12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

വന്യമൃഗ ശല്യത്തിന് പരിഹാരമില്ല; നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ താമസം തുടങ്ങി

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ജീവനക്കാരെ ഇറക്കിവിട്ട് ഫോറസ്റ്റ് സ്റ്റേഷനില്‍ താമസം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് നാടകീയ സമരങ്ങള്‍ അരങ്ങേറിയത്.
അമ്പതോളം വരുന്ന ആളുകള്‍ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനില്‍ ഡെ. റെയ്ഞ്ചര്‍ കെ. പത്മനാഭനെ തടഞ്ഞുവെച്ചു. ജീവനക്കാരെ ഇറക്കിവിട്ട് താമസം തുടങ്ങി. പ്രശ്ന പരിഹാരമുണ്ടാകുന്നതുവരെ താമസം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപ്പപ്പാറ, തോല്‍പെട്ടി പ്രദേശത്തെ ജനങ്ങള്‍ കര്‍മ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കിടങ്ങുകളും വൈദ്യുതി കമ്പിവേലികളും സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകാത്തതിനാലാണ് സമരം. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എലിസബത്ത് നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ എം.കെ. ഹമീദലി, എ.എം. നിഷാന്ത്, കര്‍മസമിതി ഭാരവാഹികളായ കെ.ജി. രാമകൃഷ്ണന്‍, ഇ.സി. രൂപേഷ്, കെ.സി. മണി, പി.കെ. സുരേഷ്, രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വൈകുന്നേരം നോര്‍ത് വയനാട് ഡി.എഫ്.ഒ എ. കാര്‍ത്തികേയന്‍, ബേഗൂര്‍ റെയ്ഞ്ചര്‍ എ. ഷജ്ന എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ വന്യമൃഗശല്യം തടയാന്‍ മൊബൈല്‍ വാഹനസൗകര്യം പ്രദേശത്ത് നല്‍കാമെന്ന് ഉറപ്പുനല്‍കി. വൈദ്യുതി കമ്പിവേലി നിര്‍മിക്കാന്‍ അനുമതി ലഭിച്ച സ്ഥലങ്ങളില്‍ ഉടന്‍ പ്രവൃത്തികള്‍ നടത്തും. കൃഷിനാശത്തിന്‍െറ നഷ്ടപരിഹാര തുക ഉടന്‍ ലഭ്യമാക്കുമെന്ന ഉറപ്പിലുമാണ് സമരം അവസാനിപ്പിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com