12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

കനത്ത മഴയില്‍ വീടുകള്‍ തകര്‍ന്നു

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും നഗരത്തിന്‍െറ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഇരവുകാട് വാര്‍ഡിലും സമീപ പ്രദേശങ്ങളിലുമാണ് നാശമേറെ. ഉള്‍പ്രദേശങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഇടറോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. ഒട്ടേറെ വീടുകളും വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയിലാണ്.
ഞായറാഴ്ച രാത്രി പത്തിനുണ്ടായ കാറ്റും മഴയുമാണ് അപകടംവിതച്ചത്. കളര്‍കോട് കിഴക്കേ ജങ്ഷന് സമീപം കോളജ് ഹോസ്റ്റലിനടുത്ത് മരംവീണ് വൈദ്യുതിലൈന്‍ പൊട്ടി. മരച്ചില്ലകള്‍ വീണ് പലയിടത്തും വൈദ്യുതിബന്ധം തകരാറിലാണ്.
ഇരവുകാട് വാര്‍ഡില്‍ ഓട്ടോഡ്രൈവര്‍ കോയാപറമ്പില്‍ നിസാമുദ്ദീന്‍െറ വീടിന്‍െറ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. രാത്രി വലിയ ശബ്ദത്തോടെയാണ് ഷീറ്റില്‍ നിര്‍മിച്ച മുകള്‍ഭാഗം വീണത്. അലുമിനിയം ഷീറ്റുകളും ആസ്ബസ്റ്റോസും കൊണ്ടാണ് മേല്‍ക്കൂര നിര്‍മിച്ചത്. ശക്തമായ കാറ്റില്‍ ഷീറ്റുകള്‍ പറന്നുപോയതോടെ അടുത്തകാലത്ത് നിര്‍മിച്ച വീടിന്‍െറ ഉള്‍ഭാഗം വെള്ളത്തിലായി. വീട്ടിലെ ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും നശിച്ചു. ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ തൈപറമ്പില്‍ രമേശ്, അഞ്ചുതെങ്ങില്‍ രാജന്‍, മോഹനന്‍, തൈപറമ്പില്‍ സിയാദ്, തൈപറമ്പില്‍ സുഹൈല്‍, തൈപറമ്പില്‍ ഫാത്തിമുത്ത് എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര വിരിച്ച ഷീറ്റുകളും തകര്‍ന്നു. തൈപറമ്പില്‍ ഈസ അബ്ദുസ്സലാം, നൈസാം, നൗഷാദ് എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.
റവന്യൂ അധികാരികള്‍ തിങ്കളാഴ്ച രാവിലെ എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. വീടുകള്‍ അടിയന്തരമായി പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ ഈ കുടുംബങ്ങള്‍ക്ക് രാത്രി കയറിക്കിടക്കാന്‍ ഇടമില്ലാതാകും. നഷ്ടപരിഹാരം കഴിവതും വേഗത്തില്‍ ലഭ്യമാക്കാനും വീടുകള്‍ പുനര്‍നിര്‍മിക്കാനും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കൗണ്‍സിലര്‍ ബഷീര്‍ കോയപറമ്പന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com