May 26 Sun 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

ഐ.പി.ഒക്ക് ഇ- അപേക്ഷ വരുന്നു

ഐ.പി.ഒക്ക് ഇ- അപേക്ഷ വരുന്നു

മുംബൈ: ഓഹരി ബ്രോക്കറുടെ അടുത്തോ ബാങ്കുകളിലോ പോകാതെ സ്വീകരണ മുറിയിലിരുന്ന് കമ്പനികളുടെ ഓഹരി വില്‍പ്പനകള്‍ക്ക് അപേക്ഷിക്കാവുന്ന സൗകര്യം ഉടന്‍ നടപ്പില്‍ വരും. പ്രാഥമിക ഓഹരി വിപണി വീണ്ടും സജീവമാക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടപ്പാക്കാന്‍ ആലോചിക്കുന്ന പരിഷ്കാരങ്ങളില്‍ ഇതും ഉള്‍പ്പെടും.
ഇ-ഐ.പി.ഒ നടപ്പായാല്‍ ഓഹരി വില്‍പ്പനകള്‍ കൂടുതല്‍ പേരില്‍ എത്തുമെന്നാണ് ഇതേപ്പറ്റി ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലെ പൊതു വിലയിരു്ധല്‍. ഏതെങ്കിലും രേഖകളില്‍ ഒപ്പിടാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാവുന്ന വിധമാവും മാറ്റം.
കുറച്ചു നാളായി ഐ.പി.ഒ അപേക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിനെ കുറിച്ച് ആലോചന നടക്കുകയാണ്. എന്നാല്‍ കമ്പനി നിയമ പ്രകാരം ഇത്തരം ഓഹരി വില്‍പ്പനകള്‍ക്ക് അപേക്ഷിക്കുന്നവര്‍ അത് എഴുതി തന്നെ നല്‍കണം. ഈ നിയമം ഭേദഗതി ചെയ്താലേ ഓണ്‍ലൈന്‍ അപേക്ഷകള്‍ സാധ്യമാവുകയുള്ളുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ കാര്യത്തില്‍ ഈ നിയമം ബാധകമല്ളെന്നാണ് കമ്പനികാര്യവകുപ്പിന്‍െറ വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് ഐ.പി.ഒകളുടെ കാര്യത്തില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ നടപ്പാക്കാന്‍ തീരുമാനമായത്.
ഇതിനു പുറമെ കമ്പനികള്‍ ഇപ്പോള്‍ ഓഹരി വില്‍പ്പനക്കായി ഇറക്കുന്ന ഫോറം ലളിതമാക്കുക, മെര്‍ച്ചന്‍റ് ബാങ്കുകളുടെ പരിശോധനാ റിപ്പോര്‍ പ്രസിദ്ധീകരിക്കുക, ലിസ്റ്റിങ് ദിവസം സര്‍ക്യൂട്ട് ഫില്‍ട്ടര്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ പരിഷ്കാരങ്ങള്‍ നടപ്പാക്കാനും സെബി ആലോചിക്കുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com