ബര്‍ഫി: അനുരാഗ് ബസുവിന്റെ മധുരപരീക്ഷണം

ബര്‍ഫി: അനുരാഗ് ബസുവിന്റെ മധുരപരീക്ഷണം

ബര്‍ഫി... പേരുപോലെ തന്നെ മധുരതരമായ പ്രണയകഥയാണ് അനുരാഗ് ബസുവിന്റെ പുതിയ ചിത്രം. രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയും വ്യത്യസ്ത ഭാവങ്ങളിലെത്തുന്ന ബര്‍ഫിയില്‍ ഇല്യാനയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'റോക്ക്സ്റ്റാറി'ലൂടെ ക്ഷുഭിതയൗവനത്തിന്റെ പ്രതിനിധിയായി തിരശീലയ്ക്ക് മുന്നിലെത്തിയ ജൂനിയര്‍ കപൂര്‍ ഇത്തവണ ഊമയായിട്ടാണ് പ്രേക്ഷകരെ രസിപ്പിക്കാനെത്തുന്നത്. രണ്‍ബീറിനൊപ്പമെത്തുന്ന പ്രിയങ്കാ ചോപ്ര 'ഓട്ടിസം' ബാധിച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 'ഫാഷന്' ശേഷം പ്രിയങ്കക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന റോള്‍ ആകുമിത്.

തെന്നിന്ത്യയില്‍ കൈ നിറയെ പടങ്ങളുമായി നില്‍ക്കുമ്പോഴാണ് ഇല്യാനയെ തേടി ബിടൗണില്‍ നിന്നും അവസരമെത്തിയത്. നേരത്തെ കത്രീന കൈഫിനെയായിരുന്നു ചിത്രത്തിലെ വേഷത്തിലേക്ക് തീരുമാനിച്ചതെങ്കിലും പിന്നീട് ഇല്യാനക്ക് നറുക്ക് വീഴുകയായിരുന്നു. ഇതോടെ അസിന് ശേഷം മറ്റൊരു തെന്നിന്ത്യന്‍ താരം കൂടി ബോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

1970 കാലഘട്ടത്തില്‍ നടന്ന ത്രികോണ പ്രണയകഥ പറയുന്ന ബര്‍ഫി സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തും. ബര്‍ഫിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus