ചെറുതോണി: വനംവകുപ്പ് തടസ്സം നില്‍ക്കുന്നതിനാല്‍ 60 ആദിവാസി കുടുംബങ്ങള്‍ വീട് പണിയാന്‍ കഴിയാതെ വിഷമിക്കുന്നതായി ട്രൈബല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി പ്രസിഡന്‍റ് രാജന്‍ മാധവനും സെക്രട്ടറി രാജു കൃഷ്ണനും പറഞ്ഞു.
മണിയാറംകുടി, വട്ടമേട്, പെരുങ്കാല, മണിപ്പാറ, കല്ലേമാടം തുടങ്ങി 65 ആദിവാസി കുടികളിലായി 324 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇതില്‍ 60 വീട്ടുകാര്‍ ആദിവാസി സ്കീമില്‍ അനുവദിച്ച വീട് നിര്‍മിക്കാനാകാതെ ദുരിതത്തിലാണ്.
നഗരംപാറ റേഞ്ചോഫിസര്‍ എന്‍.ഒ.സി നല്‍കാത്തതാണ് പ്രശ്നം. ആദിവാസികളുടെ പ്രശ്നം കേള്‍ക്കാന്‍ തയാറാകാതെ നഗരംപാറ റേഞ്ചോഫിസറുടെ നേതൃത്വത്തില്‍ വനവത്കരണത്തിന്‍െറ ഭാഗമായി മുള്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് ഇവിടെ. വനം മാഫിയ തടിവെട്ടി കടത്തുമ്പോള്‍ ആദിവാസികളെ പ്രതികളാക്കുന്നതും നിത്യസംഭവമാണെന്നും ഇവര്‍ പറഞ്ഞു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വാഴത്തോപ്പ് പഞ്ചായത്ത് പടിക്കല്‍ നിരാഹാരമാരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍