12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

സി.പി.എം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; എസ്.ഐക്ക് പരിക്ക്

പയ്യന്നൂര്‍: പൊലീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമം നടത്തിയെന്നാരോപിച്ച് സി.പി.എം പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാധവന് പരിക്കേറ്റു. മാധവനെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ, എം. സുരേന്ദ്രന്‍, ടി.ഐ. മധുസൂദനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സ്റ്റേഷന്‍ ഗേറ്റില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പൊലീസിനെതിരെയുള്ള രൂക്ഷമായ മുദ്രാവാക്യവുമായെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റി സ്റ്റേഷനിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് എസ്.ഐ മാധവന് പരിക്കേറ്റത്. പൊലീസ് വെട്ടിയ വാഴകളും മറ്റു കാര്‍ഷിക വിളകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സ്റ്റേഷനു മുന്നിലെത്തിയ പ്രകടനക്കാര്‍ ഇവ പൊലീസിനുനേരെ വലിച്ചെറിഞ്ഞു. കല്ലേറുമുണ്ടായി. അക്രമാസക്തമായതോടെ നേതാക്കള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പൊലീസ് പരമാവധി സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. തളിപ്പറമ്പ് എ.എസ്.പി ഡോ. ശ്രീനിവാസ്, സി.ഐമാര്‍, എസ്.ഐമാര്‍ തുടങ്ങി ദ്രുതകര്‍മസേന ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനില്‍ ക്യാമ്പ് ചെയ്തിരുന്നു. മാര്‍ച്ച് പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com