May 21 Tue 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

പൊതുമേഖലാ ഓഹരി വില്‍പ്പന വിജയിപ്പിക്കാന്‍ ഗള്‍ഫ് നിക്ഷേപകര്‍

പൊതുമേഖലാ ഓഹരി വില്‍പ്പന വിജയിപ്പിക്കാന്‍ ഗള്‍ഫ് നിക്ഷേപകര്‍

ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന വഴി 30,000 കോടി രൂപ സമാഹരിക്കും. ഇതിനായി 15 കമ്പനികള്‍ തെരഞ്ഞെടുത്തിട്ടുമുണ്ട്. ഇന്ത്യയിലെ ഓഹരി വിപണികളില്‍ നിലനില്‍ക്കുന്ന മാന്ദ്യം മൂലം സമീപകാലത്ത് സര്‍ക്കാര്‍ നടത്തിയ പൊതുമേഖലാ ഓഹരി വില്‍പ്പനകള്‍ കാര്യമായ വിജയം നേടിയിരുന്നില്ല. ഇതേതുടര്‍ന്ന് വിദേശങ്ങളിലെ വന്‍കിട നിക്ഷേപകര്‍ക്ക് ഓഹരികള്‍ നല്‍കി മൂലധന സമാഹരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തോടെ അടുത്തയിടെ ഗള്‍ഫ് രാജ്യങ്ങളില്‍ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വില്‍പ്പനക്കായി കണ്ടത്തെിയിരിക്കുന്ന കമ്പനികളില്‍ ഭെല്‍, ഹിന്ദുസ്താന്‍ കോപ്പര്‍, സെയില്‍, എന്‍.എം.ഡി.സി, എന്‍.എച്ച്.പി.സി, എം.ഒ.ഐ.എല്‍, എന്‍ജിനിയേഴ്സ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ സംഘടിപ്പിച്ച റോഡ് ഷോയില്‍ നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു മാസത്തിനകം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ എത്തിത്തുടങ്ങുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. കുവൈത്ത് ഉള്‍പ്പെടെയുള്ള ചില വിദേശ രാജ്യങ്ങളിലെ നിക്ഷേപകരും ധനകാര്യസ്ഥാപനങ്ങളും ഓഹരി വിറ്റഴിക്കലിന് നീക്കിവെച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ കാര്യമായ താല്‍പ്പര്യമാണ് പ്രകടമാക്കിയതെത്രെ.
അടുത്ത കാലത്ത് 45 രാജ്യങ്ങളിലെ വ്യക്തിഗത നിക്ഷേപകര്‍ക്കും അസോസിയേഷനുകള്‍ക്കും ട്രസ്റ്റുകള്‍ക്കും ഇന്ത്യയിലെ കമ്പനികളുടെ ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com