയായി നടന്നെങ്കിലും എല്ലാം മഴയിൽ ഒലിച്ചുപോയി.
സ്ഥിതി അത്യന്തം മോശമായ സാഹചര്യത്തിലാണ് ദേശീയ പാത ഉദ്യോഗസ്ഥന്മാരുമായി മന്ത്രി കെ.സി. വേണുഗോപാൽ ച൪ച്ച നടത്തിയത്. ടാറിങ്ങ് നടത്തി ഒന്നര വ൪ഷത്തിനുള്ളിൽ റോഡ് തക൪ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ചീഫ് എൻജിനീയ൪ക്ക് നി൪ദേശം നൽകുക മാത്രമാണ് മന്ത്രി ചെയ്തത്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച മാത്രമാണ് ഇതിന് പിന്നിലെന്നാണ് മന്ത്രിയുടെ വാദം.
റോഡ് നി൪മാണത്തിനാവശ്യമായ ഫണ്ട് കേന്ദ്രത്തിൽനിന്ന് ലഭിക്കാത്തതാണ് റോഡിൻെറ ശോച്യാവസ്ഥക്ക് കാരണമെന്ന് ഉദ്യോഗസ്ഥന്മാ൪ രഹസ്യമായി പറയുന്നു. ദേശീയപാത റീ ടാറിങ്ങിന് ഫണ്ട് അനുവദിക്കാൻ കേന്ദ്രത്തിന് താൽപ്പര്യമില്ല. ബി.ഒ.ടി അടിസ്ഥാനത്തിൽ ദേശീയപാത വികസിപ്പിക്കാനാണ് കേന്ദ്രത്തിന് താൽപ്പര്യം.
ബി.ഒ.ടി എന്ന കേന്ദ്രനയം ജനങ്ങളെക്കൊണ്ട് സമ്മതിപ്പിക്കാനാണ് ഫണ്ടനുവദിക്കാതെ റോഡ് ഈ ഗതിയിലാകാൻ കാരണമെന്ന് മുൻ ധനകാര്യ മന്ത്രിയും ആലപ്പുഴ നിയോജക മണ്ഡലം എം.എൽ.എയുമായ ടി.എം. തോമസ് ഐസക് പറയുന്നു. എൽ.ഡി.എഫ് ഭരണകാലത്തും ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം വിമുഖത കാണിച്ചിട്ടുണ്ടെന്നും സംസ്ഥാനം മുൻകൈ എടുത്ത് റോഡ് പണി നടത്തുകയും കേന്ദ്രത്തെ സമ്മ൪ദത്തിലാക്കി ഫണ്ട് അനുവദിപ്പിക്കുകയുമായിരുന്നുവെന്നും ഐസക് പറഞ്ഞു. അതേസമയം, ദേശീയ പാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ അടയാളപ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരെ ഉയ൪ന്ന പ്രതിഷേധം ഇപ്പോൾ നിശ്ചലമായെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ദേശീയപാതയുടെ ദുരവസ്ഥയെക്കുറിച്ച് ഏഴ് മാസം മുമ്പ് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് താൻ നേരിട്ട് പരാതി നൽകിയതായി മുൻ മന്ത്രിയും അമ്പലപ്പുഴ മണ്ഡലം എം.എൽ.എയുമായ ജി. സുധാകരൻ പറഞ്ഞു. എന്നാൽ, ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ബി.ഒ.ടിക്ക് അനുകൂല സാഹചര്യമൊരുക്കാൻ ജനങ്ങളെ ദേശീയപാതയിൽ ബന്ധിയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ റോഡിൻെറ ശോച്യാവസ്ഥയെക്കുറിച്ച് ‘മാധ്യമം’ നൽകിയ റിപ്പോ൪ട്ടിനെ തുട൪ന്ന് മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജൂലൈ 28നകം റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്നും കമീഷൻ ചീഫ് എൻജിനീയ൪ക്ക് നി൪ദേശം നൽകിയിരുന്നു. ഇതേതുട൪ന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പും കെ.സി. വേണുഗോപാലിൻെറ നേതൃത്വത്തിൽ അവലോകന യോഗം നടത്തിയെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല. അതിനിടയിലാണ് ഇന്നലെ വീണ്ടും യോഗം ചേ൪ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story