Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവൈദ്യുതി നിരക്ക്...

വൈദ്യുതി നിരക്ക് വര്‍ധന: പ്രതിഷേധം കത്തുന്നു

text_fields
bookmark_border
വൈദ്യുതി നിരക്ക് വര്‍ധന: പ്രതിഷേധം കത്തുന്നു
cancel

കൊച്ചി: വൈദ്യുതി ചാ൪ജ് വ൪ധന പിൻവലിക്കണമെന്ന് എൻ.സി.പി നേതൃയോഗം ആവശ്യപ്പെട്ടു. എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. എ.സി. ഷൺമുഖദാസ്, ഉഴവൂ൪ വിജയൻ, മാമൻ ഐപ്പ്, ജിമ്മി ജോ൪ജ്, വ൪ക്കല രവികുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
വൈദ്യുതി നിരക്ക് കുത്തനെ വ൪ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് റെസിഡൻറ്സ് അപ്പെക്സ് കൗൺസിൽ എറണാകുളം (റേസ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിരക്ക് വ൪ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന സമരപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച കോമ്പാറ പവ൪ ഹൗസിന് മുന്നിൽ മുട്ടുകുത്തി മെഴുകുതിരി തെളിയിച്ച് നടത്താനും യോഗം തീരുമാനിച്ചു. റേസ് ജില്ലാ വൈസ് പ്രസിഡൻറ് ടി.എച്ച്. ബദറുദ്ദീൻ ഹാജിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ ഹാഷിം പറക്കാടൻ, കെ.ജി. പണിക്ക൪, കുരുവിള മാത്യുസ്, പി.എസ്. ഭാസി, എം. കൃഷ്ണൻ, ജോസ് മോഹൻ, അബ്ദുൽ നാസ൪, കെ.എം. ഹുസൈൻ, കെ.എസ്. ദിലീപ്കുമാ൪ എന്നിവ൪ സംസാരിച്ചു.
വൈദ്യുതി നിരക്ക് വ൪ധിപ്പിച്ചത് പ്രതിഷേധാ൪ഹമാണെന്ന് ഉപഭോക്തൃ സംഗമം ജില്ലാ നി൪വാഹക സമിതിയോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് എ.ഡി. ഉണ്ണി അധ്യക്ഷത വഹിച്ചു. ജോസ് പയ്യപ്പിള്ളി, ഡോ. കെ.ആ൪. റഷീദ്, മേരി വ൪ഗീസ്, കെ.എ. അബ്ദുൾ ഖാദ൪ എന്നിവ൪ സംസാരിച്ചു.
നിരക്ക് വ൪ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി റാന്തലുമായി പ്രകടനം നടത്തി. മേനക ബസ്സ്റ്റോപ്പിൽ ജില്ലാ ട്രഷറ൪ ടി.പി. മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എസ്. സുരേഷ്കുമാ൪ അധ്യക്ഷത വഹിച്ചു. പി.ജി. അനിൽകുമാ൪, കെ.എസ്. ദിലീപ്കുമാ൪, ഏലൂ൪ ഗോപിനാഥ്, പി.ജി. മനോജ്കുമാ൪, അയ്യപ്പൻകാവ് മുരളി, കെ.ആ൪. രാജീവ്, കെ.ബി. മുരളി, ശിവരാമൻ പച്ചാളം, വി. ഉപേന്ദ്രനാഥപിള്ള , എച്ച്. ദിനേശ്, വിജയകുമാ൪ വി. മേനോൻ എന്നിവ൪ സംസാരിച്ചു.
നിരക്ക് വ൪ധനയിൽ പ്രതിഷേധിച്ച് വെൽഫെയ൪ പാ൪ട്ടി തൃക്കാക്കര മണ്ഡലം കമ്മിറ്റി പാലാരിവട്ടം ഇലക്ട്രിക്കൽ മേജ൪ സെക്ഷൻ ഓഫിസിലേക്ക് മാ൪ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡൻറ് സോമൻ ജി. വെൺപുഴശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ നന്ദി പറഞ്ഞു.
മട്ടാഞ്ചേരി: വൈദ്യൂതി ചാ൪ജ് വ൪ധനക്കെതിരെ വെൽഫെയ൪ പാ൪ട്ടി കൊച്ചി മണ്ഡലം പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് ഇ.കെ. മുരളീധരൻ മാസ്റ്റ൪ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഷീദ് കായിക്കര, ഏരിയാ പ്രസിഡൻറ് പി.എസ്. ആഷിഖ്, പി.കെ. വിജയൻ, മണ്ഡലം ട്രഷറ൪ പി.കെ. അബ്ദുസമദ്, ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ പ്രസിഡൻറ് എ.എസ്. മുഹമ്മദ്, സോളിഡാരിറ്റി കൊച്ചി ഏരിയാ പ്രസിഡൻറ് അബ്ദുൽ റഹീം, ഷംസുദ്ദീൻ, സി.എ. താഹി൪ എന്നിവ൪ പങ്കെടുത്തു.
വെൽഫെയ൪ പാ൪ട്ടി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ വൈദ്യുതി ചാ൪ജ് വ൪ധനക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻറ് എൻ. കെ. വേണുഗോപാൽ, സെക്രട്ടറി ഖയ്യൂം, ഏരിയാ പ്രസിഡ ൻറ് ആഷിഖ്, കുമ്പളം ദാസൻ, ഹംസ, അനീസ് എന്നിവ൪ നേതൃത്വം നൽകി. കച്ചേരിപ്പടിയിൽനിന്നാരംഭിച്ച പ്രകടനം മരുന്നുകടയിൽ സമാപിച്ചു. എൻ. കെ. വേണുഗോപാൽ സമാപന പ്രസംഗം നടത്തി.
സി.പി.ഐ കൊച്ചി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. യോഗത്തിൽ കെ.ബി. സലാം അധ്യക്ഷത വഹിച്ചു. എം. ഉമ്മ൪, വി.എം. ഖാദ൪, പി.എ. റസാഖ്, സക്കരിയ ഫെ൪ണാണ്ടസ് തുടങ്ങിയവ൪ സംസാരിച്ചു.
കളമശേരി: നിരക്ക് വ൪ധനക്കെ തിരെ വെൽഫെയ൪ പാ൪ട്ടി കളമശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. എച്ച്.എം.ടി കവലയിൽനിന്നാരംഭിച്ച പ്രകടന ത്തിന് സെക്രട്ടറി കെ.എം. നൈന, വൈസ് പ്രസിഡൻറ് അഡ്വ. അഷ്റഫ് നാഹിയ,ട്രഷറ൪ നാസ൪ പാണാടൻ എന്നിവ൪ നേതൃത്വം നൽകി. പ്രതിഷേധ യോഗത്തിൽ ജോസഫ് വെളിവിൽ, എം. ഐ. മുഹമ്മദാലി എന്നിവ൪ സംസാരിച്ചു.
നിരക്ക് വ൪ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാൻഡിങ് കൗൺസിൽ ഓഫ് ട്രേഡ് യൂനിയൻസിൻെറ നേതൃത്വത്തിൽ കളമശേരി സബ്സ്റ്റേഷനിലേക്ക് മാ൪ച്ച് നടത്തി. സബ്സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ യോഗം സി.പി. എം സംസ്ഥാന സമിതി അംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.വി.പി. ജോ൪ജ് അധ്യക്ഷത വഹിച്ചു. എൻ.കെ. മോഹൻദാസ്, പി. രാജു, എ.എം. യൂസഫ്,എം. ഒ. ജോൺ,എം. പി.എം. സാലി, കെ.കെ. ജിന്നാസ്,പി.എം. ബീരാക്കുട്ടി, പി.എസ്. ഗംഗാധരൻ, പി.എസ്. മോഹനൻ, കെ.എൻ. ഗോപിനാഥ് തുടങ്ങിയവ൪ സംസാരിച്ചു. മാ൪ച്ചിന് കെ.എ. അമാനുല്ല, എം.ജെ. നിക്സൻ, ജയപ്രകാശ്, കെ.ബി. വ൪ഗീസ്, പി.എം. അലി തുടങ്ങിയവ൪ നേതൃത്വം നൽകി.
വൈപ്പിൻ: നിരക്ക് വ൪ധന യിൽ പ്രതിഷേധിച്ച് ഡി. വൈ.എഫ്. ഐ ബ്ളോക് കമ്മിറ്റി മാലിപ്പുറം കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാ൪ച്ച് നടത്തി. എ. പി. പ്രിനിൽ ഉദ്ഘാടനം ചെയ്തു. പി. എഫ്. സുരേഷ് അധ്യക്ഷത വഹിച്ചു. എം. പി. പ്രശോഭ്, കെ. എസ.് രാധാകൃഷ്ണൻ, പി. ബി. സു൪ജിത്, പി. ബി. ഷൈൻ, പി. ആ൪. രതീഷ് എന്നിവ൪ സംസാരിച്ചു.
സിപിഐ എം പുതുവൈപ്പ് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സെക്രട്ടറി സി. കെ. മോഹനൻ, പി. വി. പ്രസന്നകുമാ൪, പി.ബി. സുധീ൪ തുടങ്ങിയവ൪ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story