തിരുവനന്തപുരം: കവടിയാറില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി വസ്തു എഴുതി വാങ്ങിയ കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സാന്‍ട്രോ കാറും കസ്റ്റഡിയിലെടുത്തു.
പേട്ട ആനയറ സ്വദേശികളും സഹോദരങ്ങളുമായ അജി ബ്രൈറ്റ്, ഷാജിബ്രൈറ്റ്, കൂട്ടാളികളായ പേട്ട സ്വദേശി ലാലു എന്ന പ്രേംലാല്‍, കഴക്കൂട്ടം സ്വദേശി അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കവടിയാര്‍ ഹീരാ ഫ്ളാറ്റില്‍ താമസിക്കുന്ന അജേഷിനെ ജൂലൈ 17ന് രാത്രി കവടിയാറിന് സമീപം സുഹൃത്തുക്കളോടൊപ്പം നില്‍ക്കവെ കാറില്‍ വന്ന നാലംഗ സംഘം ബലമായി പിടിച്ചുകയറ്റിക്കൊണ്ടുപോവുകയായിരുന്നു.
അജിയുടെയും ഷാജിയുടെയും മാതാവിന്‍െറ കൈയില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാത്തതും പകരം അജേഷിന്‍െറ അമ്മയുടെ പേരില്‍ ചാക്കയിലുള്ള വസ്തു ഇവരുടെ പേരില്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞത് കേള്‍ക്കാത്തതിലുള്ള വിരോധത്താലാണ് അജേഷിനെ കൂട്ടാളികളുടെ സഹായത്തോടെ അജി ബ്രൈറ്റും ഷാജി ബ്രൈറ്റും തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് പ്രതികള്‍ അജേഷിന്‍െറ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തി ചാക്കയിലുള്ള വസ്തു എഴുതി വാങ്ങിയതിനുശേഷം കഴിഞ്ഞ ദിവസം ഉച്ചയോടെ വഞ്ചിയൂര്‍ ഭാഗത്ത് ഇറക്കി വിടുകയായിരുന്നു.
സിറ്റി പൊലീസ് കമീഷണര്‍ ടി.ജെ. ജോസ്, ഡി.സി.പി പി. വിമലാദിത്യ, കന്‍ന്‍േറാമെന്‍റ് അസി. കമീഷണര്‍ എം.ജി. ഹരിദാസ് എന്നിവരുടെ നിര്‍ദേശാനുസരണമാണ് അറസ്റ്റ്.
മ്യൂസിയം സി.ഐ മോഹനന്‍ നായര്‍, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ റാണാ ചന്ദ്രന്‍, എ.എസ്.ഐ സുനില്‍ലാല്‍, സീനിയര്‍ സി.പി.ഒ ഗോപകുമാര്‍, ഷാഡോ പൊലീസിലെ അംഗങ്ങള്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍