ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 1500 ക്ളര്‍കുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 95 ഒഴിവുണ്ട്. ശമ്പളം: 7200-19300. മറ്റു ആനുകൂല്യങ്ങളും ലഭിക്കും. പ്രൊബേഷന്‍ കാലം ആറു മാസമായിരിക്കും.
യോഗ്യത: പ്ളസ്ടു/ബിരുദം. പ്ളസ്ടുവിന് 65 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. എസ്.സി-എസ്.ടി, വികലാംഗര്‍, വിമുക്ത ഭടര്‍ എന്നിവര്‍ക്ക് 60 ശതമാനം മാര്‍ക്ക് മതി. ബിരുദത്തിന് 50 ശതമാനം മാര്‍ക്ക് മതി. എസ്.സി-എസ്.ടി, വികലാംഗര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് 45 ശതമാനം മതി. 2011-12 ലെ ഐ.ബി.പി.എസ് സ്കോര്‍ അടിസ്ഥാനമാക്കിയാണ് പ്രവേശം. 2011 ആഗസ്റ്റ്് എട്ടിനകം യോഗ്യത നേടിയവര്‍ അപേക്ഷിച്ചാല്‍ മതി. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭരണഭാഷയില്‍ പരിജ്ഞാനം വേണം. ഇംഗ്ളീഷ് എഴുതാനും സംസാരിക്കാനും അറിയണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്.
പ്രായം: 18-28 (2011 ആഗസ്റ്റ് ഒന്ന് പ്രകാരം) എസ്.സി-എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വിമുക്ത ഭടര്‍ക്ക് മൂന്നും വയസ്സില്‍ ഇളവു ലഭിക്കും.
100 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി-എസ്.ടി, വികലാംഗര്‍, വിമുക്ത ഭടര്‍ എന്നിവര്‍ക്ക് 20 രൂപ. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍െറ ശാഖയിലാണ് പണം അടക്കേണ്ടത്. ജൂലൈ 15നകം ഫീസടക്കണം. വെബ്സൈറ്റില്‍ നിന്ന് ചലാന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്താണ് ഫീസ് അടക്കേണ്ടത്. അപേക്ഷകന്‍െറ പേര്, കാറ്റഗറി, ഐ.ബി.പി.എസ് പരീക്ഷാ രജിസ്റ്റര്‍ നമ്പര്‍, ബ്രാഞ്ചിന്‍െറ പേര്, കോഡ്, ട്രാന്‍സാക്ഷന്‍ ഐഡി, പണം അടച്ച തീയതി എന്നിവ പണം അടച്ച രശീതിയില്‍ രേഖപ്പെടുത്തണം.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂലൈ 14 ആണ്. അപേക്ഷിച്ചു കഴിഞ്ഞാല്‍ രജസ്റ്റര്‍ നമ്പറും പാസ്വേഡും ലഭിക്കും.
ഒഴിവുകള്‍, അപേക്ഷിക്കാന്‍ വേണ്ട ഐ.ബി. പി.എസ് സ്കോര്‍ തുടങ്ങി വിശദവിവരങ്ങള്‍ www.iob.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍