പീരുമേട്: പ്രതിസന്ധിയിലായ തോട്ടങ്ങളിലെ തൊഴിലാളികളുടെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുന്നതിന് പ്ളാന്‍േറഷന്‍ റിലീഫ് കമ്മിറ്റി വഴി സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവയുടെ തുക രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികള്‍.
13ല്‍പരം വ്യാപാരികള്‍ക്ക് 80 ലക്ഷത്തില്‍പരം രൂപയാണ് ലഭിക്കാനുള്ളത്. കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളില്‍ വിതരണം ചെയ്ത തുണിയുടെ പണത്തിനാണ് വ്യാപാരികള്‍ സര്‍ക്കാറോഫിസുകള്‍ കയറിയിറങ്ങുന്നത്.
ഒരേ സ്കൂളും അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് തുണി വാങ്ങി കുട്ടികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു.
എന്നാല്‍, ഇവര്‍ക്കാര്‍ക്കും ഇതിന്‍െറ വില ലഭിച്ചിട്ടില്ല. പ്ളാന്‍േറഷന്‍ റിലീഫ് കമ്മിറ്റിയില്‍ നിന്ന് പണം ലഭിക്കാത്തതിനാലാണ് ഇതെന്നാണ് സ്കൂള്‍ അധികൃതരുടെ മറുപടി.
പ്ളാന്‍േറഷന്‍ റിലീഫ് കമ്മിറ്റിക്ക് കഴിഞ്ഞ ബജറ്റില്‍ മൂന്ന് കോടി വകയിരുത്തിയിരുന്നു. ഇതിന് ധനകാര്യവകുപ്പിന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ പണം ലഭിച്ചിട്ടില്ലെന്ന് റിലീഫ് കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു. കലക്ടര്‍ അധ്യക്ഷനായും വിവിധ വകുപ്പുതലവന്മാരും തൊഴിലാളി സംഘടനാ പ്രതിനിധികളുമാണ് റിലീഫ് കമ്മിറ്റിയംഗങ്ങള്‍. യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന റിലീഫ് കമ്മിറ്റി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് തുക നല്‍കുകയും ഇവിടെ നിന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കുകയുമായിരുന്നു മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്. റിലീഫ് കമ്മിറ്റിക്ക് ഫണ്ട് ഇല്ലാത്തതിനാല്‍ കമ്മിറ്റി യോഗങ്ങളും നടക്കുന്നില്ല. യൂനിഫോം വിതരണം നടത്തിയ പണം ലഭിക്കാതെ കടക്കെണിയിലാകുകയാണെന്നും വ്യാപാരികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍