12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ഗതാഗതം സ്തംഭിച്ചു: കൊച്ചി കമ്മീഷണര്‍ക്ക് ഹൈകോടതിയുടെ താക്കീത്

ഗതാഗതം സ്തംഭിച്ചു: കൊച്ചി കമ്മീഷണര്‍ക്ക് ഹൈകോടതിയുടെ താക്കീത്

കൊച്ചി: നഗരത്തില്‍ ഗതാഗതം സ്തംഭിച്ചതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറെ ഹൈകോടതി വിളിച്ചു വരുത്തി താക്കീത് നല്‍കി. മേലില്‍ ഇത്തരം നടപടികള്‍ ഉണ്ടാവരുതെന്നും കോടതി കമ്മീഷ്ണര്‍ എം. ആര്‍ അജിത് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് കൊച്ചി നഗരത്തില്‍ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായത്. കുടുംബി സേവാ സഘം ട്രെയിന്‍ തടയല്‍ സമരത്തോടനുബന്ധിച്ച നടന്ന പ്രകടനമാണ് ഇതിന് കാരണമായത്.

ജഡ്ജിമാര്‍ അടക്കമുള്ളവര്‍ ഗതാഗത ക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കോടതിയിലേക്ക് നടന്ന് പോവുകയായിരുന്നു. അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് കോടതി കമ്മീഷ്ണറെ വിളിപ്പിച്ചു വിശദീകരണം തേടുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com