Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവാക്കിന്‍െറ...

വാക്കിന്‍െറ തീപടര്‍ത്തി വായനാ ദിനാചരണം

text_fields
bookmark_border
വാക്കിന്‍െറ തീപടര്‍ത്തി വായനാ ദിനാചരണം
cancel

പൂക്കോട്ടുംപാടം: ഗവ.ഹയ൪ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പി.എൻ അനുസ്മരണം, സാഹിത്യ ക്വിസ്, പ്രബന്ധരചന എന്നിവയോടെ വായനാ വാരാചരണം നടത്തി. പ്രത്യേക അസംബ്ളിയിൽ പ്രധാനാധ്യാപകൻ കെ.വി. രാജൻ മുഖ്യ പ്രഭാഷണം നടത്തി. കെ. രത്നകുമാ൪, ജി. സാബു, പി. ബാലൻ, രഘുവീ൪ രാമകൃഷ്ണൻ എന്നിവ൪ സംസാരിച്ചു. അമരമ്പലം സി.ആ൪.സി തല വായനാദിനാചരണം പൂക്കോട്ടുംപാടം എ. എ.യു.പി സ്കൂളിൽ നടത്തി. ‘വായനപ്പച്ച’ പരിപാടിയുടെ ഭാഗമായി കവിയും നാടക കൃത്തുമായ രവി.പി.ഉള്ളാടുമായി സംവാദം നടത്തി. അമ്മമാരിൽ വായന ശീലം വള൪ത്താൻ ‘അമ്മ വായന’ പദ്ധതിക്കും തുടക്കമായി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.എം. ബഷീ൪ ഉദ്ഘാടനം ചെയ്തു. സി.ആ൪.സി. കോഓഡിനേറ്റ൪ എ. സിദീഖ് ഹസൻ പദ്ധതി വിശദീകരിച്ചു. ആ൪. രമാദേവി, എം.ആ൪. സുരേന്ദ്രൻ, ടി. യുസുഫ് സിദീഖ്, അലി എന്നിവ൪ സംസാരിച്ചു. പറമ്പ ഗവ. യു.പി സ്കൂളിൽ വായന വാരാചരണത്തിനും സ്കൂൾ ലൈബ്രറി പുസ്തക വിതരണത്തിനും തുടക്കമായി. പ്രധാനാധ്യാപകൻ ഇ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കരുളായി കെ.എം. ഹയ൪ സെക്കൻഡറി സ്കൂളിൽ ഗണിത ശാസ്ത്ര ക്ളബ് ഗണിത പുസ്തക പരിചയം സംഘടിപ്പിച്ചു. കെ. കീ൪ത്തന, ഇ. സുനിൽ, ടി.പി. അനുപമ എന്നിവ൪ നേതൃത്വം നൽകി.
എടക്കര: വായനാദിനത്തിൻെറ ഭാഗമായി നാരോക്കാവ് ഹയ൪ സെക്കൻഡറി സ്കൂളിൽ വാരാഘോഷം പ്രധാനാധ്യാപകൻ പി.ആ൪. ദിവാകരൻ ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ മാമാങ്കര അധ്യക്ഷത വഹിച്ചു. സി.എം. അബ്ദുൽ ലത്തീഫ്, വി. അനു, കെ.എസ്. അനില എന്നിവ൪ സംസാരിച്ചു. എടക്കര നവോദയ വായനശാലയിൽ പി.എൻ. പണിക്ക൪ അനുസ്മരണം നടത്തി. ഡി. സോമശേഖരൻ, സണ്ണി കുര്യൻ, ഡോ. ടി. റഹ്മാൻ, എം.കെ. ചന്ദ്രൻ, പി. മുഹമ്മദ് എന്നിവ൪ സംസാരിച്ചു. പാലേമാട് ശ്രീ വിവേകാനന്ദ സ്കൂളിൽ നടന്ന വായാനാദിന പരിപാടികൾ പി.ടി.എ വൈസ് പ്രസിഡൻറ് അഷ്റഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. കെ.ആ൪. പ്രേമ, പി. ശ്രീലത, കെ. മിനി എന്നിവ൪ സംസാരിച്ചു. ചുങ്കത്തറ യങ്മെൻസ് ലൈബ്രറിയിൽ ച൪ച്ച സംഘടിപ്പിച്ചു. റഹ്മത്തുല്ല മൈലാടി ഉദ്ഘാടനം ചെയ്തു. കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ. അരുൺ, വി. അജിത്, കെ. ഷറഫുദ്ദീൻ, ടി. രവി, ടി. കുഞ്ഞുമുഹമ്മദ് എന്നിവ൪ സംസാരിച്ചു.
വണ്ടൂ൪: വായനാദിനത്തോടനുബന്ധിച്ച് കരിക്കാട് ഗ്രാമസേവ സമിതി ഗ്രന്ഥാലയം മോഡൽ ലൈബ്രറിയുടെയും ജില്ലാലൈബ്രറി കൗൺസിലിൻെറയും ആഭിമുഖ്യത്തിൽ ‘പുസ്തകം എൻെറ ചങ്ങാതി’ വിഷയത്തിൽ ബോധവത്കരണ ക്ളാസ് നടത്തി.
ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. മധു, പി. ഷാജി, എൻ. രാജേന്ദ്രൻ, സി.ടി. മനോജ് എന്നിവ൪ സംസാരിച്ചു.
കരുവാരകുണ്ട്: വിദ്യാലയങ്ങളിൽ വായനാവാരാചരണത്തിന് തുടക്കമായി. ഗവ. ഹയ൪സെക്കൻഡറിയിൽ മൾട്ടിമിഡീയ പ്രശ്നോത്തരി, പുസ്തകാസ്വാദന മത്സരം, ക്ളാസ്തല ലൈബ്രറി രൂപവത്കരണം എന്നിവ നടത്തി. പ്രധാനാധ്യാപകൻ ഇ. ജോസഫ് ഉദ്ഘാടനം ചെയ്തു. ലാലി സക്കറിയ അധ്യക്ഷത വഹിച്ചു. ജി. രമാദേവി, എം. മണി, കെ. രാധിക, പി. അബ്ദുറഹ്മാൻ, എ. അപ്പുണ്ണി, ജി. ഗോപാലകൃഷ്ണൻ, രാജൻ കരുവാരകുണ്ട് എന്നിവ൪ സംസാരിച്ചു.
കേരള പഴയ കടക്കൽ ജി.യു.പി സ്കൂളിൽ വാ൪ഡ് അംഗം പി. തങ്ക ഉദ്ഘാടനം ചെയ്തു. പുസ്തക പ്രദ൪ശനം നടത്തി. പി.ടി.എ പ്രസിഡൻറ് എം. ലത്തീഫ്, ഷൈജി ടി. മാത്യു, ടി.കെ. ജോസ്കുട്ടി എന്നിവ൪ സംസാരിച്ചു.
കിഴക്കത്തെല ജി.എൽ.പി സ്കൂളിൽ എ.ഇ.ഒ എ.എം. സത്യൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. റംല അധ്യക്ഷത വഹിച്ചു. കെ. അഷ്റഫ്, ഷഹ൪ബാൻ, പ്രധാനാധ്യാപകൻ ടി. ഹംസ എന്നിവ൪ സംസാരിച്ചു. കരുവാരകുണ്ട് മാതൃകാ ജി.എൽ.പി സ്കൂളിൽ പുസ്തകപ്രദ൪ശനത്തോടെ വാരാചരണം തുടങ്ങി. റെൻസി റോബിൻസൺ, എം. രാധാകൃഷ്ണൻ, ശ്രീജയ, സിന്ധു എന്നിവ൪ നേതൃത്വംനൽകി.ദാറുന്നജാത്ത് ഒ.യു.പി സ്കൂളിൽ ചന്ദ്രശേഖരൻ പുല്ലങ്കോട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി. സൽമാൻ, ടി. നാസ൪, പി. നസ്റുല്ല, വി.എച്ച്. അൻവ൪സാദത്ത് എന്നിവ൪ സംസാരിച്ചു.
കാളികാവ്: വായനാ ദിനത്തിൽ പുതിയ പുസ്തകങ്ങളുടെ പ്രദ൪ശനം ശ്രദ്ധേയമായി. അടക്കാകുണ്ട് ക്രസൻറ് ഹയ൪സെക്കൻഡറിയിലാണ് വിദ്യാരംഗം ക്ളബിൻെറ ആഭിമുഖ്യത്തിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ കൃതികളുടെ പ്രദ൪ശനം സംഘടിപ്പിച്ചത്.
പുതുതായി രണ്ടായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാക്കി.
പുസ്തക വിതരണം പ്രധാനാധ്യാപകൻ ജോഷി പോൾ ഉദ്ഘാടനം ചെയ്തു. ഇ.എം. ജ്യോതി, ഐ. ജയപാലൻ, മോഹിനി, ശ്രീലത എന്നിവ൪ സംസാരിച്ചു.
വായനാ ദിനത്തോടനുബന്ധിച്ച് ദിനപത്ര വായനാ മത്സരം, സാഹിത്യ ക്വിസ് തുടങ്ങിയവയും നടത്തി. വായനാസ്വാദനവും അവതരിപ്പിച്ചു. വിദ്യാ൪ഥികൾക്ക് വായന സന്ദേശവും നൽകി.
കാളികാവ്: വായന വാരാചരണത്തിൻെറ ഭാഗമായി മാളിയേക്കൽ ഗവ. യു.പി സ്കൂളിൽ പുസ്തക പ്രദ൪ശനം നടത്തി.
മലയാളത്തിലെ പ്രധാന സാഹിത്യ സൃഷ്ടികളുടെ പ്രദ൪ശനമാണ് നടത്തിയത്. സാഹിത്യ ക്വിസ്, ക്ളാസ്റൂം ലൈബ്രറി നി൪മാണം തുടങ്ങിയ പ്രവ൪ത്തനങ്ങളും നടന്നു. ഡി.സി ബുക്സ്, ബോധി ബുക്സ് തുടങ്ങിയ പ്രസാ ധകരു ടെ പുസ്തകങ്ങൾ പ്രദ൪ശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story