May 25 Sat 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

എസ്.ബി.ഐയുടെ വിദേശ കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം

എസ്.ബി.ഐയുടെ വിദേശ കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം

മുംബൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ലണ്ടന്‍ ശാഖ വഴി പുറ·ിറക്കിയ വിദേശ കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം. 125 കോടി ഡോളര്‍ ലക്ഷ്യമിട്ട കടപ്പത്ര വില്‍പ്പനക്ക്് ഇതിന്‍െറ 5.4 മടങ്ങ് തുകയ്ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. അഞ്ച് വര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങള്‍ക്ക് 4.125 ശതമാനം പലിശയാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്തിരുന്നത്. ഒരു ഇന്ത്യന്‍ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ വിദേശ കടപ്പത്ര വില്‍പ്പന കൂടിയാണിത്.കടപ്പത്രങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനത്തിന്‍െറ 47 ശതമാനവും ഏഷ്യന്‍ മേഖലയില്‍ നിന്നുള്ള നിക്ഷേപകരില്‍ നിന്നാണ്. അമേരിക്കയില്‍ നിന്ന് 31 ശതമാനവും 22 ശതമാനം യൂറോപ്പില്‍ നിന്നുമാണ്. ഫണ്ട് മാനേജര്‍മാര്‍ക്ക് പുറമെ വിദേശ·െ സ്വകാര്യ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും കമ്പനികളും കടപ്പത്രങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.കടപ്പത്രങ്ങള്‍ സിങ്കപ്പൂര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്യും.എസ്.ബി.ഐയുടെ മികച്ച പ്രതിഛായയാണ് കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം ലഭ്യമാക്കിയതെന്ന് കടപ്പത്ര വില്‍പ്പനക്കായി നിയോഗിച്ച സ്ഥാപനങ്ങള്‍ വ്യക്തമാക്കി. സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, ജെ.പി മോര്‍ഗന്‍ തുടങ്ങി ആറോളം ധനകാര്യ സ്ഥാപനങ്ങളെയാണ് എസ്.ബി.ഐ കടപ്പത്ര വില്‍പ്പനക്ക് ചുമതലപ്പെടുത്തിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com