Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദിനംപ്രതി പെരുകുന്ന...

ദിനംപ്രതി പെരുകുന്ന രോഗങ്ങള്‍

text_fields
bookmark_border
ദിനംപ്രതി പെരുകുന്ന രോഗങ്ങള്‍
cancel

മലപ്പുറം: ജില്ലയിൽ രോഗബാധയുമായി ആശുപത്രിയിലത്തെുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്ന് കണക്കുകൾ.
കഴിഞ്ഞ മഴക്കാലത്ത് പക൪ച്ചവ്യാധികൾ കണ്ടത്തൊതിരുന്ന പല പ്രദേശങ്ങളിലും ഇത്തവണ മഞ്ഞപ്പിത്തവും വയറിളക്കവും പട൪ന്നു.
എച്ച്1 എൻ1 ബാധയെന്ന സംശയത്തിൽ 11 പേരാണ് നിലമ്പൂ൪ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 1250 പേരാണ് ഇവിടെ ഒ.പിയിലത്തെിയത്. ഇതിൽ 132 പേ൪ പക൪ച്ചപ്പനി ബാധിതരാണ്. നൂറോളം പേ൪ മഴക്കാല രോഗങ്ങൾക്കാണ് ചികിത്സ തേടിയത്. മതിയായ ഡോക്ട൪മാരില്ലാത്തതാണ് ഇവിടെ രോഗികളെ വലക്കുന്നത്. 21 ഡോക്ട൪മാ൪ വേണ്ടിടത്ത് 17 പേരാണുള്ളത്. നിലമ്പൂ൪ വനമേഖലയിലെ അളക്കൽ, പുഞ്ചക്കൊല്ലി, അപ്പൻകാപ്പ്, നെടുങ്കയം, ഇരുട്ടുകുത്തി തുടങ്ങിയ ആദിവാസി കോളനികളിൽ വയറിളക്കവും ഛ൪ദിയും വൻതോതിൽ പട൪ന്നിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളധികവും പുഴയിൽനിന്നും മറ്റുമുള്ള മലിനജലം ഉപയോഗിക്കുന്നതാണ് വയറിളക്കവും ഛ൪ദിയും വ്യാപിക്കാനിടയാക്കുന്നതെന്നാണ് ആരോഗ്യ വകുപ്പധികൃത൪ പറയുന്നത്. ഈ ഭാഗങ്ങളിൽ ക്ളോറിനേഷൻ പ്രവ൪ത്തനവും ബോധവത്കരണവും ശക്തിപ്പെടുത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
തിരൂരിലെ ജില്ലാ ആശുപത്രിയിൽ പ്രതിദിനം 800നും 1100നും ഇടയിൽ രോഗികളാണ് എത്തുന്നത്. ചൊവ്വാഴ്ച 30 പേ൪ പക൪ച്ചപ്പനിക്ക് മാത്രം ചികിത്സ തേടി. മഞ്ഞപ്പിത്ത കേസുകൾ തിരൂരിൽ റിപ്പോ൪ട്ട് ചെയ്തിട്ടില്ല. തീരദേശ മേഖലകളിലാണ് മഴക്കാലരോഗങ്ങൾ കൂടുതലായുള്ളത്.
വള്ളിക്കുന്ന് അത്താണിക്കൽ പി.എച്ച്.സിയിലത്തെുന്ന രോഗികളിൽ പത്തുശതമാനവും പനിബാധിതരാണ്.
200ഓളം പേരാണ് ദിവസവും ഇവിടത്തെ ഒ.പിയിലത്തെുന്നത്. ഏഴു പേ൪ വയറിളക്കം ബാധിച്ചും ഒരാൾ ചിക്കൻപോക്സ് ബാധിച്ചും ചികിത്സക്കത്തെിയിട്ടുണ്ട്. തീരദേശമേഖല ഏറെയുള്ള കടലുണ്ടി നഗരം പി.എച്ച്.സി പരിധിയിലും വയറിളക്ക ബാധിത൪ ധാരാളമുണ്ട്.
താനൂ൪ കമ്യൂണിറ്റി ഹെൽത്ത് സെൻററിലും പനിബാധിതരായി എത്തുന്നവ൪ നിരവധിയാണ്. പ്രതിദിനം 150ഓളം പേരാണ് ഇവിടത്തെ ഒ.പിയിലത്തെുന്നത്. മങ്കട ഗവ. ആശുപത്രി പരിധിയിലാണ് കുടുതൽ പേ൪ക്ക് വയറിളക്ക ബാധയുള്ളത്.
ഈ മഴക്കാലത്ത് 574 പേരാണ് ഇവിടെ വയറിളക്ക ചികിത്സ തേടിയത്. ഏഴുപേ൪ ടൈഫോയ്ഡിനും രണ്ടുപേ൪ മഞ്ഞപ്പിത്ത ത്തിനും ചികിത്സ തേടി. ചൊവ്വാഴ്ച 336 രോഗികളാണ് ഒ.പിയിലത്തെിയത്. തവനൂ൪ പി.എച്ച്.സിയിലത്തെുന്ന രോഗികളിൽ പത്തുശതമാനവും എടപ്പാൾ പി.എച്ച്.സിയിലത്തെുന്നവരിൽ 25 ശതമാനവും പനിബാധിതരാണ്. മഴക്കാലമായതോടെ ഒ.പിയിലത്തെുന്ന വിവിധ രോഗികളുടെ എണ്ണം ക്രമാതീതമായി വ൪ധിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃത൪ പറഞ്ഞു. കുറ്റിപ്പുറം ബ്ളോക്ക് പരിധിയിലെ വിവിധ ആശുപത്രികളിൽ ഇതിനകം 77പേരാണ് പനി ചികിത്സ തേടിയത്.
കുറ്റിപ്പുറം പി.എച്ച്.സിയിൽ എട്ടുപേ൪ ചികിത്സ തേടിയിട്ടുണ്ട്. കോട്ടക്കൽ സി.എച്ച്.സിയിൽ ഇതുവരെ 34 മഞ്ഞപ്പിത്തകേസുകളും രണ്ട് മലമ്പനി കേസുകളും റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്.

മലപ്പുറം താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ട൪മാരില്ല
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ട൪മാരില്ല.
പ്രതിദിനം 700നും 800നും ഇടയിൽ രോഗികളാണ് ഇവിടെ ഒ.പിയിലത്തെുന്നത്. നാല് ഡോക്ട൪മാരെ കൂടി നിയോഗിക്കണമെന്നാണ് ആവശ്യം. നിലവിൽ സ്പെഷലിസ്റ്റ് ഡോക്ട൪മാരെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കുന്നത്. ഇത്കാരണം സ്പെഷലിസ്റ്റ് ഡോക്ട൪മാരുടെ സേവനം പലപ്പോഴും വിദഗ്ധ ചികിത്സ വേണ്ട രോഗികൾക്ക് ലഭ്യമാകുന്നില്ല. ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കിയിട്ടില്ളെന്നും ആശുപത്രി അധികൃത൪ പറയുന്നു. നഗരസഭാ പരിധിയിലെ ഹാജിയാ൪പള്ളി ഭാഗങ്ങളിൽ മഞ്ഞപ്പിത്തം കണ്ടത്തെിയിട്ടുണ്ട്.

ഇവ ശീലമാക്കാം
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
*ഭക്ഷ്യപദാ൪ഥങ്ങൾ അടച്ചുവെക്കുക.
*പഴകിയ ഭക്ഷണം പൂ൪ണമായി ഒഴിവാക്കുക.
*പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കുക.
*വ്യക്തി-പരിസര ശുചിത്വം പാലിക്കുക.
*തുറസ്സായ സ്ഥലത്തെ മലമൂത്ര വിസ൪ജനം ഒഴിവാക്കുക.
*കൊതുക്, എലി, ഈച്ച നശീകരണം ഊ൪ജിതപ്പെടുത്തുക.
*ശരീരത്തിൽ മുറിവുള്ളവ൪ മലിനജലത്തിൽ ഇറങ്ങരുത്.
*ശ്വാസകോശ രോഗമുള്ളവരുമായുള്ള അടുത്ത സമ്പ൪ക്കം ഒഴിവാക്കുക.
*തുമ്മുകയും ചുമയ്ക്കുകയും ചെയ്താൽ മുഖവും കൈയും കഴുകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story