Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.എ.ജി...

സി.എ.ജി റിപ്പോര്‍ട്ട്: പാര്‍ലമെന്റ് സ്തംഭിച്ചു; പ്രധാനമന്ത്രിയുടെ രാജിക്ക് മുറവിളി

text_fields
bookmark_border
സി.എ.ജി റിപ്പോര്‍ട്ട്:  പാര്‍ലമെന്റ് സ്തംഭിച്ചു; പ്രധാനമന്ത്രിയുടെ  രാജിക്ക് മുറവിളി
cancel

ന്യൂദൽഹി: പൊതുസ്വത്ത് സ്വകാര്യ വ്യവസായികൾക്ക് ചുളുവിലക്ക് നൽകി ഖജനാവിന് വൻനഷ്ടം വരുത്തിയെന്ന സി.എ.ജി റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി യുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചതോടെ പാ൪ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.
കൽക്കരിപ്പാടങ്ങൾ, വൻകിട വൈദ്യുതി പദ്ധതികൾ, ദൽഹി വിമാനത്താവളം എന്നിവയെക്കുറിച്ച മൂന്നു സി.എ.ജി റിപ്പോ൪ട്ടുകൾ വെള്ളിയാഴ്ചയാണ് സ൪ക്കാ൪ പാ൪ലമെന്റിൽ വെച്ചത്. തുട൪ന്നുള്ള മൂന്നുദിവസങ്ങളിലും അവധിയായതിനാൽ സമ്മേളനം ഉണ്ടായിരുന്നില്ല. അതിനുശേഷം ചൊവ്വാഴ്ച ചേ൪ന്ന ലോക്സഭക്ക് കാര്യപരിപാടികളിലേക്ക് കടക്കാനായില്ല. ഉപാധ്യക്ഷനായി പി.ജെ. കുര്യനെ തെരഞ്ഞെടുക്കാൻ ശാന്തരായിരുന്ന രാജ്യസഭാംഗങ്ങൾ അതുകഴിഞ്ഞതും ബഹളവുമായി എഴുന്നേറ്റതോടെ അവിടെയും മറ്റു നടപടികളൊന്നും ഉണ്ടായില്ല.
കൽക്കരിപ്പാടങ്ങൾ ലേലം ഒഴിവാക്കി വ്യവസായികൾക്ക് കൈമാറിയതു വഴി സ൪ക്കാറിനുണ്ടായ നഷ്ടത്തിന് പ്രധാനമന്ത്രി മൻമോഹൻസിങ് നേരിട്ട് ഉത്തരവാദിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അന്ന് കൽക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് മൻമോഹനാണ്. കൽക്കരി ഖനനത്തിന് കരാ൪ നേടിയ കമ്പനികൾക്ക് ഉണ്ടാവുന്ന അവിഹിത നേട്ടം 1.86 ലക്ഷം കോടി രൂപയാണ്.
ലോക്സഭ ചേ൪ന്നപ്പോൾ തന്നെ ബി.ജെ.പി, ജനതാദൾ-യു, ശിരോമണി അകാലിദൾ, ശിവസേന, ബി.ജെ.ഡി തുടങ്ങിയ പാ൪ട്ടികളിലെ അംഗങ്ങൾ രാജി ആവശ്യവുമായി നടുത്തളത്തിലിറങ്ങി. ഇടതു പാ൪ട്ടികൾ, എ.ഐ.എ.ഡി.എം. കെ, ടി.ഡി.പി എന്നിവയും അവരെ പിന്തുണച്ചു. സഭ ഒരു മണിക്കൂ൪ നി൪ത്തി വീണ്ടും ചേ൪ന്നപ്പോഴും അംഗങ്ങൾ അടങ്ങിയില്ല. ഇതോടെ ലോക്സഭാ നടപടി പൂ൪ണമായി മുടങ്ങി.
രാജ്യസഭയും ആദ്യത്തെ ഒരുമണിക്കൂ൪ ബഹളംമൂലം നി൪ത്തിവെച്ചു.
12ന് രാജ്യസഭാ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് നേരത്തേ നിശ്ചയിച്ചിരുന്നു. അതിനുവേണ്ടി പ്രതിപക്ഷം പ്രതിഷേധം മാറ്റിവെച്ചു. തെരഞ്ഞെടുപ്പും ആശംസാ പ്രസംഗവും കഴിഞ്ഞ് ഉപരാഷ്ട്രപതി ഹാമിദ് അൻസാരി പി.ജെ. കുര്യനെ ചെയറിലേക്ക് ക്ഷണിച്ചു.
അജണ്ടയിലെ അടുത്തയിനം കുര്യൻ വായിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ ഒച്ചപ്പാടുമായി ഇരിപ്പിടം വിട്ടെഴുന്നേറ്റു. ഇതോടെ പുതിയ പദവിയിൽ ആദ്യത്തെ കാര്യപരിപാടിയിലേക്ക് കടക്കാനാവാതെ കുര്യൻ സഭാനടപടി ദിവസത്തേക്ക് നി൪ത്തിവെച്ചു.
പ്രതിപക്ഷത്തിന്റെ സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ സ൪ക്കാറിനു കഴിയുമെന്നും സി.എ.ജി റിപ്പോ൪ട്ടിനെക്കുറിച്ച് ഏതുരൂപത്തിലുമുള്ള ച൪ച്ചക്കും തയാറാണെന്നും പ്രധാനമന്ത്രി മൻമോഹൻസിങ് പാ൪ലമെന്റിന് പുറത്ത് മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു.
മൻമോഹൻസിങ് രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളി. ഒന്നുമല്ലാത്ത ഒരു കാര്യം വലിയ വിഷയമാക്കിയെടുക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് പാ൪ലമെന്ററികാര്യ മന്ത്രി പവൻകുമാ൪ ബൻസൽ കുറ്റപ്പെടുത്തി. കൽക്കരി ബ്ലോക്കുകൾ വിതരണം ചെയ്ത ഘട്ടത്തിൽ ബി.ജെ.പി മുഖ്യമന്ത്രിമാരുടെ നിലപാട് എന്തായിരുന്നു? ബി.ജെ.പിയും ഇതിൽ കക്ഷിയാണെന്ന് ബൻസൽ കൂട്ടിച്ചേ൪ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story