12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

എം.ടി.ഐയില്‍ രക്ഷിതാക്കളുടെ കാവലില്‍ പഠനം തുടങ്ങി

തൃശൂര്‍: വിദ്യാര്‍ഥി സമരത്താല്‍ അടച്ചിട്ട മഹാരാജ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രക്ഷിതാക്കളുടെ കാവലില്‍ ക്ളാസ് തുടങ്ങി. വിദ്യാര്‍ഥികളെയും കൂട്ടി കാമ്പസിലെത്തിയ രക്ഷിതാക്കള്‍ എം.ടി.ഐക്ക് കാവല്‍ നിന്നു. രക്ഷിതാക്കളുടെ സുരക്ഷാവലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനായി. തിങ്കളാഴ്ച ചേര്‍ന്ന പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിന്‍െറയും ജനറല്‍ ബോഡി യോഗത്തിന്‍െറയും അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ ചൊവ്വാഴ്ച ക്ളാസുകള്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.
കാമ്പസില്‍ ജൂലൈ 25,26 തീയതികളില്‍ സംഘടനാ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘട്ടനങ്ങള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികളില്‍ നിന്നും അഞ്ച് പരാതികള്‍ ലഭിച്ചു.
സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍, പി.ടി.എ പ്രതിനിധികള്‍ ഉള്‍പ്പെടെ ഏഴംഗ അന്വേഷണ കമീഷന്‍ രൂപവത്കരിച്ചു. പരാതിക്കാരായ വിദ്യാര്‍ഥികളില്‍ നിന്നും ആരോപണ വിധേയരായ വിദ്യാര്‍ഥികളില്‍ നിന്നും ദൃക്സാക്ഷികളില്‍ നിന്നും കമീഷന്‍ തെളിവുകളും മൊഴികളും സ്വീകരിച്ചു. ആഗസ്റ്റ് ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് പ്രകാരം, അഞ്ചാം സെമസ്റ്റര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ക്ളാസിലെ രണ്ട് വിദ്യാര്‍ഥികള്‍ കുറ്റം ചെയ്തതായി കണ്ടെത്തി. ഇവര്‍ നേരത്തെ വിദ്യാര്‍ഥികളെ മര്‍ദിച്ച പരാതിയില്‍ കുറ്റകാരാണെന്ന് കണ്ടെത്തിയിരുന്നു. അവരും രക്ഷിതാക്കളും മാപ്പ് പറഞ്ഞ്, ഭാവിയില്‍ പെരുമാറ്റ ദൂക്ഷ്യമുണ്ടായാല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണെന്ന് എഴുതി നല്‍കിയിരുന്നു.
അതിനാല്‍ രണ്ട് വിദ്യാര്‍ഥികളെയും പുറത്താക്കാനും കുറ്റ കൃത്യങ്ങളില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞ അഞ്ച് വിദ്യാര്‍ഥികളെ അഞ്ച് പ്രവൃത്തി ദിവസങ്ങളിലേക്ക് സസ്പെന്‍ഡ് ചെയ്യാനും ശിപാര്‍ശ ചെയ്തു. അക്കാദമിക് കൗണ്‍സില്‍ കമീഷന്‍െറ റിപ്പോര്‍ട്ട് അംഗീകരിച്ച് ശിക്ഷാനടപടികള്‍ നടപ്പാക്കാന്‍ പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തി.
പി.ടി.എ ഉന്നാതാധികാര സമിതി യോഗവും സപ്പോര്‍ട്ടിങ് പി.ടി.എയും കമീഷന്‍ റിപ്പോര്‍ട്ട് ശരിവെച്ചു. ശിക്ഷാവിധികള്‍ നടപ്പാക്കി ഉത്തരവായി.
നടപടികള്‍ക്ക് വിധേയരായ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് അക്കാദമിക് കൗണ്‍സില്‍ ശിപാര്‍ശ പ്രകാരം കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com