ഹിറ്റ് മേക്കര്‍ കോടി രാമകൃഷ്ണയുടെ കഥാപാത്രമാകാനുള്ള അവസരം ലഭിച്ച ആവേശത്തിലാണ് നടന്‍ ദിലീപ്. ലോകമെങ്ങും ആരാധകരുള്ള സത്യസായിബാബയുടെ വേഷമാണ് ദിലീപിനെ തേടിയെത്തിയത്. ‘ബാബാ സത്യസായി’ എന്നാണ് സിനിമയുടെ പേര്.തെലുങ്ക് ഉള്‍പ്പെടെ പ്രമുഖ ഇന്ത്യന്‍ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. നേരത്തെ,
രജനീകാന്ത്, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളെ ഈ വേഷത്തിനായി പരിഗണിച്ചിരുന്നു. അമ്പത് ദിവസത്തെ ഡെയ്റ്റ് ആണ് ദിലീപ് ഈ സിനിമക്കായി നല്‍കിയത്.
അനുഷ്കാ ഷെട്ടിയാണ് നായിക. സംഗീതം ഇളയരാജ. ശ്രീജിത്ത് വിജയാണ് സായിബാബയുടെ യൗവനകാലം അവതരിപ്പിക്കുന്നത്.പുട്ടപര്‍ത്തിയിലെ ആശ്രമം അധികൃതരുടെ സമ്മതം വാങ്ങിയ ശേഷമാണ് ചിത്രം നിര്‍മിക്കാന്‍ തീരുമാനമായത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍