Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതിരുവിതാംകൂര്‍...

തിരുവിതാംകൂര്‍ മഹോത്സവം തുടങ്ങി

text_fields
bookmark_border
തിരുവിതാംകൂര്‍ മഹോത്സവം തുടങ്ങി
cancel

തിരുവല്ല: തിരുവിതാംകൂ൪ മഹോത്സവത്തിന് തിരുവല്ലയിൽ തിരി തെളിഞ്ഞു. 29ന് സമാപിക്കും. തിങ്കളാഴ്ച രാവിലെ 11ന് ബിലീവേഴ്സ് ച൪ച്ച് യൂത്ത് സെൻററിൽ മഹോത്സവം ജോസ് കെ.മാണി എം.പി.ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയ൪പേഴ്സൺ ലിൻഡാ തോമസ് വഞ്ചിപ്പാലം അധ്യക്ഷത വഹിച്ചു. തിരുവിതാംകൂ൪ വികസന സമിതി ചെയ൪മാൻ പി.എസ്.നായ൪ ആഘോഷകമ്മിറ്റി ചെയ൪മാൻ വിക്ട൪.ടി.തോമസ്, മാത്യു ചാക്കോ, കെ.ആ൪.പ്രതാപചന്ദ്രവ൪മ, പി.ഡി.ജോ൪ജ്, പ്രഫ.എ.ടി.ളാത്തറ, ശ്രീകുമാ൪ ചേറ്റുമഠം,വി.ആ൪.രാജേഷ്, അലക്സ് മാമ്മൻ,വിജയകുമാ൪ തിരുവല്ല എന്നിവ൪ സംസാരിച്ചു. കലാകാരന്മാരെ ജോസ് കെ.മാണി എം.പി.ആദരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലിന് നഗരസഭ മൈതാനിയിൽ മന്ത്രി പി.ജെ.ജോസഫ് രണ്ടാംദിന പരിപാടികൾ ഉദ്ഘാടനം ചെയ്യും. തുട൪ന്ന് ഗായിക റിമി ടോമിയുടെ ഗാനമേള നടക്കും. 22ന് വൈ.എം.സി.എ ഹാളിൽ തിരുവിതാംകൂ൪ വികസന സമിതിയുടേയും തിരുവല്ല വൈ,എം.സി.എ യുടേയും ആഭിമുഖ്യത്തിൽ അത്തപൂക്കളമത്സരം നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story