Sat, 08/04/2012 - 10:36 ( 41 weeks 6 daysago)
സണ്ണി സാര്‍ പ്രതീക്ഷിച്ച 'പട്ടാള അട്ടിമറി'
(+)(-) Font Size
സണ്ണി സാര്‍ പ്രതീക്ഷിച്ച 'പട്ടാള അട്ടിമറി'

മുംബൈ: ജൂണ്‍ 15 നാണ് ഷൂട്ടിങ് കോച്ച് ദ്രോണാചാര്യന്‍ സണ്ണി ജോസഫിനെയും അദ്ദേഹത്തിന്റെ 'കുട്ടികളെ'യും തേടി 'മാധ്യമം' പുണെ ബാലെവാഡി സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തില്‍ തനിക്കായി ഒരുക്കിയ മുറിയിലിരുന്നു ഒളിമ്പിക്സിനുള്ള തയാറെടുപ്പുകളെ കുറിച്ച് വിശദീകരിച്ച സണ്ണി ജോസഫ് താരങ്ങളെക്കുറിച്ചും വാചാലനായി. ആ സംസാരത്തിനിടെ ഇടക്കിടെ കേറിവന്ന പേരായിരുന്നു ഹമയ്പൂരുകാരനും ഇന്ത്യന്‍ സൈന്യത്തില്‍ സുബേദാറുമായ വിജയ്കുമാര്‍. എയര്‍പിസ്റ്റളിലും 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളിലും മത്സരിക്കുന്ന വിജയ്കുമാറിലെ പ്രതീക്ഷ ദ്രോണാചാര്യന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. വിജയ്കുമാറിനെ നേരിട്ടു പരിശീലിപ്പിക്കുന്ന വിദേശ കോച്ച് സ്മ്രിനോവ് പോബ്ലെയെക്കുറിച്ചും സണ്ണി ജോസഫ് പറയാന്‍ മടിച്ചില്ല.
അന്ന് വിജയ്കുമാറിന് വിശ്രമ ദിവസമായിരുന്നു. ഗഗന്‍ നാരംഗും രാഹി സര്‍ണോബത്, അനൂജ് സിങ് തുടങ്ങിയവരെ ഷൂട്ടിങ് റേഞ്ചില്‍ പരിശീലനത്തിലുണ്ടായിരുന്നുള്ളൂ. വിജയ്കുമാറിനെക്കുറിച്ചു വാചാലനായ സണ്ണി ജോസഫ് ആളെ കാണിച്ചു തരാനായി വിളിച്ചുവരുത്തി. 'സണ്ണി സാറിന്റെ' വിളികേട്ട് വിജയ്കുമാര്‍ പറന്നെത്തി. സണ്ണി ജോസഫ് ഫോട്ടോക്കു നിന്നുതന്നത് വിജയ്കുമാറിനൊപ്പം. 'സാറി'നുവേണ്ടി വിജയ്കുമാര്‍ അന്നു പിസ്റ്റളെടുത്തു ഉന്നംപിടിച്ചു. പിന്നീട് പോരെ എന്ന ചോദ്യവും വശ്യമായ ചിരിയും. 'പ്ലീസ് പ്രേ ഫോര്‍ അസ്' എന്ന അഭ്യര്‍ഥനയോടെ മടങ്ങിപ്പോയി. വിജയ്കുമാറിനു മെഡല്‍ ഉറപ്പിക്കാമൊ എന്ന ചോദ്യത്തിന് 'എല്ലാം അന്നേ ദിവസത്തെപ്പോലെ' എന്നായിരുന്നു കോച്ചിന്റെ മറുപടി. അദ്ദേഹത്തിന്റെ പ്രതീക്ഷയാണ് 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ വെള്ളി നേടി വിജയ്കുമാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നു.
ഷൂട്ടിങ് താരങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാന്‍ ഉദ്ദേശിച്ചാണ് അന്ന് എത്തിയതെങ്കിലും മാധ്യമ പ്രവര്‍ത്തകരെ സണ്ണി ജോസഫ് വിലക്കുകയായിരുന്നു. താരങ്ങളില്‍ അനാവശ്യ സമ്മര്‍ദത്തിനു അതു കാരണമാകുമെന്നായിരുന്നു വിശദീകരണം. എന്നാല്‍, ഷൂട്ടര്‍മാരെ കുറിച്ചും വിദേശ പരിശീലകരെക്കുറിച്ചും ഒരുക്കങ്ങളെ കുറിച്ചുമൊക്കെ പറഞ്ഞുകൊടുക്കാന്‍ സണ്ണി ജോസഫ് സ്വയം തയാറായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus