കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാന വാരമാണ് ലിവ എന്ന മുറിവാലന്‍ എറ്റിയോസിന്‍െറ ടൊയോട്ട ഇന്ത്യയിലെത്തിച്ചത്. സുസുക്കി സ്വിഫ്റ്റിന്‍െറ അഹങ്കാരം തീര്‍ന്ന ദിവസം കൂടിയാണത്. അത്യാവശ്യം കൈയ്യടി വാങ്ങിയ ലിവയുടെ ഒന്നാം വാര്‍ഷികം അടിപൊളിയാക്കാനാണ് ടൊയോട്ടയുടെ തീരുമാനം. ലിമിറ്റഡ് എഡിഷന്‍ വേരിയന്‍്റായ ലിവ ടി.ആര്‍.ഡി സ്പോര്‍ട്ടിവോ വിപണിയിലെത്തിച്ചുകൊണ്ടാണ് അവര്‍ ഈ ആഘോഷ വേള ആനന്ദകരമാക്കുന്നത്. എന്നാല്‍ ഡസന്‍ കണക്കിന് വാങ്ങി ടൊയോട്ടയെ പ്രോല്‍സാഹിപ്പിച്ചേക്കാം എന്നു കരുതരുത്. കാരണം1,200 എണ്ണം മാത്രമെ നിര്‍മിക്കുന്നുള്ളൂ. മുന്നില്‍ പുതിയ ബമ്പറും സ്പോയ്ലറും, എയ്റോ ഡൈനമിക് സൈഡ് സ്കര്‍ട്ട്, ടൂ ടോണ്‍ റിയര്‍ സ്പോയ്ലറും ബമ്പറും, റൂഫ് സ്പോയ്ലര്‍, 15 സ്പോക് അലോയ് വീലുകള്‍, സൈഡ് ഗ്രാഫിക്സ് തുടങ്ങിയവയാണ് സ്പോര്‍ട്ടിവോയുടെ പുതുമകള്‍. ഒപ്പം പുതിയ സീറ്റ് കവറുകളും വെള്ളി പുരട്ടിയ ഗിയര്‍ നോബുമുണ്ട്. വൈറ്റ്, അള്‍ട്രാമറൈന്‍ ബ്ളൂ നിറങ്ങളായിരിക്കും ഉണ്ടാവുക. പെട്രോള്‍ വേരിയന്‍്റിന് 5.23 ലക്ഷവും ഡീസലിന് 6.32 ലക്ഷവുമാണ് ഏകദേശ വില.

നിങ്ങളുടെ അഭിപ്രായങ്ങള്‍