വാഷിങ്ടണ്‍: ഓസ്കര്‍ പുരസ്കാര ജേതാവായ അമേരിക്കന്‍ അഭിനേത്രി സെലസ്റ്റേ ഹോം അന്തരിച്ചു. 95 വയസ്സായിരുന്നു. ചലച്ചിത്ര, നാടക, ടെലിവിഷന്‍ രംഗങ്ങളിലായി 75വര്‍ഷത്തോളം അഭിനയരംഗത്ത് സജീവമായിരുന്നു. ന്യൂയോര്‍കിലെ വസതിയിലായിരുന്നു അന്ത്യം.
1947ല്‍ പുറത്തിറങ്ങിയ ‘ജെന്‍റില്‍മാന്‍സ് എഗ്രിമെന്‍റ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് അവര്‍ക്ക് മികച്ച സഹനടിക്കുള്ള ഓസ്കര്‍ പുരസ്കാരം ലഭിച്ചത്. ‘കം ടു ദ സ്റ്റേബ്ള്‍’(1949), ‘ഓള്‍ എബൗട്ട് ഈവ്’(1950) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്കറിനു നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ‘ദ ടെണ്ടര്‍ ട്രാപ്’, ‘ഹൈ സൊസൈറ്റി’ തുടങ്ങിയവയാണ് മറ്റു പ്രമുഖ ചിത്രങ്ങള്‍. 2005ല്‍ പുറത്തിറങ്ങിയ ആല്‍കെമിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍