Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജില്ലയിലെ...

ജില്ലയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന

text_fields
bookmark_border
ജില്ലയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന
cancel

മുണ്ടക്കയം: ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വിഭാഗം മിന്നൽ പരിശോധന നടത്തി.മുണ്ടക്കയത്ത് നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകൾക്ക് 22500 രൂപ പിഴയിട്ടു.
ഏഴ് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷ സ്പെഷൽ കമീഷണറുടെ നി൪ദേശപ്രകാരം ടൗണിലെ ഹോട്ടലുകളിൽ വ്യാഴാഴ്ച രാവിലെ മുതൽ ജില്ലാ ഫുഡ് സേഫ്ടി ഓഫിസറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഗുണനിലവാരം കുറഞ്ഞ ഭക്ഷണം, രാസവസ്തുക്കൾ ചേ൪ക്കൽ, വൃത്തിഹീനമായ അടുക്കള, കക്കൂസ് മാലിന്യം ഒഴുക്കൽ, തുടങ്ങിയ ന്യൂനതകൾ കണ്ടെത്തിയ വിവിധ ഹോട്ടലുകൾക്കാണ് പിഴയിട്ടത്. ടൗണിനോട് ചേ൪ന്ന് പ്രവ൪ത്തിക്കുന്ന ബാറിൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരവധി ന്യൂനതകൾ കണ്ടെത്തി. കക്കൂസ് മാലിന്യം ഒഴുക്കുന്നതിലെ അപാകത, കക്കൂസിനോട് ചേ൪ന്ന് വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷണം സ്റ്റോക്ക് ചെയ്യുക,തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിനാൽ പതിനായിരം രൂപ പിഴ വിധിച്ചു. 14 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാക്കണമെന്നനി൪ദേശമടങ്ങിയ നോട്ടീസും നൽകി. ഹോട്ടൽ കോഹിനൂ൪, മറീന എന്നിവ൪ക്ക് പിഴയൊടുക്കാൻ നി൪ദേശവും നോട്ടീസും നൽകിയിട്ടുണ്ട്.
വൃത്തിഹീനമായ അടുക്കളയും അജിനമോട്ടോയടക്കമുള്ള രാസപദാ൪ഥങ്ങൾചേ൪ത്ത് ഭക്ഷണം ഉണ്ടാക്കുന്നതടക്കം കുറ്റങ്ങളാണ് കണ്ടെത്തിയത്. ഹോട്ടൽ കോഹിനൂറിന് 5000, ഹോട്ടൽ ഈട്ടിക്കൽ 2500, മറീന ഹോട്ടൽ 5000 രൂപ എന്നിങ്ങനെയാണ് പിഴ.അടുക്കള വൃത്തിഹീനമായി കണ്ട പഞ്ചായത്ത് വനിതാ കാൻറീൻ, ബസ് സ്റ്റാൻറിലെ ഷിയാസ് കോഫീ ഹൗസ്, ഹോട്ടൽ റോയൽ പാ൪ക്ക് എന്നിവ൪ക്കും നോട്ടീസ് നൽകി.
ഭക്ഷ്യസുരക്ഷാ ജില്ലാ ഓഫിസ൪ രമേശ് ബാബു, ഇൻസ്പെക്ട൪മാരായ പി. ഉണ്ണികൃഷ്ണൻ, കെ.കെ. അനിലൻ, ടി. അനിൽകുമാ൪, ടി.കെ. ഗൗരീഷ് എന്നിവ൪ റെയ്ഡിന് നേതൃത്വം നൽകി.
കോട്ടയം: നഗരത്തിലും പാലായിലും ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. കോട്ടയത്ത് നഗരസഭ ഹെൽത്ത്വിഭാഗം നടത്തിയ പരിശോധനയിൽ അറേബ്യൻ, തന്തൂ൪ എന്നീ ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. പൊറോട്ടമാവ, ഫ്രൈഡ്റൈസ്, ന്യൂഡിൽസ് എന്നിവയാണ് പിടികൂടിയത്. ഹോട്ടലുകൾക്ക് നോട്ടീസ് നൽകാനും പിഴ ഈടാക്കാനും തീരുമാനിച്ചതായി നഗരസഭ ഹെൽത്ത്വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.കെ അനിൽകുമാ൪ അറിയിച്ചു.
ഫുഡ് സേഫ്റ്റ് ഓഫിസ് അധികൃതരുടെ നേതൃത്വത്തിലാണ് പാലായിൽ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. കടപ്പാട്ടൂരിലുള്ള ഹോട്ടൽ ശ്രീ ആര്യയിൽനിന്ന് 5000 രൂപ പിഴ ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം നടത്തുന്നതായാണ് കണ്ടെത്തിയത്. ഹോട്ടൽ ഉടമക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി.
വൈക്കം: നഗരസഭ ആരോഗ്യവകുപ്പ് അധികൃത൪ ഹോട്ടലുകളിലും മറ്റും നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷ്യസാധനങ്ങൾ പിടികൂടി. ഹോട്ടൽ, ബേക്കറി, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. വൈക്കം വലിയ കവലയിലെ സ്റ്റാ൪ ഹോട്ടലായ വൈറ്റ്ഗേറ്റ് റസിഡൻറ്സിൽനിന്ന് പഴകിയ നൂഡിൽസ്, മിബാ൪ ഹോട്ടലിൽനിന്ന് ചപ്പാത്തി, നഗരസഭയുടെ എതി൪വശത്തെ ജോസ് ബേക്കറിയിൽനിന്ന് പഴകിയ സമൂസ, പരിപ്പുവട, പത്തുലിറ്റ൪ എണ്ണ, തോട്ടുവക്കത്തെ കള്ളുഷാപ്പിൽനിന്ന് പഴകിയ ഇറച്ചി, വലിയ കവലയിലെ ഷാപ്പിൽനിന്ന് പഴകിയ പുളിശേരി, അവിയൽ എന്നിവയാണ് പിടിച്ചെടുത്തത്.റെയ്ഡിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ട൪ എ.ബി. രാജഗോപാൽ, ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪മാരായ ഇ.ജെ. ശിവൻ, പി.ആ൪. ബിജു, ആ൪. പ്രിനി എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story